Wednesday, January 28, 2009

ഇന്നെന്റെ ഹാപ്പി ബെര്‍ത്ത്ഡേയാ

അറിഞ്ഞോ വിശേഷം? രണ്ടു വിശേഷങ്ങളുണ്ട്. ഒന്നാമത്തെ വിശേഷം, ടെസ്റ്റ്ബ്ലോഗ് ശിശൂന് ഒരു വയസ്സായി!!!!! ഒരു കൊല്ലത്തിനിടക്ക് എന്തൂട്ടാ അതിന്റെ ഒരു വളര്‍ച്ച, അസൂയാവഹം എന്നല്ലാതെ എന്തു പറയാന്‍. മമ്മൂട്ടി വരെ എന്റെ ബ്ലോഗ് വായിച്ച് (കമന്റിടാറില്ലെങ്കിലും) അതില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സ്വന്തമായി ബ്ലോഗ് തുടങ്ങി.

എനിക്ക് ആലോചിക്കുമ്പോ രോമാഞ്ചകഞ്ചുകം വരുന്നു. ഈ ചെറുപ്രായത്തിനിടക്ക് കഥ, കവിത, ഓര്‍മ്മക്കുറിപ്പ്, പാചകനിധി, അങ്ങനെ നീണ്ടു പരന്നു കിടക്കുന്നു എന്റെ സാഹിത്യമേഖലകള്‍, അതൊക്കെ വായിക്കാന്‍ പന്ത്രണ്ടായിരത്തിലധികം വാ‍യനക്കാരും. പിന്നെ ആരാധകര്‍ സ്നേഹിച്ചു നല്‍കിയ അല്ഫു, അല്ഫുണ്ണി, അല്ഫോന്‍സാമ്മ എന്നിങ്ങനെ ഒരു കൂട്ടം ഓമനപേരുകളും, ആനന്ദലബ്ദിക്കിനിയെന്തു വേണം!. എന്റെ മിഡുല ഒബ്ലാങ്കട്ട വരെ ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ‘ എന്ന് പാട്ടു പാടുന്നു. ഈയവസരത്തില്‍ ഞാനെല്ലാവര്‍ക്കും എന്റെ ബോട്ടം ഹാര്ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. നന്ദി മാത്രമേയുള്ളൂ എന്ന് ചോദിച്ചാല്‍ അതല്ലാ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഗംഭീര പാര്‍ട്ടി തരണമെന്നെനിക്കുണ്ട്, പക്ഷേ സാ‍മ്പത്തികമാന്ദ്യമാണു പ്രശ്നം. ഇനി എനിക്ക് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വകയില്‍ ഒരു ലക്ഷം ഡോളറും ലെക്സസ് കാറും അറ്റ്ലസ് ജ്വല്ലറിയുടെ 1001 പവനുമൊക്കെ കിട്ടാ‍ണെങ്കില്‍ പാര്‍ട്ടിയെ പറ്റി ആലോചിക്കാം.

രണ്ടാമത്തെ വിശേഷം ചില സാങ്കേതികകാരണങ്ങളാല്‍ ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്നും പുതിയ ഫ്ലാറ്റിലേക്ക് മാറി. അങ്ങനെ ഞാനും ഹൈദ്രബാദി ബിരിയാണി ചേച്ചിയും രണ്ടു വഴിക്കായി, താമസം മാറുന്നതിനു മുമ്പ് ചേച്ചി എനിക്ക് ഒരു പ്രാവശ്ശ്യം കൂടി ബിരിയാണി ഉണ്ടാക്കി തന്നു. പുതിയ ഫ്ലാറ്റില്‍ ഞങ്ങള്‍ ഒറ്റക്കാണ് താമസം, അപ്പറത്തെ ഫ്ലാറ്റില്‍ ഫിലിപ്പിനികളും ഇപ്പറത്തെ ഫ്ലാറ്റില്‍ അറബിഫാമിലിയും, അതുകൊണ്ടെന്താ, എന്റെ ചേട്ടായിക്ക് എന്നെ ഒന്നു “പോടീ കൊരങ്ങെ” എന്നു വിളിക്കണമെന്ന് തോന്നിയാല്‍ രണ്ടാമതൊന്നാലോചിക്കേണ്ടാ, എനിക്കും തോന്നുമ്പോ തോന്നുമ്പോ സംഗീതകച്ചേരി നടത്താം. ഞങ്ങടെ ബില്‍ഡിങ്ങിന്റെ തൊട്ടു മുകളില്‍ കൂടിയാണ് ദുബായിലെ എല്ലാ പ്ലെയ്നും പോണതും, വരണതും. ഞാന്‍ ബില്‍ഡിങ്ങിന്റെ ടെറസ്സില്‍ കയറി നിന്ന് ഒരു ബോള്‍ ഉന്നം പിടിച്ച് എറിഞ്ഞാല്‍ ചെലപ്പോ പ്ലെയിന്-മെ കൊള്ളും, അത്രക്ക് അടുത്തുക്കൂടെ പോകും. പിന്നീടാണ് ഞങ്ങളാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, ഓരോ അഞ്ചു മിനിട്ടിലും പ്ലെയിന്‍ കടന്നു പോകുമ്പോ, ഞങ്ങടെ ടി.വി. യിലെ കഥാപാത്രങ്ങളൊക്കെ റിമോട്ടിലെ പോസ് ബട്ടണമര്‍ത്താതെ തന്നെ സ്റ്റില്ല് ആയി നില്‍ക്കും, സീരിയല്‍ നടീ നടന്മാരുടെ ഫെയ്സ് എക്സ്പ്രഷനൊക്കെ നമ്മള്‍ക്ക് വളരെ വ്യക്തമായി നോക്കി പഠിക്കാനൊരു സുവര്‍ണ്ണാവസരം. അങ്ങനെയൊരു അവസരത്തിലാണ് നമ്മുടെ പ്രിയങ്കരിയായ ഐഡിയ സ്റ്റാറ് സിങ്ങറ് രഞ്ജിനി ആന്റി മൂക്കില്‍ കയ്യിട്ട് നിക്കണതും, കൊഞ്ഞനം കാട്ടി നിക്കണതും സ്റ്റില്ലായി കാണാന്‍ കഴിഞ്ഞത്. എന്തായാലും കുറച്ചു ദിവസം കൊണ്ട് “ഞങ്ങടെ വീടിന്റെ മുകളില്‍ക്കൂടിയാണ് പ്ലെയിന്‍ പോണതെന്ന്” അഭിമാനപുരസ്സരം പറഞ്ഞു നടന്നിരുന്ന എന്റെ കുട്ടികള്‍ “എന്തിനാ നമ്മടെ വീടിന്റെ മുകളില്‍ക്കൂടി പ്ലെയിന്‍ പോണതെന്ന്” ചോദിച്ചു തുടങ്ങി.

പുതിയ ഫ്ലാറ്റില്‍ക്ക് താമസം മാറിയതുകൊണ്ട് വേറെ കുറെ ഗുണങ്ങളുമുണ്ടായി. എന്റെ ഓഫീസില്‍ക്ക് പത്തു മിനിട്ടു ദൂരം കൊണ്ട് നടന്നെത്താം, ബസ്സ് കൂലി ലാഭം. പിന്നെ ഇവിടെ ആദ്യം താമസിച്ചിരുന്നിടത്ത് കൊടുത്തതിന്റെ ഡബ്ബിള്‍ വാടകയാണ്. അതുകൊണ്ട് ശമ്പളം കിട്ടുന്ന കാശു കൊണ്ട് എന്തു ചെയ്യുമെന്നോ നാട്ടില്‍ക്ക് എത്ര കാശയക്കണമെന്നൊക്കെ ആലോചിച്ച് ടെന്‍ഷനും കണ്‍ഫ്യൂഷനുമടിക്കണ്ടാ, കിട്ടുന്ന ശമ്പളം പകുതി ഹൌസ് ഓണര്‍ക്കും പിന്നൊരു പകുതി കുട്ടികളുടെ സ്ക്കൂളിലും കൊടുത്തു കഴിഞ്ഞ് ബാക്കി വരുന്നതു കൊണ്ട് കുബൂസ്സും ചിക്കന്‍ഷവര്‍മ്മയുമൊക്കെ വാങ്ങി കഴിച്ച് ലാവിഷായി ദുബായില്‍ ജീവിക്കാം. അതുകൊണ്ട് കേരളത്തില്‍ ബാക്കിയുള്ള മലയാളികള്‍ക്ക് കൂടി ദുബായിലേക്ക് സ്വാഗതം.

ഇനി എല്ലാര്‍ക്കും ഇത്തിരി പിറന്നാള്‍ സ്പെഷ്യല്‍ മധുരം, ഓണ്‍ലി വണ്‍ കടി, ഒരു കുഞ്ഞ്യ കഷണം.



36 comments:

അല്ഫോന്‍സക്കുട്ടി said...

ഇനി എല്ലാര്‍ക്കും ഇത്തിരി പിറന്നാള്‍ സ്പെഷ്യല്‍ മധുരം, ഓണ്‍ലി വണ്‍ കടി, ഒരു കുഞ്ഞ്യ കഷണം.

ശ്രീ said...

അപ്പോ വാര്‍ഷികാശംസകള്‍!

വല്യമ്മായി said...

ആശംസകള്‍

(താമസം ഹോര്‍ അല്‍ അന്‍സിലോ അല്‍ബുത്തീനയിലോ)

ആശിഷ രാജേഷ് said...

കുഞ്ഞ്യേ കഷ്ണത്തിനു താങ്ങ്സ്...

വാര്‍ഷികാശംസകള്‍....

ജോ l JOE said...

വാര്‍ഷികാശംസകള്‍!

fiza said...

ആഹാ...തികച്ചൂല്ലോ ഒരു കൊല്ലം...നന്നായി.....ബ്ലോഗി നടക്കുന്നവര്‍ക്ക് അങ്ങനെത്തന്നെ വേണം...

(തുണി അയയിലിടാന്‍ മീതെ കയറുമ്പോള്‍ തലയിലൊരു ഹസ്സാര്‍ഡ് ലൈറ്റ് വെച്ചോളണം)

Rejeesh Sanathanan said...

വാര്‍ഷികാശംസകള്‍..................

സമ്മാനം കിട്ടിയാല്‍ കുറച്ച് ഡോളര്‍ അയച്ച് തരുന്നകാര്യം മറക്കേണ്ട............:)

--xh-- said...

happy b'day to the shishu :) kunju kashnathinu nandi... :)

മാണിക്യം said...

Happy to you!!
all the best!

പൊറാടത്ത് said...

വാർഷികാശംസകൾ...

അപ്പോ, ഇവട്യൊക്കെ ണ്ട് ല്ലേ..!!

Bindhu Unny said...

ടെസ്റ്റ് ബ്ലോഗ് ശിശുവിന് ആശംസകള്‍!
എന്നാലും ഒരു തണ്ണിമത്തങ്ങാക്കഷണത്തിലൊതുക്കിയല്ലോ മധുരം.

:-)

ചന്ദ്രകാന്തം said...

അല്‍ഫൂ,
അപ്പോ.. ഒരു "വയസ്സായീ‌".....ല്ലേ.
:)

കുഞ്ഞുമധുരത്തിന്‌ ഒരു വെല്യ ആശംസ.

(പ്ലെയിനിന്റെ തണലും നോക്കി മേലെപ്പോയി നില്‍ക്കുമ്പോ സൂക്ഷിച്ചോ..ട്ടൊ)

Kaithamullu said...

അല്പൂന്ന് ആദ്യായിട്ട് പേര് വിളിച്ച എനിക്ക് ഒരു ഷവര്‍മയെങ്കിലും വാങ്ങി തരേണ്ടതായിരുന്നൂ, ട്ടാ!

‘ഹോര്‍ലാന്‍സില്‍‘ എവിടാ?
(പേടിക്കണ്ടാ,സദ്യ ഉണ്ടാക്കി വച്ച് വിളിക്യാതെ വരില്ല....)

അരവിന്ദ് :: aravind said...

Congratulaions...

from the heart of my bottom.

:-)

ബിച്ചു said...

happy birthday....

live long...all my prays and blessings...

annamma said...

വാര്‍ഷികാശംസകള്‍!
happy b'day
all the best!
Congratulaions...
live long...all my prays and blessings...
ഒരു തണ്ണിമത്തണ്ടെ കഷ്ണത്തിനു ഇത്രയൊക്കെ പറഞ്ഞാ മതിയല്ലേ

"ഞാന്‍ ഒരു ബോള്‍ ഉന്നം പിടിച്ച് എറിഞ്ഞാല്‍ പ്ലെയിന്-മെ കൊള്ളും"
ഉം….. അതിനു ബോളും കൂടി വിചാരിക്കണം മോളേ !

Sands | കരിങ്കല്ല് said...

ആശംസകള്‍ ഉണ്ട് ട്ടോ...

കാണാതായി എന്നു വിചാരിച്ചൂ ഞാ‍ന്‍....

ഈ മഞ്ഞു പെയ്യുന്ന സമയത്ത് എനിക്കു വേണ്ടാ തണ്ണിമത്തന്‍...
വല്ല നല്ല ചിക്കന്‍ കറിയും താ.. :)

രസികന്‍ said...

കുബ്ബൂസിനൊക്കെ ഇപ്പോ എന്താ ഒരു രുചി.... കിട്ടുന്നത് ഫ്ലാറ്റുടമയ്ക്കും സ്കൂളിലും കിറുകൃത്യമായി വീതിച്ചപ്പോള്‍ സ്വസ്തമായല്ലൊ ........ അവസാനം നാട്ടുകാ‍രെമുഴുവന്‍ തുഫായിലേക്കു ‘കശണിച്ചതും’ എനിക്കിഷ്ടായി.

അപ്പോള്‍ “ അല്‍ ക്ബ്ബൂസിയ്യൂന്‍ ഇല്‍ ഹം വഹല്‍ക്കും ” എന്നുവെച്ചാല്‍ ഹാപ്പി ബെര്‍ത്ത്ഡേ എന്നു മലയാളം.

കുഞ്ഞന്‍ said...

ബ്ലോഗ് വാര്‍ഷികാശംസകള്‍ ചേച്ചി..

ഇനിയും അനവധി വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് ചേച്ചിയെ ആശംസിക്കാന്‍ കഴിയട്ടെ..( അതിനര്‍ത്ഥം അത്രയും കാലം ഞങ്ങളും ഈ ബൂലോഗത്തുണ്ടാകുമെന്നുമല്ലാട്ടൊ)

കുഞ്ഞന്‍ said...
This comment has been removed by the author.
sreeNu Lah said...

വാര്‍ഷികാശംസകള്‍

അല്ഫോന്‍സക്കുട്ടി said...

എല്ലാര്‍ക്കും ഇമ്മിണി വല്ല്യ താങ്ക്സ്.

വല്ല്യമ്മായി, കൈതമുള്ള് - ഹോര്‍ലാന്‍സിലെത്തി ഒരു മിസ്കോളടിച്ചാല്‍ മതി ബാക്കിയൊക്കെ ഞാനേറ്റു (മുങ്ങുന്ന കാര്യമല്ലാ സദ്യയുടെ കാര്യമാ ഉദ്ദേശിച്ചത്:) തിരിച്ചും വായിക്കാം)

കരിങ്കല്ല് -“കണമണിക്കെന്തിനാഭരണം“ എന്നൊക്കെ കവി പാടിയ പോലെ “കരിങ്കല്ലിനെന്തിനാ ചിക്കന്‍ കറി”

രസികന്‍ - ‘അലൈക്കും അലൈക്കും‘ എന്നു വച്ചാല്‍ നന്ദി എന്ന് എന്റെ ഭാഷയില്‍ .

അന്നാമ്മ - ബോളും കൂടി വിചാരിച്ചാല്‍ പോരാ, പ്ലെയ്നും കൂടി അനങ്ങാണ്ട് നിന്നു തരണം >)

അപ്പോ എല്ലാര്‍ക്കും ഒന്നൂടി താങ്ക്സ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

Sherlock said...

ബ്ലാര്‍ഷിക ബ്ലാശംസകള്‍ :)

konchals said...

ആശംസകള്‍...
ഇനി മിഠായി താ....അല്ലാപിന്നെ

..:: അച്ചായന്‍ ::.. said...

നല്ലൊരു പിറന്നാള്‍ ആയിട്ടു കൊടുത്തത് തണ്ണിമത്തന്‍ ഹൊ എന്തൊരു പിശുക്ക് ...:D

Jayasree Lakshmy Kumar said...

ആശംസകൾ

Nithyadarsanangal said...

ടെസ്റ്റ് ബ്ലോഗ് ശിശുവിന് ആശംസകള്‍!

ഹൊ... തണ്ണിമത്തനൊക്കെ ഇപ്പോ എന്നാ ടേസ്റ്റ്‌...
കഷ്ണത്തിനു താങ്ങ്സ്...
എന്നാലും കഷ്ണം തീരെ ചെറുതായിപ്പോയി കേട്ടോ...

Thaikaden said...

Kunjye kashnam ennu paranjathu nannayi, allenkil kunjye kashnam katichene...Happy PIRANNAL.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍.... വാടക ഒന്നും ഇതേ വരെ കുറഞ്ഞില്ലേ...?

പിരിക്കുട്ടി said...

ഞാന്‍ വന്നപ്പോളേക്കും ഒന്നുമില്ല അതില്‍ ....
കടിക്കാന്‍ കഷ്ടം ആയിപ്പോയി ..... പിന്നെ കാണാതായപ്പോള്‍ ഞാന്‍ കരുതി ജോലി തിരക്കാണെന്ന് ....
വീട് മാറിയല്ലേ ?...ഹും ...
പിന്നെ ആശംസകള്‍ ....
ഇനീം എഴുതുട്ടോ ..ഞാന്‍ എപ്പോളും വന്നു നോക്കാറുണ്ട് ,,എന്‍റെ മനസ്സില്‍ നല്ല ഇഷ്ടമാ അല്ഫൂനോട് തമാശകള്‍ പറയുമ്പോള്‍ എനിക്ക് കല്പനയെ ഓര്മ വരും .. അതുപോലെ ആണോ?
അല്ഫു??/

മുസാഫിര്‍ said...

നാട്ടില്‍ ഞങ്ങളുടെ വീടിന്റെ എതിര്‍ വശത്ത് ഒരു അല്പു ഉണ്ട്.പക്ക്ഷെ അവരുടെ കയ്യില്‍ നിന്നും ഇന്‍ഷുഷന്‍സ് പോളിസീ എടുക്കാത്തത് കൊണ്ട് ഇപ്പോ വഴക്കാണ്.
ഒന്നാം വാര്‍ഷിക സദ്യയുടെ പങ്ക് പറ്റാന്‍ വന്നതാണ്.
ബാക്കിയൊന്നുമില്ല.അല്ലെ ? ഏതായാലും ആശംസകള്‍ !

ആഗ്നേയ said...

ആശംസകള്‍ പോത്തേ..:-)വളര്‍ന്നുപടര്‍ന്നു പന്തലിച്ച് എന്നെപ്പോലെ ഒക്കെ ഒരു മഹാസംഭവം ആകൂ..
(..അന്നു ഓണ്‍ലൈന്‍ വന്നെന്നെ ചീത്തവിളിച്ചു മുങ്യേതല്ലേ.പിന്നൊരു വിവരോമില്ലല്ലോ)

ചിതല്‍ said...

എനിക്കും ഈ വീക്കില്‍ ഒരു വയസ്സായി..
പക്ഷേ പടര്‍ന്ന് പന്തലിച്ച ടെസ്റ്റ്ട്യൂബ് എവിടെ..
ഈ ഞാനെവിടെ...
അത് കൊണ്ട് അവിടെ ആഘോഷമൊന്നുമില്ല....

ഇവിടെ ഇനിയും വളരട്ടെ എന്നും ഇത് വായിച്ച് ലാലും തുടങ്ങട്ടെ എന്നും ആശംസഇക്കുന്നു.

Anonymous said...

ഞാന്‍ ഈ ബുലോകത്ത് എത്തി വായന തുടങ്ങി കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ...
വളരെ അപ്രതീഷിതമായിട്ടാന്നു ഇന്ന് ഇവിടെ എത്തിയതും, ഇത് വായിച്ചു തുടങ്ങിയതും ....

ഇതില്‍ എഴുതിയ എല്ലാ പോസ്റ്റും ഒറ്റ ഇരിപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു (സത്യമായിട്ടും)...
ഇതില്‍ ഒന്ന് പോലും ബോറായി തോന്നി ഇല്ല.....

എല്ലാം ഗിടിലന്‍ ....

[[[ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പഴാണല്ലോ ഇത് വഴി വരാന്‍ പറ്റിയത് :( ]]]

അതുകൊണ്ട് എനിക്ക് പറയാന്‍ ഉള്ളത് ഇത്ര മാത്രം. എഴുത്ത് നിര്‍ത്തരുത്....
ഇനി എഴുതുകാ.....
ഇനി എഴുതുകാ.....
ഇനി എഴുതുകാ.....

എല്ലാവിധ ആശംസകളും..

ljn

hi said...

aashamsakal :) hor al anzil njanum ippo beemaanam pokunnathinte thottu thazheyaa thamasam.