Saturday, February 9, 2008

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

എന്റെ കീബോര്‍ഡിന് നല്ല സുഖമില്ല സ്റ്റൊമക്ക് അപ്സെറ്റാ (മലയാളത്തില്‍ വയറിളക്കമെന്നും പറയും) ചിലപ്പോ സംഗതികള്‍ ക്ലിയറായി വരുകയില്ല ക്ഷമിക്കണെ.

ഞാനൊരു പാവം അല്ഫോന്‍സക്കുട്ടി. അല്ഫോന്‍സ പള്ളീലിട്ട പേരാണെ, പാവം പള്ളീലച്ചന് മാമ്മോദീസ മുക്കുംബൊ വിളിക്കാനൊരു പേര്. ആ പേരിലെന്നെ വേറേ ആരും വിളിച്ചിട്ടില്ല. വെറുതെ ഒരു പേര് വേസ്റ്റായി. കുഞ്ഞിക്കുനന്‍ സിനിമയില്‍ ദിലീപിന് വിമല്‍കുമാര്‍ എന്ന് പേരുള്ള പോലെ എനിക്കുമൊണ്ടൊരു അസ്സല്‍ പേര്‍.

ഞാനെ അപ്പനും അമ്മക്കും ആകപ്പാടെയുളള നാലാമത്തെ മോളാണ്. എനിക്കു മീതെ വേറേ മൂന്നെണ്ണമുണ്ട് മക്കള്‍, ട്ടോട്ടല്‍ നാല് പെണ്ണുങ്ങള്‍, മൊത്തത്തില്‍ നാല് മലയാളി മങ്കമാര്‍, ഞങ്ങളുടെ ഭംഗി കണ്ട് അസൂയ ഉള്ളവര് മലയാളി മങ്കിയെന്നും പറയും. ഞങ്ങളു താഴത്തെ മൂന്നെണ്ണം, ഞങ്ങടെ പാര‍ന്റ്സിന്റെ‍ ഒരു ആണ്‍ക്കുട്ടിയുണ്ടാവാനുള്ള പൂതി കൊണ്ട് പറ്റി പോയതാണ്. തോല്‍വി വിജയത്തിന്റെ ചവിട്ടുപടി എന്നാണല്ലോ. എന്തായാലും എന്റെ തല കണ്ടതോടെ രണ്ടാളും തോല്‍വി സമ്മതിച്ച് കീഴടങ്ങി.

ഇനി ഞങ്ങളുടെ അപ്പനെ പരിചയപ്പെടുത്താം. പാല്‍ പോലത്തെ മനസ്സിന്റെ ഉടമയാണ് ഞങ്ങളുടെ ഫാദറ്, അത് ചിലപ്പോഴോക്കെ പാലില്ലാത്ത കട്ടഞ്ച്ചായ പോലെയാവുമെന്ന് ഞങ്ങള്‍ വീട്ടുക്കാര്‍ക്കു മാത്രമറിയാവുന്ന രഹസ്യമാണ്. എന്തു കാര്യം പറഞ്ഞാലും ഇത്തിരി വെള്ളം ചേര്‍ത്തു പറയണമെന്നുള്ള്ത് ആളുടെ ഒരു പോളിസിയാണ്‍. ഞങ്ങളുടെ ഫാദറായതുകൊണ്ട് പറയുകയല്ലാ ഇതുപോലൊരു പരോപകാരി അയല്പക്കമായി കിട്ടാന്‍ നിങ്ങളൊക്കെ പുണ്യം ചെയ്യണം. ഞങ്ങളുടെ കയ്യോ കാലോ വളരുന്നതെന്നു നോക്കി മടുത്തിട്ടാകണം പുള്ളി ഞങ്ങള്‍ വളരുംബൊ വളരട്ടെ, അപ്പോ ഞങ്ങളെ കെട്ടിക്കാനായി സ്ത്രീധനമുണ്ടാക്കാനായി വിദേശത്തേക്കു മുങ്ങി.

ഇനി ഞങ്ങളുടെ അമ്മച്ചി, വായില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്തവള് കൊച്ചുമറിയം, ചക്കരകുടത്തില്‍ കയ്യിട്ടാല്‍ പോലും നക്കി നോക്കാത്തവള്‍ കൊച്ചുമറിയം ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ നാട്ടുകാര്‍ അമ്മച്ചിക്ക് കൊടുത്തിട്ടുള്ള വിശേഷണങ്ങള്, ഇനി എന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍ അമ്മച്ചിയെ പറ്റി. ഒന്നുമല്ലെങ്കില്‍ പാകത്തിനുള്ള രൂപക്കുട് കിട്ടിയിരുന്നെങ്കില്‍ കേറ്റിയിരുത്താന്‍ പറ്റിയ കക്ഷിയായിരുന്ന ഞങ്ങളുടെ അമ്മാമ്മയുടെ മോളല്ലെ അമ്മച്ചി, വിത്തുഗുണം പത്തു ഗുണം.

ഇനി ബാക്കി ഫാമിലി മെംബേഴ്സിനെ ഇത് വായിക്കാനാളുണ്ടെങ്കില്‍ അടുത്ത പോസ്റ്റില്‍ പരിചയപ്പെടുത്താം, അവരല്ലെ ശരിക്കുള്ള മൊതലുകള്, ഒരു നാടിന്റെ മുഴുവനഭിമാനഭാജനങ്ങള്‍.

4 comments:

Visala Manaskan said...

:) അപ്പച്ഛനേം ഇഷ്ടായി അമ്മച്ചിയേം ഇഷ്ടായി.

അങ്ങിനെ എന്റെ രണ്ടുരണ്ടര വര്‍ഷത്തെ ബ്ലോഗുജീവിതത്തിനുള്ളില്‍ ആദ്യമായി ഒരു ബ്ലോഗ് ഉത്ഘാടനവും നിര്‍വഹിച്ചിരിക്കുന്നു.

വാഴുക വാഴുക.. അല്‍ഫോണ്‍സം വാഴുക
വാഴുക വാഴുക.. ബൂലോഗം വാഴുക

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
‘മകനേ’ എന്ന് കഴിഞ്ഞ പോസ്റ്റിലെഴുതിയത്
“അതിലേക്ക് ഇഷ്ടം പോലെ ഷര്‍ദ്ദിച്ചോളൂ മകനെ” ‘മകളേ‘ എന്നാക്കൂ ‘മഹനേ‘ ;)

ഓടോ:അതുകൊള്ളാം വിശാലേട്ടോ പിന്നെ എന്റെ ബ്ലോഗ് ഉല്‍ഘാടനം പിന്നെ ആരായിരുന്നു??

Unknown said...

ithum kollam. abt ur alphonsakuttyude achayan post, though. forgot to ay that it is a bit long, isnt it?
pakshe, neelamundenkil entha? vayikkan kollaam

പിരിക്കുട്ടി said...

alphonsakuttye parichayappedan vaiki ...

aadyathethil ninnu vaayichu thudangatte