അസ്ലാമു അലൈക്കും. ഗഫൂര്‍ക്കാ പഠിപ്പിച്ചു തന്ന അറബിയും കയ്യില് പിടിച്ച് ദുബായില്‍ ലാന്‍ഡ് ചെയ്തിട്ട് മാസം രണ്ടായി. ഞാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോ എന്റെ ചേട്ടന്‍ സിനിമാ നടന്‍ ജയനെ പോലെ ചോന്ന ഷര്‍ട്ടും വെള്ള പാന്റും ഇട്ട് കയ്യും വിരിച്ച് പിടിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ നോക്കി പാട്ടു പാടുകയാണ് “മാടപ്രാവെ വാ, ഒരു കൂടു കൂട്ടാന്‍ വാ, ഈ ദുബായ് നഗരവും ഉഷ്ണക്കാലവും, ഷെയറിങ്ങ് ഫ്ലാറ്റും ജീവിതചെലവും കാത്തിരിക്കുന്നു നിന്നെ”. ഞാന്‍ സീമ ചേച്ചിയുടെ പോലെ 32 പല്ലും പുറത്തു കാട്ടി ചിരിച്ചു കൊണ്ട് സ്ലോ മോഷനില്‍ എന്റെ ചേട്ടന്റെ അടുത്തേക്ക് ഓടി ചെന്നു. എയര്‍പോര്‍ട്ടില്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു………………. ഭാഗ്യം! പ്ലെയിനിലിരുന്ന് ഉറങ്ങിയപ്പോ ഞാന്‍ സ്വപ്നം കണ്ടതാണ്. എന്റെ ചേട്ടനങ്ങനെ ശരിക്കും പാട്ടു പാടിയിരുന്നെങ്കില്, ഞങ്ങള്‍ക്ക് കുടുംബമടക്കം വന്ന ഫ്ലൈറ്റില് തന്നെ ഇന്ത്യയിലേക്ക് തിരിച്ചു പോരണ്ടി വന്നേനേ. കല്ല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലമായിട്ടും മൂപ്പര് ഒരു പാട്ട് പാടണത് ഞാന്‍ ഇതു വരെ കേട്ടിട്ടില്ലാ, കുടുംബപ്രാര്‍ത്ഥനയുടെ അവസാനം പാടണ ഒരു പ്രാര്‍ത്ഥനാ ഗാനമൊഴിച്ച്, ആ പാട്ടു തന്നെ കര്‍ത്താവായിട്ട് സഹിക്കണതാണ്.
ഹിന്ദി സിനിമകളൊക്കെ കണ്ടിട്ട് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നായിക ലഗേജ് വച്ച ട്രോളിയൊക്കെ ഉന്തി കയ്യ് വീശി കാണിച്ച് തന്നെ കാത്തു നില്‍ക്കുന്ന ഹീറോയെ നോക്കി ചിരിച്ചു കൊണ്ടു ഓടി ചെല്ലുന്ന പോലെ എനിക്കും ചേട്ടായീടെ അടുത്തേക്ക് അതു പോലെ സ്റ്റൈലില്‍ ചെല്ലണമെന്ന്, കുട്ട്യോള്‍ക്കാണെങ്കില് അവരുടെ ഡാഡി അവരുടെ പേരും എഴുതിയ ബോര്‍ഡ് പിടിച്ച് അവരെ കാത്തു നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞങ്ങളവിടെ എത്തിയപ്പോ “പൊടി പോലുമില്ല കണ്ടുപിടിക്കാന്‍” എന്നു പറഞ്ഞ പോലെ ആ പരിസരത്തൊന്നും ആളെ കണ്ടെത്തിയില്ല. അങ്ങനെ എന്റെ ആ സ്വപ്നം തകര്‍ന്നു തരിപ്പണമായി. പുള്ളിക്കാരന്‍ ഞങ്ങളെ കാത്തു കാത്തു നിന്ന് ഫ്ലൈറ്റ് ഡിലേ ആയപ്പൊ സങ്കടം സഹിക്കാണ്ട് കോഫി കുടിക്കാന്‍ പോയതാണ്. പിന്നെ ആറേഴു മാസക്കാലം ഞാന്‍ കൂടെയില്ലാണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെ ആഘോഷിച്ചു നടന്ന ദിവസങ്ങള്‍ അവസാനിക്കാന്‍ പോവാണല്ലോ എന്നോര്‍ത്തപ്പോള്‍ പുള്ളിക്കാരന് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നേരത്തന്നെ കോഫി കുടിക്കാന്‍ മുട്ടി.
ദുബായില്‍ വന്ന് അന്നു തന്നെ ഞങ്ങള്‍ താമസസ്ഥലത്തിന് അടുത്തുള്ള നടന്നു പോവാന്‍ പറ്റണ സ്ഥലങ്ങളിലേക്ക് ചെറുതായൊന്ന് കറങ്ങാന്‍ പോയി. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ ദുബായിലെ ക്ലീന്‍ ക്ലീന്‍ റോഡുകളിലൂടെ ഞങ്ങള്‍ കെട്ട്യോനും കെട്ട്യോളും കുട്ട്യോളും കൂടി “സ്വര്‍ഗ്ഗത്തിലോ, നമ്മള്‍ സ്വപ്നത്തിലോ” എന്ന പാട്ടും പാടി നടന്നു. കുറച്ചു കഴിഞ്ഞപ്പോ എനിക്കൊരാഗ്രഹം, ഞാന്‍ ചേട്ടനോട് പറഞ്ഞു “ചേട്ടാ എനിക്കൊരു സാധനം വേടിച്ചു തരുമോ” വലിയ സാധനമൊന്നുമല്ല, ഒരു ചെറിയ കുട. നല്ല വെയിലും, നല്ല ചൂടും. എനിക്കാണെങ്കില് വാളു വെക്കണമെങ്കില് അഥവാ ഷര്‍ദ്ദിക്കണമെങ്കില്, ഒരു മാതിരി ആണുങ്ങളുടെ പോലെ കയ്യിലുള്ള കാശും കൊടുത്ത് ആവശ്യമില്ലാത്ത സാധനവും വേടിച്ചു കുടിച്ച് വാളു വെക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല, കുറച്ചധികം നേരം വെയില്‍ കൊണ്ടാല്‍ മതി ആദ്യം തലവേദനയില്‍ തുടങ്ങി വാളു വെപ്പില്‍ അവസാനിപ്പിക്കും ഞാന്‍. ഞാന്‍ വന്നതു കൊണ്ടാണത്രേ ദുബായില്‍ ഇപ്രാവശ്യം ചൂട് വളരെ കുറവാണെന്നാണ് എല്ലാരും പറയണത് (യു.എ.ഇ. യില്‍ താമസിക്കുന്നവര്‍ ഈ വാചകം വായിക്കാന്‍ പാടില്ലാ).
ഇവിടെ വന്ന് മൊബൈല്‍ ഫോണില്‍ പുതിയ കാര്‍ഡിട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്കൊരു ഫോണ്‍ കോള്‍. ഞാന്‍ ഫോണെടുത്ത് മര്യാദക്ക് ‘ഹലോ’ പറഞ്ഞപ്പോള്‍, അവിടന്ന് ഒരാള്‍ ‘അസ്ലാമു അലൈക്കും‘ എന്നു പറഞ്ഞു. എത്ര ആലോചിച്ചിട്ടും തിരിച്ച് പറയണ്ടതെന്താന്ന് ഓര്‍മ്മ വരണില്ലാ, തനി നാടന്‍ സ്റ്റൈലില്‍ ‘നമസ്ക്കാരണ്ട്’ എന്നു പറയണോ അതോ ‘ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ’ എന്നു പറയണോ എന്നാലോചിച്ച് അവസാനം രണ്ടും കല്പിച്ച് ‘അലൈക്കും അലൈക്കും’ എന്നു രണ്ടു പ്രാവശ്യം പറഞ്ഞു. പിന്നെ കൂടുതലൊന്നും പറയണ്ടി വന്നില്ലാ, അപ്പോഴേക്കും ഫോണ്‍ വിളിച്ച ആള്‍ റോങ്ങ് നമ്പറാണെന്ന് സ്വയം മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ കട്ടായതും എന്റെ ട്യൂബ്ബ് ലൈറ്റ് കത്തി ‘വാലെയ്ക്കും അസ്ലാം‘ അതോ ഉസ്ലാം’ എന്നാണ് തിരിച്ചു പറയണ്ടത്.
ദുബായില്‍ വന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ ഞാനിവിടെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എനിക്ക് ദിവസവും മുടങ്ങാതെ ഫോണ്‍ ചെയ്തിരുന്ന ബോംബെയിലുള്ള എന്റെ രണ്ടു ചേച്ചിമാരും ഫാമിലിയും, പിന്നെ എന്റെ ഇഷ്ട് വാഹനമായ ഓട്ടോറിക്ഷയും, നമ്മുടെ ദേശീയ പക്ഷിയായ കൊതുകിനെയുമാണ്, ദുബായില്‍ പാറ്റയാണ് താരം.
എന്റെ ദുബായ് വിശേഷങ്ങളറിഞ്ഞ് എനിക്ക് പിന്നാലെ ദുബായിലേക്ക് വരാന്‍ പാസ്പോര്‍ട്ടിനും അപ്ലൈ ചെയ്ത് കെട്ടും കെട്ടി റെഡിയായിരിക്കുന്ന ചേച്ചിമാരെ “എന്തൂട്ട് ഇന്ത്യാ, ത്രിശ്ശൂരിന്റെ ഒരു മൂലക്കുണ്ടോ?“ എന്ന് ത്രിശ്ശുക്കാര് പറയണ പോലെയാണ് ഇവടത്തെ അവസ്ഥ. ദുബായില്‍ ഷോപ്പിങ്ങ് മാളുകള്‍ ഇഷ്ട്ടം പോലെയുണ്ടെങ്കിലും ബോംബെയിലെ ഷോപ്പിങ്ങിന്റെ സുഖമൊന്നും ഇവിടെയില്ലാ. ബോംബെയില് 600 രൂപ വില പറഞ്ഞ ചുരിദാറ് 250 രുപക്ക് ചോദിച്ച് അവരുടെ വായിലിരിക്കണതും കേട്ട് 350 രൂപക്ക് നമ്മള്‍ ഡ്രസ്സ് വാങ്ങിച്ചു കൊണ്ടു വരുന്ന സുഖമൊന്നും ഇവിടെയില്ല, ഇവിടെ ഏതു സാധനമെടുത്താലും അതുമെ എഴുതി വച്ച വില കൊടുത്തു വാങ്ങിക്കണം. പിന്നെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടത് ഇവിടെ ഓരോ കോഴി മുട്ടയില്‍ വരെ ചുവന്ന ലിപികളില്‍ എക്സ്പെയറി ഡേറ്റ് എഴുതി വച്ചിട്ടുണ്ടാവും. 2010 ആവുമ്പോഴേക്കും ഓരോ കോഴി മുട്ടയിലും ആ മുട്ടയിട്ട കോഴിയുടെ പേര് വരെ സുവര്‍ണ്ണലിപികളില്‍ എഴുതും എന്നാണ് കേട്ടത്.
ടൈപ്പ് ചെയ്ത് മതിയായി, അപ്പോ ബാക്കി വിശേഷങ്ങള്‍ പിന്നെ.
Subscribe to:
Post Comments (Atom)
31 comments:
അപ്പോ എന്റെ ദുബായ് വിശേഷങ്ങള് അധവാ ബഡായികള് ആരംഭിക്കുകയായി.
നിരുപാധികം സഹിക്കുക, ക്ഷമിക്കുക.
ചാത്തനേറ്: ആ ബഡായീടെ സ്റ്റാന്‍ഡേര്‍ഡ് അസഹനീയം !!! :):) :)
“ആ പാട്ടു തന്നെ കര്‍ത്താവായിട്ട് സഹിക്കണതാണ്.“-- അല്പൂനെ അല്പൂന്റെ ഭര്‍ത്താവായിട്ടു സഹിക്കുന്നതാണ്...
ആ സുവര്‍ണ്ണലിപികളിലെഴുതിയ കോഴിമുട്ട കലക്കി.
ഓടോ: ദുബായില്‍ മൂട്ട ഇല്ലേ അതോ അതിനൊരു സീസണ്‍ ആവണോ?
അസ്ലാമു അലൈക്കും...കുറച്ച് നാളായിട്ടു കാണാതെ വന്നപ്പോള്‍ വിചാരിച്ചു,വല്ല കള്ളപാസ്പോര്‍ട്ടില്‍ എങ്ങാനും വരാന്‍ ശ്രമിച്ചതിനു ദുബായില്‍ വന്ന് അകത്ത് ആയതായിരിക്കും എന്ന്...ദുബായില്‍ ഇപ്പം ചൂട് ആണ് എന്ന് ആരാ പറഞ്ഞത്?
:)
കുട്ടിച്ചാത്തോയ്,
FYI:
ദുബായില്‍ രണ്ട് മാസം വരെ മൂട്ട ഇല്ലായിരുന്നു!
ഇവിടെത്ത്യാ?:)
ഞാന്‍ ആദ്യായിട്ട് അറബീല് ചോദിക്കാന്‍ പഠിച്ചത് “തനിക്കു വട്ടാണോ?” എന്നാണ്?എന്നോട് ആദ്യമായി ഒരാള്‍ മുഖത്ത് നോക്കിപ്പറഞ്ഞ അറബി അതായിരുന്നു.അപ്പൊത്തന്നെ അതിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കി,ആ വാചകോം കാണാപ്പാഠം പഠിച്ചു.:)
എന്തേ അല്ഫോണ്‍സക്കുട്ടീടെ അനക്കമൊന്നും ഇല്ലാത്തെ എന്നു കരുതിയിരിക്കുവാരുന്നു.....എന്തായാലും വരവു ഉഷാറായി...ഇനി ബാക്കി ദുബായ് വിശേഷംസ് കൂടെ പോരട്ടെ..:)
ആദ്യമായാണ് ഇവിടെ കാണുന്നത്. വായനാ സുഖമുണ്ട്. ടൈം പാസ്
ദുബായിയെ കാത്തോളണെ ദൈവമെ
:)
അല്പോന്‍സാമ്മേ.. ദുബായ് വിശേഷങ്ങള് കലക്കീണ്ട്ട്ടാ.. അപ്പോ, ഇവട്യൊക്കെ തന്നെ ഇണ്ട് ല്ലേ..?! നാല് ദിവസം മുമ്പ് ഓര്‍ത്തതേയുള്ളൂ..സത്യം..!!
കുട്ടിചാത്തന് – ചാത്താ ആ പറഞ്ഞതാണ് അതിന്റെ ശരി. ചാത്തന് ഏഷ്യാനെറ്റിലെ ചാത്തനാണോ അതോ സുര്യയിലെ ചാത്തനാണോ?
കൈതമുള്ള് – അത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്. വരട്ടെ ശരിയാക്കി തരാം.
പൊറാടത്ത് – സത്യമൊക്കെ പറയാന് തുടങ്ങിയോ!!!!, അതെപ്പോ തൊട്ട്, ന്യൂസിലൊന്നും പറഞ്ഞിലല്ലോ?
പ്രവീണേ – അതു തന്നെയാ ഞാനും പറഞ്ഞെ, ദുബായില് ഞാന് വന്ന കാരണം ഇപ്രാവശ്യം ചൂട് വളരെ കുറവാണെന്ന്. ഇതൊക്കെ എന്തൂട്ട് ചൂട്, അല്ലേ.
പ്രിയ ഉണ്ണിക്രിഷ്ണന് – ഞാനിവിടെയുള്ളപ്പോ എന്തിനാ പ്രിയക്കുട്ടി ടെന്‍ഷനടിക്കണെ.
ആഗ്നേയ – ആദ്യമായി പഠിച്ച അറബി വാചകം എന്നെ കൂടി പഠിപ്പിക്കണെ. ആഗ്നേയയെ നേരിട്ടു കാണുമ്പോള് ചോദിക്കാനാ. ഹി ഹി ഹി
റോസ് – റോസ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനര്‍ജി.
ഇസാദ്, ജിഹേഷ്, സാദിഖ് – താങ്ക് യൂ. വായ തുറന്നു ചിരിക്കാന് വേണം കോള്‍ഗേറ്റ് കോണ്‍ഫിഡന്‍സ്.
അലൈക്കും അലൈക്കും..
അല്ഫോണ്‍സക്കുട്ടിക്കലൈക്കും...
(എന്താണാവോ അതിന്റെ അര്‍ത്ഥം!)
എന്തായാലും, വെല്‍ക്കം ബേക്ക് ടു ബൂലോകം! :)
ഹലോ, സിമചേച്ചിക്ക് 32 പല്ലില്ല..! രണ്ട് പല്ല് I.V ശശി അടിച്ചുകൊഴിച്ചിട്ടുണ്ട്. സോ, 'സീമച്ചേച്ചിയെപ്പോലെ 30 പല്ലും പുറത്തു കാട്ടി ചിരിച്ചു കൊണ്ട് സ്ലോ മോഷനില്‍ എന്റെ ചേട്ടന്റെ അടുത്തേക്ക് ഓടി ചെന്നു' എന്നതാണ് ശരി.
പിന്നെ, ദുബായില്‍ ‘വേടിക്കുക’, ‘വേടിച്ചു’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നും നിലനില്‍ക്കുന്ന ഒരു ഉത്തരവിറക്കിയത് 2007 ല്‍ ആയത് കാരണം ഇയാള്‍ അറിഞ്ഞുകാണില്ല.
സര്‍ക്കുലര്‍: No :/Uae-Dub/vedichu/nirodichu/2007-3007/01/007
വേണേല്‍ റഫര്‍ ചെയ്തോളൂ. അപ്പോ പറഞ്ഞുവന്നത്, ഇനി അത് എഴുതിയാല്‍ ഞാന്‍ 999 ല്‍ വിളിക്കും. ഇവിടുത്തെ ജയിലുകളില്‍ ഗോതമ്പുണ്ട ഭീ നഹി നഹി..! സംജാ?
2010 ലെ കോഴിമുട്ടയുടെ വിശേഷം അടിപൊളി. അത് ചിലപ്പോ 100% ശരിയായി വരാന്‍ 200% ചാന്‍സ് കാണുന്നു.
ഭാഗം-1, ഇഷ്ടപ്പെട്ടു. :)
അയ്യോ! ദുബായിലു 2010 ലു മാത്രമേ കോഴി മുട്ടയില്‍ പേരു വരികയുള്ളൊ. ഇവിടെ നമ്മുടെ ഇന്ത്യയില്‍ പണ്ടേ തന്നേ, മുട്ടയില്‍ കോഴി തന്നെ പേരു എഴുതുന്ന സിസ്റ്റം ഉണ്ടല്ലോ. കോഴിക്കാട്ടം കൊണ്ടാണെന്നു മാത്രം.
പുതിയ ദുബായ് നുണകള്‍ക്കു സ്വാഗതം
post onnum kaanaanjhapol njanangotu vadi kayaran thudanguvaarunnu...
appol sukham.. alle?
kettiyoneyum pillereyum salyapeduthaathe jeevikkuvalle?
:)
perezhuthiya koyimutta varumpol ayachu tharuo?
address
: manjhuthulli Boby
bloganvilla p.o
blogger
:-)
p.s: kalakan post... malayalathil typoe cheyyaan pataanjhathil sankadamund
;(
(VALIAYA VAAYIL KARAYUNNA NJAAN)
അപ്പോ ദുഫായീലെത്തി, അല്ലേ?
വിശേഷങ്ങള്‍ ഓരോന്നായി പോരട്ടേ...
:)
ഹഹ..
ദുഫായ് ബൂലോകം ഒന്ന് ഒതുങ്ങും..!
വിശേഷങ്ങള്‍ കൂടുതല്‍ പോരട്ടെ..
പാവം സ്വാതന്ത്ര്യം നഷ്ടപ്പെട്ട കണവന്‍.
അൽഫോൻസേ സ്വാഗതം. സ്വാഗതം
അഗ്രജാ, അടുത്ത യൂ.എ.എ മീറ്റ് എന്നാ?
അഭിലാഷങ്ങള്‍ - അലൈക്കും മീന്‍സ് അറിയാത്ത ഭാഷ പറയാന്‍ വന്നാല്‍ എടുത്തിട്ട് അലക്കും എന്നാണ്.
സീമ ചേച്ചിക്ക് പല്ല് 30, അഭിലാഷിനോ? വെപ്പുപല്ലാവുമല്ലേ.
ത്രിശ്ശൂര്‍ ഭാഷ നിരോധിക്കാന്‍ ആര്‍ക്കാ ഇത്ര ധൈര്യം. ജയിലില്‍ ഗോതമ്പുണ്ട തിന്നണമെന്ന് നിര്‍ബന്ധമില്ല, ബിരിയാണി ആയാലും മതി.
അന്നാമ്മ ചേച്ചിയേ - ഇവിടത്തെ കോഴിക്കാട്ടം വരെ 1 ഗ്രാം ഗോള്‍ഡില്‍ പൊതിഞ്ഞതാ, ഇതേ ദുബായ് ആണ്. എന്തൂട്ടാ ഈ നുണ എന്നു പറഞ്ഞാല്‍, അറിയാണ്ട് ചോദിക്കാണേ?
ടെസ്സി - വലിയ വായില്‍ കരയുന്ന ബോബി എന്നായിരുന്നു വേണ്ടത്. പേരെഴുതിയ കോഴിമുട്ടക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ബുള്‍സൈ ഉണ്ടാക്കി കഴിക്കണം.
ശ്രീ - അങ്ങനെ അതും സംഭവിച്ചു.
കുഞ്ഞന്‍ - അയ്യോ! ഞാനൊരു പാവം ടെസ്റ്റ് ബ്ലോഗ് ശിശുവല്ലേ.
അപ്പു - യു.എ.എ. മീറ്റ് അടുത്തൊന്നുമുണ്ടാവില്ലാ, യു.എ.ഇ. മീറ്റിനു കാണാം.
At least, എല്ലാ പ്രാവശ്യവും ബ്ലോഗ് എഴുതി തീരുമ്പോഴും പറയുന്ന പോലെ ഇപ്പ്രാവശ്യം "ഞാന്‍ ഇതു അവസാനത്തെ ബ്ലോഗ് പോസ്ടാ ഇടുന്നത്. ഇനി ഞാന്‍ എഴുത്ത് നിര്‍ത്തി വേറെ പണി ചെയ്യാന്‍ പോവ്വാ" എന്ന് പറഞ്ഞില്ലല്ലോ! സമാധാനമായി. My mom says:"വേറെ പണി? എന്തോന്ന് പണി? പണ്ടൊക്കെ കാശെണ്ണുന്നതു എളുപ്പമാണെന്ന് പറയുമായിരുന്നു. ഇപ്പൊ അതും പാടല്ലേ? കൈ കഴയ്ക്കും. "
അമ്മയെയും അല്ഫോന്സകുട്ടി എഴുതുന്നത് വായിക്കാന്‍ പ്രേരിപ്പിചെന്നു തോന്നുന്നു.
ദുബായില് പാറ്റയാണ് താരം.
ഒട്ടും ശരിയായില്ല. ഞങ്ങള്‍ ദുബായിക്കാര്‍ ഇതൊക്കെ വായിച്ചാല്‍ ചിരിക്കില്ല കാരണം നിത്യം തൊഴില്‍ അഭ്യാസം എന്നോ.നിത്യാഭ്യാസി ആന ,ആനക്കാരനെ എടുക്കും എന്നൊക്കെ കേട്ടിട്ടില്ലേ..
ദുബായില്‍ പുതിയതായതുകൊണ്ട് ഞങ്ങള്‍ പോട്ടെ എന്ന് വെക്കുന്നു :)
പിന്നെ ആ മുകളില്‍ പറഞ്ഞ വാചകം അസലായി കാരണം അത് നാട്ടിലെ അല്ലേ :)
സലാം അലെക്കും എന്ന് പറഞ്ഞാല്‍ വാലെക്കും സലാം എന്ന് പറയണം
പിന്നെ മാഫി മുഷ്കില്‍ ,താല്‍ ഇനി ,മിന്നി മിന്നി , ഷോയി ഷോയി അരഫ് അറബി എന്നൊക്കെ തല്‍ക്കാലം പറഞ്ഞു നില്‍ക്കാം.അല്ല ഇനി ഒരു ഓണ്‍ ലൈന്‍ അറബിക് ക്ലാസ് വേണമെങ്കില്‍ ജസ്റ്റ് കാള്‍ മീ .മൈ നമ്പര്‍ ഇസ് ..അല്ലെങ്കില്‍ വേണ്ട പിന്നെ തരാം
ഞങ്ങൾ സഹിച്ചു, ക്ഷമിച്ചു, ഇനി വഹിയ്ക്കാനും തയ്യാറാണ്
നന്നായിരൂന്നു കേട്ടോ
ഇവിടെ എത്തിപ്പെടാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു
സ സ്നേഹം രസികന്‍
ദുഷ്ട...!! ഞാന്‍ എഴുതാന്‍ വച്ചതൊക്കെ വാരിക്കൂട്ടി എഴുതി വച്ചിരിക്കുന്നു... ഇതിന് അനുഭവിക്കും നോക്കിക്കോ...
പിന്നെ,ഒരു സെയിം പിനച്ച് ഉണ്ട്..ഇതുപോലെ തന്നെയാ ഞാനും ദൊഹയിലെതിയതു...ഹി..ഹി..ഹി.
ദുബായിയൊക്കെ നെരങ്ങിക്കഴിഞ്ഞോ?
അപ്പോള്‍ ഇവിടെയെത്തിയല്ലേ..
സു സ്വാഗതം..
ശൂര്‍്` ഭാഷേനെ പറ്റി ആരോ പറഞ്ഞേ.. ഗഡീ. സ്കൂട്ടായിക്കോ..
"കുടുംബപ്രാര്‍ത്ഥനയുടെ അവസാനം പാടണ ഒരു പ്രാര്‍ത്ഥനാ ഗാനമൊഴിച്ച്, ആ പാട്ടു തന്നെ കര്‍ത്താവായിട്ട് സഹിക്കണതാണ്."
ഹൊ കര്‍ത്താവിന്റെ അടപ്പ് ഉരി കാണും
എല്ലാം കൂടെ അങ്ങേരു എങ്ങനെ സഹിക്കുന്നോ ആവോ
തകര്‍പ്പന്‍ പെണ്‍ ബ്ലോഗര്‍ കുട്ടത്തിലും അസല്‍ തമാശ
പറയുന്ന ടീം ഉണ്ട് എന്ന് എപ്പോ മനസ്സില്‍ ആയെ
വരന്‍ താമസിച്ചു ഇനി മൊത്തം വായിക്കാം :D
അല്‍ഫൂ,
ദുബായില്‍ എത്തിയിട്ടുള്ള അനുഭവങ്ങളൊന്നും കണ്ടില്ലല്ലോ എന്ന് ഞാന്‍ വിചാരിക്കാറുണ്ട്. ഈ പോസ്റ്റുകള്‍ എന്റെ കണ്ണില്‍ പെടാതെ പോയതാണ് സംഭവം. ഇനിയും പോരട്ടെ തമാശകള്‍.(ഒരു കൊല്ലമായി പാറ്റകളുമായി നിരുപാധിക യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഞാന്‍ ഇപ്പോള്‍ ഏതാണ്ട് വിജയം കൈവരിച്ച സന്തോഷത്തിലാണ്!!)
അല്‍ഫോ.. ഒരു ഓഫിനു മാപ്പ്
ബിന്ദു.കെ.പി,
എങ്ങിനെയാ പാറ്റകളെ തുരത്തിയത് എന്നറിഞ്ഞാല്‍ കൊള്ളാം. ബ്ലോഗ് വായിക്കാന്‍ കൊടുത്തോ ?
‘ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ’
ചുമ്മാ ഓരോന്ന് എഴുതി കൂട്ടുകയാനല്ലേ ? വായിക്കാന്‍ നല്ല രസം
Post a Comment