Wednesday, August 27, 2008

ഈസി ഫ്രൈഡ് റൈസ്

“ഓസില് കിട്ട്യാല്‍ ആസിഡും കുടിക്കും (ഓസില്‍ മീന്‍സ് ഫ്രീയായി)” എന്ന ഒരു സാധാരണ ശരാശരി മലയാളിയുടെ മനോഭാവത്തോടെ ഇന്റര്‍നെറ്റിലെ ബൂലോകത്തില്‍ ഫ്രീയായി സ്ഥലം കിട്ടാനുണ്ടെന്ന് അറിഞ്ഞപ്പോ എന്നാ എന്റെ പേരിലും ഇരിക്കട്ടെ ഒരു പത്തു സെന്റ് എന്ന് വിചാരിച്ചിട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ബ്ലോഗില്‍ ഞാനിതു വരെ കഥ, കവിട്ട, ഓര്‍മ്മക്കുറിപ്പ്, അനുഭവക്കുറിപ്പ് ഒക്കെ ട്രൈ ചെയ്തു, ഇനിയെന്തൂട്ട് അക്രമമാ ചെയ്യാന്ന് ആലോചിച്ചപ്പോഴാണ് ഒരു പാചകകുറിപ്പായാലോ എന്നു തോന്നിയത്. ഈ പാചകകുറിപ്പ് ഞാന്‍ പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തു, അവര്‍ക്കൊന്നും ഇത് പ്രസിദ്ധീകരിക്കാനുളള ‘ഒരു ഇത്‘ ഇല്ല്യാ, അതുകൊണ്ട് ഞാനീ പാചകനിധി ധൈര്യപൂര്‍വ്വം എന്റെ സ്വന്തം ബ്ലോഗില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ആദ്യത്തെ പ്രാവശ്യം ഈ വിശിഷ്ട വിഭവം തയ്യാറാക്കുമ്പോള്‍ കുറച്ചു മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം കൂടെ താമസിക്കുന്നവര്‍ തിന്ന് സഹകരിച്ചില്ലെങ്കില്‍ ഒറ്റക്കു തിന്നു തീര്‍ക്കേണ്ടി വരും.

തയ്യാറാക്കേണ്ടവര്‍

കല്ല്യാണം കഴിക്കാത്തവരും ഭാര്യ അടുത്തില്ലാത്തവരുമായ ബാച്ചിലേഴ്സിനും, ഭര്‍ത്താവ് വിദേശത്ത് പോവുമ്പോള്‍ കിച്ചണില്‍ അധികം ടൈം സ്പെന്‍ഡ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത വീട്ടമ്മമാര്‍ക്കും, ടി.വി. പ്രോഗ്രാം, ബ്ലോഗ് റീഡിങ്ങ് എന്നിവയില്‍ ബിസിയായി ഭക്ഷണം പാകം ചെയ്യാ‍ന്‍ മറന്നവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ, കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യപ്രദമായ വിഭവം.

വാറണ്ടി കം ഗ്യാരണ്ടി

Lazy ആയവര്‍ക്ക് Easy ആയി പാചകം ചെയ്യാന്‍ Easy ഫ്രൈഡ് റൈസ്. ഒരു പ്രാവശ്യം വച്ചാല്‍ എപ്പോഴും വച്ചു കഴിക്കാന്‍ തോന്നും ഈസി ഫ്രൈഡ് റൈസ്.

സ്റ്റാറ്റ്യൂട്ടറി വാണിങ്ങ്

അമ്മായിയപ്പനും അമ്മായിയമ്മയും കൂടെ താമസിക്കുമ്പോള്‍ ഇത് ഉണ്ടാക്കിയാല്‍ ചിലപ്പോ അവര്‍ക്ക് ദഹിച്ചൂന്ന് വരില്ലാ, അതുകൊണ്ട് ആലോചിച്ചും കണ്ടും ചെയ്യുക.

പോഷകഗുണങ്ങള്‍

A – Z

അപ്പോ റെഡിയല്ലേ, ഈസി ഫ്രൈഡ് റൈസിനു വേണ്ട ചേരുവകള്‍

1. സവാള - 2 (കണ്ണീന്ന് വെള്ളം വരാത്ത പോലെ ചെറുതായി അരിഞ്ഞത്)

2. തക്കാളി - 2 (കൈ മുറിക്കാതെ തക്കാളിയെ വേദനിപ്പിക്കാതെ ചെറുതാക്കി അരിഞ്ഞത് )

3. മുട്ട - 2 (താഴെ വീണാല്‍ പൊട്ടാത്തത് - ടേസ്റ്റ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)

4. പച്ചമുളക് - 3 (എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ ചേര്‍ക്കാം)

5. മഞ്ഞള്‍പൊടി - ഒരു നുള്ള്

6. ഗരം മസാല പൊടി - ഒരു സ്പൂണ്‍

7. നെയ്യ് - ഒരു വലിയ ടേബിള്‍ സ്പൂണ്‍

8. ഉപ്പ് - ആവശ്യത്തിന്

9. ചോറ് – അത്യാവശ്യത്തിന്, (ലീവില്‍ നാട്ടില് പോകാറാകുമ്പോ ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണ പച്ചക്കറി എന്തു ചെയ്യുംന്ന് ആലോചിച്ച് ടെന്‍ഷനടിക്കുന്നവര്‍ക്കു മാത്രം ചേര്‍ക്കാ‍നുള്ളത് - ഇന്നലത്തെയും മിനിഞ്ഞാന്നത്തെയും കൂട്ടാന്റെ ബാക്കിയും, ബാലന്‍സ് വന്ന പച്ചക്കറികളും - ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണത് അപ്പടി – നിര്‍ബന്ധമില്ലാ).

10. കൈപുണ്യം - കയ്യിലുള്ളതും പാരമ്പര്യമായി കിട്ടിയതും അപ്പടി

തയ്യാറാക്കേണ്ട വിധം

വീട്ടിലുള്ള ചട്ടി എടുത്ത് ഗ്യാസ് സ്റ്റൌവിന്റെ മേലേ വക്കുക, സ്റ്റൌ ഓണാക്കുക, ചട്ടി ചൂടാവുമ്പോ നെയ്യ് ഒഴിക്കുക, അരിഞ്ഞു വച്ച സവാള ആദ്യം വഴറ്റുക, ഇതിലേക്ക് പച്ചമുളക്, മഞ്ഞള്‍, മസാല പൊടി തക്കാളി യഥാക്രമം ചേര്‍ത്തു വഴറ്റുക, അതിനു ശേഷം മുട്ട നന്നായി പതപ്പിച്ച് ഒഴിക്കുക, അത് ഫ്രൈയായി വരുമ്പോ ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അപ്പൊ ഈസി ഫ്രൈഡ് റൈസ് തയ്യാര്‍. ഇതിന്റെ കൂടെ നാരങ്ങാ അച്ചാറും തൈര് സാലഡും കൂട്ടി കഴിക്കാം. പത്താമത്തെ ചേരുവ എത്രത്തോളം കയ്യില്‍ സ്റ്റോക്കുണ്ടോ, അതിനനുസരിച്ച് ഫ്രൈഡ് റൈസിന്റെ സ്വാദും കൂടും. ഞാനിതെപ്പോ ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റാ. ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ.

തയ്യാറാക്കിയത്

പാചകറാണി 2008

39 comments:

അല്ഫോന്‍സക്കുട്ടി said...

ആദ്യത്തെ പ്രാവശ്യം ഈ വിശിഷ്ട വിഭവം തയ്യാറാക്കുമ്പോള്‍ കുറച്ചു മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം കൂടെ താമസിക്കുന്നവര്‍ തിന്ന് സഹകരിച്ചില്ലെങ്കില്‍ ഒറ്റക്കു തിന്നു തീര്‍ക്കേണ്ടി വരും.

അഭിലാഷങ്ങള്‍ said...

“നന്നായിട്ടുണ്ട്!! നന്നായിട്ടുണ്ട്!!“



**മുകളിലെഴുതിയ കമന്റിന്റെ ചരിത്രം**

അല്ഫോണ്‍സക്കുട്ടിയുടെ ബ്ലോഗിന്റെ ഒരു പാവം വായനക്കാരന്‍ ഡോക്റ്ററുടെ അടുത്ത് ചെന്നപ്പോള്‍..

ഡോക്റ്റര്‍: എന്താ അസുഖം?

വായനക്കാ‍രന്‍: ‘ലൂസ് മോഷനാ‘ ഡോക്റ്റര്‍..!!

ഡോക്റ്റര്‍: നന്നായിട്ടുണ്ടോ?

വായനക്കാ‍രന്‍: നന്നായിട്ടുണ്ട്!! നന്നായിട്ടുണ്ട്!!

ഡോക്റ്റര്‍: എന്ത് കഴിച്ചപ്പോഴാ വന്നത്..?

വായനക്കാ‍രന്‍: ഒരു ‘പാതകറാണി 2008‘ ഇട്ട ഒരു കുറിപ്പ് (കുരിപ്പ്... അവളെ എന്റെ കൈയ്യീക്കിട്ടിയാ...&%^$..) വായിച്ച് ഒരു ‘ഈസി ഫ്രൈഡ് റൈസ്‘ ഉണ്ടാക്കി നോക്കിയതാ ഡോക്റ്റര്‍..

ഡോക്റ്റര്‍: ഓ.. പാതകറാണി 2008! യെസ് യെസ്.. കേട്ടിട്ടുണ്ട്! ഒരു ത്രിശ്ശൂര്‍ക്കാരി അല്ലേ ആ അവാര്‍ഡ് ഇത്തവണ ‘വേടിച്ചത്’?

വായനക്കാ‍രന്‍: അതെ ഡോക്റ്റര്‍! ന്നാലും ത്ര വല്യ പാതകം ഞാന്‍ പ്രതീക്ഷിച്ചില്ല!

ഡോക്റ്റര്‍: ഏതായാലും ഞാന്‍ ചില മെഡിസിന്‍സ് തരാം. പിന്നെ ഇനി ഇത്തരം ആളുകള്‍ എഴുതുന്നത് വായിക്കരുത്. ചിലപ്പോ അഡ്മിറ്റ് ചെയ്യേണ്ട സ്ഥിതി വരും.

വായനക്കാ‍രന്‍: ഇനി ശ്രദ്ധിച്ചോളാം ഡോക്റ്റര്‍. ഇതാ ഫീസ്.

ഡോക്റ്റര്‍: നന്ദി.

(ഡോക്റ്ററുടെ ആത്മഗതം: ഈശ്വരാ ആ പാതകറാണി 2008 ന്റെ എല്ലാ ‘രചനകളും’ എല്ലാരും വായിക്കണേ..!! ഈ ആശുപത്രി രോഗികളെകൊണ്ട് നിറക്കണേ!)

ഓഫ് ടോപ്പിക്കേ: അപ്പോ പറഞ്ഞു വരുന്നത്, അല്ഫൂസ്.. ദയവായി ഇങ്ങനെയുള്ള പാചകപാതകങ്ങള്‍ എഴുതി ബ്ലോഗില്‍ ഇടുമ്പോള്‍ അതിന്റെ അടിയില്‍ ‘വയറിളക്കത്തിനുള്ള‘ ഒരഞ്ചാറ് ഗുളികകളുടെ പേര് കൂടി എഴുതിയാല്‍ വായനക്കാര്‍ക്ക് ഡോക്റ്റര്‍ ഫീസ് ലാഭിക്കാമായിരുന്നു! മാത്രമല്ല പോസ്റ്റ് ഇന്‍‌ഫര്‍മേറ്റീവും ആകും! യേത്?

:)

കുറുമാന്‍ said...

ഈസി ഫ്രൈഡ് റൈസ്

വായീക്കുവാനും ഉണ്ടാക്കുവാനും ഈസിയാണെങ്കിലൂം കഴിക്കുവാന്‍ അത്ര ഈസിയായിരിക്കുമോ എന്തോ...

അഭിയേ.......ട്രൈ ചെയ്തിട്ട് പറയണേ

അഭിലാഷങ്ങള്‍ said...

ട്രൈ ചെയ്തതിന്റെ ‘ശബ്ദരേഖയാ‍ണു’ന്റെ ആദ്യ കമന്റ് കുറുമാനേയ്...

:-(

ഞാന്‍ ആചാര്യന്‍ said...

എന്‍റെ അല്‍ഫോണ്‍സാമ്മേ........ എനിക്കു മേലേ...

അയ്യോ

krish | കൃഷ് said...

അല്‍ഫൂ‍ക്കുട്ടീ, ഇത് ഉണ്ടാക്കുന്നതിനു മുമ്പായി ആവശ്യത്തിലധികം വെള്ളം ശേഖരിച്ചുവെക്കട്ടെ.. ആവശ്യമായി വരും, ബാത്ത് റൂമിലേ.

അഭി, അല്‍ഫൂന്റെ പാതകം കൂടി പോരാണ്ടാണോ ‘“വയറിളക്കത്തിനുള്ള“’ ഗുളികയുടെ പേര്‍ കൂടി വെക്കാന്‍ പറയുന്നത്. ആ ‘പാതകം’ കഴിച്ചാല്‍ പോരേ.

--xh-- said...

ഈശ്വരാ... ഈ പരീക്ഷണം വേണോ?

മയൂര said...

പത്താമത്തെ ചേരുവമാത്രമേ തൽക്കാലം കൈയിലുള്ളൂ ;) ബാക്കിയെല്ലാമ്മൊതു വരുമ്പോൾ അഭിലാഷിന്റെ കമന്റ് ആവർത്തിക്കെണ്ടി വരുമോ;)
എനിക്ക് ഇപ്പൊഴെയൊട്ടും മേലാ, ചിരിച്ചിട്ടി :)

അഭിലാഷങ്ങള്‍ said...

ഒരോഫ് കൂടി:

കൃഷ് ചേട്ടോയ്, ‘വയറിളക്കത്തിനുള്ള’ എന്ന് സിങ്കിൾ ക്വാട്ടിൽ ഇട്ടത് മനപ്പൂർവ്വമാണേയ്!!

കാരണം അല്ഫൂസിന്റെ ഈ ഐറ്റം കഴിച്ച പലർക്കും പല അനുഭവമാണേയ്! Vm പണ്ട് പറഞ്ഞ പോലെ ‘ശോധന(+/-)‘ എന്നത് ഒരു ഇം‌പോർട്ടന്റെ പോയിന്റല്ലേ….! യേത്? സോ, അവരവരുടെ ‘സ്ഥിതി’ പോലെ ‘വയറിളക്കത്തിനുള്ള’ ഗുളിക കഴിക്കാം എന്നാണു അതിന്റെ ‘അർത്ഥം‘! (ഇനിയിപ്പോ ശബ്ദതാരാവലിയിൽ പരതേണ്ട..)

പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ..

കൃഷ് ചേട്ടൻ പണ്ട് കുരയും ചുമയുമൊക്കെ പിടിപെട്ടിട്ടും ഡോക്ടറുടെ അടുത്ത് പോകാൻ കൂട്ടാക്കാതെ (കഞ്ചൂസ്!!) മെഡിക്കൽ ഷോപ്പിൽ പോയി “കുരക്കുള്ള മരുന്നു വേണം” എന്ന് പറഞ്ഞ് അവർ തന്ന ‘കുരക്കാനുള്ള മരുന്ന് ‘ കഴിച്ച് കുര അധികമായതും, കുരയോട് കുര കാരണം “വൺ ഈസ് ഇനഫ് “ എന്ന പോളിസി സ്വീകരിച്ച് വീട്ടിലെ ടോമിപ്പട്ടി പോലും കുരക്കാതെ ഒരാഴ്ച ചുമ്മാ ആ കൂട്ടിന്റെ മൂലക്ക് കിടന്നതും അടക്കമുള്ള ചരിത്രം എന്നെ കൊന്നാലും ഞാൻ ഭൂലോകത്തിൽ പാട്ടാക്കില്ല. ഷുവർ.

:)

Typist | എഴുത്തുകാരി said...

അല്‍ഫൂ, ഇവരീപറയുന്നതൊക്കെ കേട്ടിട്ട് ഒരു ധൈര്യക്കുറവ് പരീക്ഷണം നടത്താന്‍.

:: VM :: said...

ഇതൊക്കെ വാര്രിവലിച്ച് കയറ്റിയ ശേഷം വാളു വക്കേണ്ട വിധം ആ അബുലാഷക്ക് പറഞ്ഞ് കൊട് ;) ആശാനിന്നലെ ഫ്രൈഡ്രൈസ് പരീക്ഷിചൂ‍ൂ‍ൂന്നുതോന്നുണൂ ;)

(സവര്‍ണ്ണ ഭാഷയാ..അദേ വര്‍ണുള്ളൂ കുട്ട്യേ.. ഹെന്താപ്പോ ചെയ്യ്യാ..ശിഷ്ടകാലം തിന്രോന്തരത്ത്ഥ് പോയി അവ്ടത്തെ ആ ഭാഷ്യങ്ങ്ങട്പഠിച്ചാല്ലോന്നു നിരീക്ക്യാ നോം!

:: VM :: said...

ഇതൊക്കെ വാര്രിവലിച്ച് കയറ്റിയ ശേഷം വാളു വക്കേണ്ട വിധം ആ അബുലാഷക്ക് പറഞ്ഞ് കൊട് ;) ആശാനിന്നലെ ഫ്രൈഡ്രൈസ് പരീക്ഷിചൂ‍ൂ‍ൂന്നുതോന്നുണൂ ;)

(സവര്‍ണ്ണ ഭാഷയാ..അദേ വര്‍ണുള്ളൂ കുട്ട്യേ.. ഹെന്താപ്പോ ചെയ്യ്യാ..ശിഷ്ടകാലം തിന്രോന്തരത്ത്ഥ് പോയി അവ്ടത്തെ ആ ഭാഷ്യങ്ങ്ങട്പഠിച്ചാല്ലോന്നു നിരീക്ക്യാ നോം!

സുല്‍ |Sul said...

ഏതായാലും അല്‍ഫൂ അഭികിടപ്പിലായി.
“ഈസി ഫ്രൈറ്റന്റ് റൈസ്“ കൊള്ളാം.

-സുല്‍

ശ്രീ said...

അഭിലാഷ് ഭായ് ഇതിനിടെ പരീക്ഷണവും കഴിഞ്ഞൂല്ലേ.... ഓരോരോ പാതക പരീക്ഷണങ്ങളേയ്...

പിരിക്കുട്ടി said...

vaayichaappol athikam chilavillatha kaaryalle...
pareekshikkam ennu karuthy....

inippol parekashanam venamo? vndayo?
venamo? vendayo?
ennulla
confusinaila...
alpnsakutty...

ee abhilashangal actually experiment nadathiyo?
hmmmmmmmmmm

അല്ഫോന്‍സക്കുട്ടി said...

അഭിലാഷങ്ങള്‍ - താങ്കളുടെ അസുഖം മാറാന്‍ ഒരു ഗ്ലാസ് കട്ടന്‍ ചായയില്‍ 4 സ്പൂണ്‍ വിം പൌഡര്‍ കലക്കി കുടിച്ചാല്‍ മതി. സിനിമയില്‍ ഈ വിം കലക്കി കൊടുക്കണ സീന്‍ കാണുമ്പോ എനിക്കും വലിയൊരു ആഗ്രഹമായിരുന്നു ആര്‍ക്കെങ്കിലും വിം കലക്കി കൊടുക്കണമെന്ന്. വിം ചെലവാക്കാതെ തന്നെ കാര്യം സാധിച്ചു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു.


കുറുമാന്‍ - കോന്നിലം പാടത്തെ പ്രേതം മൂന്നാണെ സത്യം ഈസി ഫ്രൈഡ് റൈസ് കഴിക്കാനും വെരി വെരി ഈസിയാ.

ആചാര്യന്‍ - എന്റെ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.

കൃഷ് - വെള്ളം ശേഖരിച്ചു വക്കുന്നത് എപ്പഴും നല്ലതാ, ഒരു പ്രിക്കോഷന്‍.

എക്സെച്ച് - ധൈര്യമായി പരീക്ഷിക്കൂ, ഞാന്‍ ഗ്യാരണ്ടി.

മയൂര - പത്താമത്തെ ചേരുവ മാത്രമെ എന്റെ കയ്യിലില്ലാത്തതുള്ളൂ. ഇത്തിരി എനിക്ക് തരോ, കടമായിട്ട് മതി.

എഴുത്തുകാരി - ഇത്തിരി ധൈര്യം കാണിക്കു. തീര്‍ച്ചയായും ഇത് പരീക്ഷിക്കേണ്ട ഐറ്റമാണ്

വി.എം - ഇതാണോ സവര്‍ണ്ണഭാഷാന്നു പറയണ സാധനം. അപ്പോ ഞാന്‍ പറയണന്തെന്തൂട്ട് ഭാഷയാ.

സുല്‍ - അഭി കിടപ്പിലായത് കയ്യിലിരുപ്പ് ശരിയല്ലാണ്ടാണ്. എന്റെ ഫ്രൈഡ് റൈസിന്റെ പേരു മാറ്റല്ലേ, ഞാന്‍ കേസ് കൊടുക്കും.

ശ്രീ - ശ്രീ തേങ്ങാ ഉടക്കാത്തതു കൊണ്ടാ ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായെ.

പിരിക്കുട്ടി - കണ്‍ഫ്യൂഷന്‍ മാറ്റി ധൈര്യമായി പരീക്ഷിക്കൂ, ആ ഇളകി കിടക്കുന്ന പിരികളൊക്കെ ഒന്നു ടൈറ്റാവട്ടെ.

പ്രയാസി said...

എനിക്കു ഹാപ്പിയായി..

പോരട്ടെ ഇതുപോലുള്ള യെമണ്ടന്‍ സാധനങ്ങള്‍, കുറച്ചു നാളായി ഒരുത്തനെ കിടത്തണോന്നു കരുതീട്ട്..സമാധാനമായി..

അഭിക്കു സത്യായിട്ടും തൂറ്റലായി..

അവനിപ്പം തൂറ്റാനില്ലാഞ്ഞിട്ട് പിച്ചും പേയും പറഞ്ഞു തുടങ്ങി..

അല്‍ഫൂ..ഡാങ്ക്സ്..:)

പ്രയാസി said...

അഭിയുടെ ആവശ്യപ്രകാരം തൂറ്റല്‍ എന്നത് ലൂസ് മോഷന്‍ എന്നു വായിക്കാനപേക്ഷ..;)

പൊറാടത്ത് said...

അല്പൂ... ചേരുവയിൽ പറഞ്ഞിട്ടില്ലാത്ത ഒരു സാധനം കൂടി ഞാൻ ഉൾപെടുത്തി നോക്കി..

ഒരു പ്ലേറ്റ് ഫ്രൈഡ് റൈസ്..!!

നന്നായിരുന്നു കേട്ടോ..യേത്..? :)

smitha adharsh said...

പോസ്റ്റ് വായിച്ചേ..പക്ഷെ,ഉണ്ടാക്കുന്നില്ല..പോസ്റ്റും,കമന്റ്സ് എല്ലാം വായിച്ചപ്പോള്‍...മനസ്സും,വയറും നിറഞ്ഞ ഒരു പ്രതീതി.പിന്നെ,ആ വിം..പ്രയോഗം കലക്കി...

annamma said...

ശ്രദ്ധിക്കുക :
ആദ്യത്തെ പ്രാവശ്യം ഈ വിശിഷ്ട വിഭവം തയ്യാറാക്കുമ്പോള്‍ കുറച്ചു മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. അതു ആദ്യം കൂടെ താമസിക്കുന്ന ഒരുവനു (ചില്ലറ ചോദിച്ചപ്പോള്‍ തരാത്ത വല്ലവനുമണെങ്കില്‍ ബെസ്റ്റ്) തിന്നാന്‍ കൊടുക്കുക. ശേഷം ഒരു നാലു മണിക്കൂറെങ്കിലും അവനെ നിരീക്ഷണത്തില്‍ വെക്കുക. എന്നിട്ട് കുഴപ്പമിലെങ്കില്‍ ധൈര്യമായി ഉപയോഗിക്കുക.

അല്ഫു, ഇങ്ങനെ ഒരു മാറ്റം വരുത്തിയാല്‍, അഭിലാഷിനെ പോലെ ( ബുദ്ധി കുറഞ്ഞ എന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ) യുള്ളവര്‍ക്ക് ഉപകരിക്കും.

OAB/ഒഎബി said...

ഫ്രൈഡ് റൈസ് ഉണ്ടാക്കാനറിയാം. രീതി ഇതല്ല. ഇതൊരെളുപ്പ വഴി തന്നെ.
പിന്നെ, യാതൃശ്ചികമാവാം എന്റെ അടുത്ത പാചകക്കുറിപ്പിന്‍ എഴുതാന്‍ വിചാരിച്ച ചില തമാശ ഡയലോഗുകള്‍ ഇതില്‍ കണ്ട് ഞാന്‍ അന്തം വിട്ടു നിന്ന് പോയി. സത്യത്തില്‍ ഇത് വഴി ഞാന്‍ ഇപ്പോളാണ്‍ വരുന്നത്.
കുക്കിങ്ങ് എനിക്കിഷ്ടപ്പെട്ട മറ്റൊരു വിഷയമായതിനാല്‍ ഇനി എഴുതുമ്പോള്‍ അതും ശ്രദ്ധിക്കാം.

നരിക്കുന്നൻ said...

ഇതിപ്പഴാ കാണുന്നത്. ഏതായാലും ഫ്രൈഡ് റൈസ് എനിക്കിഷ്ടമാ. ഇതും ഒന്ന് ട്രൈ ചെയ്യാം. നോക്കട്ടേ.. ഈ പഴയ പച്ചക്കറിയൊക്കെ ഇട്ട് വയറ് ക്ലീനാകുമോ....

ആശംസകള്‍..
പിന്നെ ദൈര്യമായിട്ട് ഇത്തരം പാചക നിധികള്‍ പോസ്റ്റിക്കോളൂ.. നമ്മള്‍ പത്രാധിപരായി ഇരിക്കുന്നേടത്തോളം ആരും തഴയില്ല. പിന്നെ അഗ്രിച്ചേട്ടന്റെ കാര്യമല്ലേ. അതിന്‍ നമുക്ക് കമന്റടിച്ച് വരുത്തിക്കാം.

ജഗ്ഗുദാദ said...

പരീക്ഷിച്ചു നോക്കിയിട്ട് എന്തോ ഒരു പന്തികേട്‌ പോലെ...എനിക്കല്ല നമ്മടെ സുഹൃത്തുക്കള്‍ക്ക്.. ( ഞാന്‍ കഴിച്ചില്ല ). ചന്തയ്ക്ക് പോകേണ്ടി വരുമെന്ന് തോന്നുന്നു..കാളാമുണ്ഡത്തീനു ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്...

അജ്ഞാതന്‍ said...

സത്യത്തില്‍ ആരെങ്കിലും ഇത് ഉണ്ടാക്കി കഴിച്ചോ? ഒന്നു പരീക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ട്.എന്തെങ്കിലും സംഭവിക്കുമോ?ഞാന്‍ ആദ്യമായാണെ ഇവിടെ അതുകൊണ്ട് ഒരു ധൈര്യകുറവ്...

അല്ഫോന്‍സക്കുട്ടി said...

പ്രയാസി - ഡാങ്ക്സ് സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. തിരുത്തി വായിച്ചു.

പൊറാടത്ത് - അയ്യോ, ആ ചേരുവ ഞാന്‍ എഴുതാന്‍ വിട്ടു പോയതാ. ഈ കമന്റ് എനിക്കിത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു.

സ്മിത - വിം പ്രയോഗം എന്റെ വളരെ നാളായിട്ടുള്ള ഒരു ആഗ്രഹമാ.

അന്നാമ്മ - വാട്ട് ഏന്‍ ഐഡിയാ

ഒഎബി - കുക്കിങ്ങ് ഇഷ്ടവിഷയമാണല്ലേ. ഞാന്‍ ഇതോടെ പാചകവിധി നിര്‍ത്തി.

നരിക്കുന്നന്‍ - സന്തോഷം. ഒരാളെങ്കിലും എന്റെ പാചകനിധിയെ സപ്പോര്‍ട്ട് ചെയ്യാനുണ്ടല്ലോ.

ജഗ്ഗുദാദ - അതു ശരി, സുഹൃത്തുക്കളെ വച്ചാണല്ലേ പരീക്ഷണം :)

അജ്ഞാതന്‍ - ഒന്നും സംഭവിക്കില്ല. ധൈര്യമായി ഉണ്ടാക്കി കഴിക്കൂ. എനിക്കു വരെ ഇതു കഴിച്ചിട്ടൊന്നും സംഭവിച്ചിട്ടില്ലാ.

രസികന്‍ said...

വാചക പ്രാണിയുടെ (2008) ഫ്രൈഡ് റൈസ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു കാരണം മാമുക്കോയ പറഞ്ഞപോലെ സുനാമിയും വെള്ളപ്പൊക്കവും ഒക്കെ വന്നിട്ടും നമ്മൾ പിടിച്ചു നിൽക്കുന്നില്ലെ .

ലളിതമായി സരസമായ വിവരണം നന്നായി. ശരിക്കും ഒന്നു പരീക്ഷിച്ചു നോക്കണം

പിന്നെ റൈസ് ഉണ്ടാക്കുന്നതിനെപറ്റി ഒന്നും പറഞ്ഞില്ല എന്നൊരു പരാതിയില്ലാതില്ല

ആശംസാകൾ

അപരിചിത said...

ha ha

too good!

really enjoyed reading ur posts!!


:)

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ചിയേ ! എനിക്കു വയറു വേദന പിടിച്ചേ.. ചിരിക്കാന്‍ വയ്യ ..
ഇതുണ്ടാക്കിയാല്‍ ഒരു ദിവസം മുഴുവന്‍ ബിസി ആകും എന്നുള്ളതു കൊണ്ട് ഞാന്‍ ആ പണിക്കു പോയില്ലേ..10 പൈസ തുട്ട് ഇപ്പോള്‍ കിട്ടാനില്ല..കോര്‍ക്കിനു പകരം വെക്കാനേ ! യേത് ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും നാട്ടില്‍ പോവാന്‍ കണ്ണില്‍ വെള്ളോം(എണ്ണ മൊത്തം അവന്‍ പാചകത്തിനെടുത്തു) ഒഴിച്ച് കാത്തിരിക്കുന്ന അഭിയോട് ഇതു വേണായിരുന്നാ!!!

നവരുചിയന്‍ said...

ഇതിലും സിമ്പിള്‍ അയ വഴി ഉണ്ടല്ലോ ..... ഒരു ചീനച്ചട്ടി എടുത്തു ഇച്ചിരി എണ്ണ ഒഴിച്ച് കുറച്ചു സവാള ഇട്ടു വഴറ്റി കുറച്ചു ചോറ് അതിലേക്ക് ഇട്ടിട് ഫ്രൈഡ് റൈസ് ആണെന്ന് വിചാരിച്ചു അങ്ങ് കഴിക്കുക ..ഇതു എന്‍റെ സ്ഥിരം ഡിഷ്‌ ആണ് ....

ഓടോ. ലൂസ്മോഷന്‍ ഉണ്ടായാല്‍ ഒതളങ്ങ കഷായം വെച്ചു കുടിക്കുന്നത് നല്ലതാണ് .. പിന്നെ ഒരിക്കലും ലൂസ്മോഷന്‍ ഉണ്ടാവില്ല

ബിന്ദു കെ പി said...

അയ്യോ!..ഞാനീ പുകിലൊന്നും അറിഞ്ഞിരുന്നില്ല്ല. എന്റെ പാചകക്കുറിപ്പിന് വന്ന ചില കമന്റുകളില്‍ നിന്ന് അറിഞ്ഞത് അല്‍ഫൂന്റെ പാചകക്കുറിപ്പ് പരീക്ഷിച്ച് അഭി ആകെ കുഴപ്പത്തിലായെന്നാണ്. എന്താ സംഭവമെന്ന് നോക്കാന്‍ വന്നതാണ്.

ആകെ പ്രശ്നമായ ലക്ഷണമാണല്ലോ.
എന്തായാലും വിവരണം കലക്കി കേട്ടോ.

Praveen said...

adipoli ..chirichu marichu:D
oru paachakuripp angane njan muzhuvanaayi vaayichu..resakaramaaya vivaranam....
ithu onnu pareekshichittu thanne vere kaaryam

mmrwrites said...

കിട്ടിയാലൊരു ചേന..
പാചകക്കുറിപ്പും കമന്റുകളും വായിച്ചു ചിരിച്ചു..
ഇവിടെ ആദ്യമായി വന്നു.. വയര്‍നിറഞ്ഞു തിരിച്ചുപോകുന്നു.. ഇനിയും വരുന്നുണ്ട് ഓള്‍ഡര്‍ പോസ്റ്റുകള്‍ വായിക്കാന്‍..

അയ്യേ !!! said...

commentsukalu postinekkaal kalakki machhooo..........!!!!!!!

Unknown said...

ഞാനിതെപ്പോ ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റാ....
(ഉവ്വേ.........വിശ്വസിച്ചു, മൊത്തമായിട്ടും അങ്ങ് വിശ്വസിച്ചു)

അല്ഫോന്‍സക്കുട്ടി said...

ഈസി ഫ്രൈഡ് റൈസ് കഴിച്ച എല്ലാര്‍ക്കും ആയുരാരോഗ്യാശംസകള്‍ നേരുന്നു.

keerthi said...

ഈ ഫ്രൈഡ് റൈസ് ഉണ്ടക്കുന്ന വിധവും, കഴിച്ചവരുടെ അനുഭവങ്ങളും വായിച്ചു ഞാന്‍ ചിരിക്കുന്നത് കണ്ട് എന്റെ വീട്ടുകാര്‍ പേടിച്ചു....

ഇത്തരത്തില്‍ ചിലത് പഠിച്ചു വെക്കുന്നത് ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടാവും

താങ്ക് യൂ.. ചേച്ചീ.....

----

എസ്.കെ (ശ്രീ) said...

ആല്‍ഫൂവേ....ഇതിത്തിരി കട്ടിയായിപ്പോയേ....

ഞാന്‍ ഈസിയായി ഫ്രൈഡ് റൈസുണ്ടാക്കാനുള്ള പാചകവിധി തപ്പിയാ ഇവിടെയെത്തിയത്...ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു..അപ്പോഴാ അഭിയുടെ അവസ്ഥയറിഞ്ഞത്...പദ്ധതി പാതി വഴിയിലുപേക്ഷിച്ചു...
കമന്റുകള്‍ കലക്കി....
വന്നതു വെറുതെയായില്ല...ഡാങ്ക്സ്
ശ്രീ