പണ്ട് പണ്ട്, വളരെ പണ്ട് കൊടകരയെന്നൊരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ആ ഗ്രാമത്തിലാണ് നമ്മുടെ കഥാനായകനായ കുമാരന്‍ ചാത്തന്‍ കോഴിയും സുന്ദരി പെടകോഴിയും താമസിച്ചിരുന്നത്. ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം, കുമാരനും സുന്ദരിയും കൂടി ഐ.ആര്‍.എട്ടിന്റെ നെല്‍മണിയും കൊത്തിപെറുക്കി കൊച്ചുവര്‍ത്താനവും പറഞ്ഞ് തേരാ പാരാ നടക്കുന്ന സമയത്താണ് അതുവഴി ഗജകേസരിയായ കുട്ടികൊമ്പന്‍ കേശവന്റെ വരവ്. കേശവനാകട്ടെ ബന്ധുക്കളോടൊപ്പം ത്രിശ്ശൂര്‍ പൂരത്തിന് പോകുന്ന വഴിക്ക് കൂട്ടം തെറ്റി കൊടകരയിലെത്തിയതാണ്.
കേശവന്‍ അതീവ സുന്ദരിയായ സുന്ദരി കോഴിയെ ഓട്ടകണ്ണിട്ടു നോക്കി, കുമാരന്‍ ചാത്തനോട് ത്രിശ്ശൂര്‍ക്ക് പോവാനുള്ള വഴി ചോദിച്ചു. ഐ.ആര്‍.എട്ടിന്റെ നെല്‍മണിയുടെ ഗുണനിലവാരം പരിശോധിക്കുന്ന തിരക്കിലായിരുന്ന കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയോട് പറഞ്ഞു “നീയാ കൊമ്പനെ നാലരക്കുള്ള ത്രിശ്ശൂര്‍ക്ക് പോണ ആനവണ്ടിയില്‍ കേറ്റിയിരുത്തിയിട്ട് വാ, ആനവണ്ടി വരണ വരെ അവിടെ നിന്നോ, പാവം ഇനിയും വഴി തെറ്റണ്ട.” അങ്ങനെ സുന്ദരി കോഴിയും കേശവന്‍ കുട്ടിയും ആനവണ്ടി പിടിക്കാനായി യാത്രയായി.
യാത്രക്കിടക്ക് സുന്ദരികോഴിക്ക് കേശവന്റെ വീരശൂരപരാക്രമകഥകള്‍ കേട്ട് കേശവനോട് ഒരു ബഹുമാനം തോന്നുകയും, കേശവനാകട്ടെ സുന്ദരിയുടെ ഭംഗിയും മധുരമായ സംസാരവും കേട്ട് സുന്ദരിയോട് ഒരു ഇത് തോന്നുകയും ചെയ്തു. അപ്പോഴാണ് അതു സംഭവിച്ചത്. ഏതോ പെയിന്റ് കമ്പനിയുടെ പരസ്യത്തില്‍ കവി പാടിയ പോലെ “കാലം മാറി, കഥ മാറി, കാലാവസ്ഥ ആകെ മാറി”, പെട്ടെന്ന് മാനം കറുത്തു, നല്ല ഇടിവെട്ടും മഴയും തുടങ്ങി. മഴയില്‍ നിന്ന് രക്ഷപ്പെടാനായി, സുന്ദരിയും കേശവനും കൂടി ഓടി അടുത്തുള്ള ഒഴിഞ്ഞുകിടന്നിരുന്ന സ്കൂള്‍വരാന്തയിലേക്ക് കേറി നിന്നു. നനഞ്ഞുവിറച്ച സുന്ദരി കോഴി തന്റെ ദാവണി ഊരി പിഴിഞ്ഞു. പിന്നെ കുറച്ചുനേരത്തേക്ക് കേശവനും സുന്ദരിയും “ഒരു നോക്കു കാണാന്‍” സിനിമയിലെ മമ്മുട്ടിയും അംബികയുമായി മാറി, ജയനും ജയഭാരതിയുമായി മാറി.
നേരം ഇരുട്ടിയിട്ടും തന്റെ സുന്ദരിപെണ്ണിനെ കാണാതെ കുമാരന്‍ ചാത്തന്‍ വഴിയിലേക്ക് കണ്ണും നട്ടു നിന്നു. കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്ന സുന്ദരിയോട് കുമാരന്‍ ചോദിച്ചു “എന്താ ഇത്ര വൈകിയെ വരാന്‍” അതിന് സുന്ദരി ഇങ്ങനെ മറുപടി പറഞ്ഞു “വന്ന് വന്ന് കൊടകരയിലിപ്പോ ദുബായീല്‍ത്തെക്കാളും ട്രാഫിക്ക് ജാമാ, അതിന്റിടക്ക് നശിച്ചൊരു മഴയും, പിന്നെങ്ങനെയാ നേരം വൈകാണ്ടിരിക്കാ”. ആ മറുപടി കേട്ട് കുമാരന്‍ നാവടക്കി ഒറങ്ങാന്‍ പോയി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഒരു 3 മാസം കഴിഞ്ഞപ്പോള്‍ സുന്ദരികോഴി ഐ.ആര്‍.എട്ടിന്റെ നെല്‍മണി കണ്ടാലും ഷര്‍ദ്ദിക്കാനും, ഓക്കാനിക്കാനും തുടങ്ങി. സന്തോഷവാനായ കുമാരന്‍ ചാത്തന്‍ പതിവിലും നേരത്തെ എണിറ്റ് “കൊക്കരക്കോ കൊക്കരക്കോ” എന്ന് എക്സിട്രാ കൂവലും കൂവി താനൊരു അപ്പനാകാന്‍ പോകുന്ന വിവരം സന്തോഷത്തോടെ ഗ്രാമത്തെ മുഴുവന്‍ അറിയിച്ചു. പിന്നെ കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയും ചേര്‍ന്ന് “ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം, അവളമ്മയെ പോലെയിരിക്കണം” എന്ന് ഡ്യുയറ്റ് ഗാനം ആലപിച്ചു. അങ്ങനെ 9 മാസങ്ങള്‍ കടന്നു പോയി.

അവസാനം ആ ശുഭ മുഹൂര്‍ത്തം വന്നെത്തി. സുന്ദരികോഴി ഒരു കുഞ്ഞിന് ജന്മം നല്‍കി. ചിന്നംവിളി പോലുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കുമാരന്‍ ചാത്തന്‍ ഒന്നു ഞെട്ടിയെങ്കിലും, തന്റെ കടിഞ്ഞൂല്‍ പുത്രനെ കാണാന്‍ സുന്ദരിയുടെ അടുത്തേക്ക് ഓടി വന്നു. കുഞ്ഞിനെ കണ്ടതും കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയെ നോക്കി ഇങ്ങനെ അലറി വിളിച്ചു.
Edi vanjakkiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
Edi vanjakkiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

“ഹരിക്രിഷ്ണന്‍സ്” സിനിമയിലെ പോലെ ഈ കഥക്കും ഒന്നില്‍ കൂടുതല്‍ ക്ലൈമാക്സ് ഉണ്ട്. വായനക്കാരുടെ മനോധര്‍മ്മം അനുസരിച്ച് ക്ലൈമാക്സ് തെരഞ്ഞെടുക്കാം.
1. കോപം മൂത്ത കുമാരന്‍ ചാത്തന്‍. സുന്ദരികോഴിയെ കൊന്ന് കെട്ടിതൂങ്ങി ആത്മ്ഹത്യ ചെയ്തു.
2. ലോലഹാര്‍ട്ടിനുടമയായ കുമാരന്‍ ചാത്തന്‍, സുന്ദരികോഴിയുടെ കരച്ചിലും ക്ഷമാപണ പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ് സുന്ദരിക്ക് മാപ്പു കൊടുത്തു, ബാക്കിയുള്ള കാലം സുഖമായി ജീവിച്ചു.
3. കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയെയും കുഞ്ഞിനെയും കേശവന് ഏല്പിച്ചുകൊടുത്തു വനവാസത്തിനു പോയി.
4. കുമാരന്‍ ചാത്തന്‍ വേറേ പെണ്ണു കെട്ടി, ആ വിഷമം സഹിക്കാനാവാതെ സുന്ദരി കോഴി കുഞ്ഞിനെ അമ്മതൊട്ടിലിലുപേക്ഷിച്ച് സാറാമ്മചേട്ടത്തിയുടെ വീട്ടിലെ അതിഥികള്‍ക്കുള്ള വിഭവമായി.
5. ഈ ക്ലൈമാക്സുകളൊന്നും പിടിക്കാത്തവര്‍ സ്വന്തമായി എഴുതി ചേര്‍ക്കുക, എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.

13 comments:
ഹെന്റമ്മച്ചി...
ക്ലൈമാക്സ് വിവാദം ഉണ്ടക്കാനുള്ള പുറപ്പാടാ അല്ലേ..
കൊടുങലൂര് ഞങള് പോയപ്പോ കൊടകര നിന്നൊരു കോള്` കിട്ടിയെന്ന് പണ്ട് പാടി നടന്നത് ഈ കുട്ടി കൊമ്പനാണോ അല്‍ഫോന്‍സകുട്ടിയെ...
ചികയുന്ന സുന്ദരി.... പുതിയ കഥയാണോ മാഷേ..
സ്റ്റൈലു സൈലു താന്‍..റൊംബ സ്റ്റൈയിലു താന്‍
ശരിക്കുള്ള ക്ലൈമാക്സ്:
സുന്ദരി അല്ഫോന്സക്കുട്ടീ എന്നൊരു ബ്ലോഗെഴുതുകാരിയോട് തന്റെ കദന കഥയെഴുതി സിമ്പതി പിടിച്ചുപറ്റാന്‍ ശ്രമിച്ചു. “വിമത ലൈംഗിക അനുശീലനങ്ങള്‍’ എന്ന കൃഷ്ണ.തൃഷ്ണയുടെ പോസ്റ്റ് വായിച്ചിട്ടൂ വരട്ടെ എന്ന് അല്ഫോന്‍സക്കുട്ടി.
ആനക്കുട്ടി അച്ഛനെ അന്വേഷിച്ച് ഗുരുവായൂരെത്തി. അവിടെ അതുപോലെ തന്നെ വേറൊരു ആനക്കുട്ടി! “”ഒരു നോക്കു കാണാന്‍” റിപ്പീറ്റ് ചെയ്യാന്‍ മനസ്സില്ലാത്തതുകൊണ്ട് ആനക്കുട്ടി കൈരളി റ്റി. വി. യിലെ “ഇ.ഫോറ് എലഫന്റിലെ സ്ഥിരം സീരിയല്‍ നടിയാകാന്‍ തീരുമാനിച്ചു.
കുതിരവാ, ആനക്കുട്ടി കൈരളി റ്റി. വി. യിലെ “ഇ.ഫോറ് എലിഫന്റിലെ സ്ഥിരം സീരിയല്‍ നടിയും, കുതിരവന്‍ കുതിരവട്ടത്ത് സ്ഥിരതാമസമാക്കാനും തീരുമാനിച്ചു എന്നാക്കിയാലോ ക്ലൈമാക്സ്.
പിന്നേ ഇതിനു ക്ലൈമാക്സ് എഴുതുന്ന നേരം രണ്ടു സിഗരറ്റു വലിച്ചാ മസിലു നന്നാകും(കട: വിശാലമനസ്കന്‍)
സംഭവം സൂപ്പര്‍............
കേശവനില്‍ സുന്ദരിക്കുണ്ടായ മകന്‍ വളര്‍ന്നു. നാട്ടുകാര്‍ അവന്‍ കോഴി ആന എന്നു കളിയാക്കി വിളിച്ചു.
കാലം കടന്നു.. കോഴ്യാന ലോപിച്ച് കുഴിയാന, കുയ്‌യാന, എന്ന പല പേരുകളില്‍ അറിയപ്പെട്ടു തുടങ്ങി..
സംഗതി കൊള്ളാലോ..
പിന്നെ ക്ലൈമാക്സ്.. കൊടകരയില്‍ അവധിക്ക് വന്ന വിശാലന്‍ തലയില്‍ മുണ്ടിട്ട് അവിടെയൊക്കെ ഉലാത്തുമമ്പോള്‍, തമ്മില്‍ തല്ലുന്ന കുമാരനേയും സുന്ദരിയേയും കണ്ട് അന്ന്‍ വൈകീട്ടത്തേക്ക് ഇരുവരേയും മേശപ്പുറത്ത് സല്‍ക്കാരത്തിനായി ഒരുക്കുന്നു. വിസ്കിയോടൊപ്പം സ്വാഹാ..
പിന്നെ, കുട്ടിക്കോഴിയാനാ.. അതിനെ ഒരു ബോക്സിലാക്കി തിരിച്ചുപോകുമ്പോള്‍ നമ്മുടെ കുറുമാന് ഗിഫ്റ്റായി കൊടുക്കുന്നു. പിന്നെ, കുറുമാന്‍ ഇതിന്റെ പുറത്ത് കയറുമോ ഇല്ലയോ എന്നത് സസ്പെന്‍സ്!!
എപ്പടി!
:)
ചാത്തനേറ്: എന്തായാലും എല്ലാ ചാത്തന്മാരും നീറ്റാ...:)
KOLLAM MASHE...
HAHAHAHAHA
അത് കലക്കി ....... വെറുതെ അല്ല ഒറ്റ പെണ്ണിനെയും വിശ്വസിക്കരുത് എന്ന് പറയുന്നത്
ഇനി ഞന്‍ ഒരു സത്രീ വിരൊധി ആവാന്‍ പൊവുകയാണ്‍
ആ വിശാലേട്ടൻ കേൾക്കണ്ട.കൊടകരേൽ താൻ അറിയാതെ ഇങ്ങനെ ഒരു സംഗതി നടന്നൂന്ന് കേട്ടാൽ ചുള്ളൻ കെലിക്കും...
സംഗതി അടിപൊളി കഥ...ഒരു സംശയം സുനദിർക്കോഴി ഇട്ടത് ആനമുട്ടയോ കോഴിമുട്ടയോ?
ക്ലൈമാക്സ് എന്താ ആ വിവരം അറിഞ്ഞു ചാത്തഞ്ചെക്കൻ അടുത്തുള്ള ബീവറേജിൽ കയറി ഒരു നിൽപ്പൻ അടിച്ചു.എന്നിട്ട് അടുത്തുള്ള ഒരു ബൂത്തീന്ന് വഡാഫോണിന്റെ പുതിയ കൺക്ഷൻ എടുത്തു...ഹഹ..
Post a Comment