Thursday, July 24, 2008

ആരും തല്ലരുത് പ്ലീസ്

ആരും തല്ലരുത് പ്ലീസ്. ബ്ലോഗിലെ ഓരോ കവിതകള്‍ വായിച്ച് എന്റെ ഉള്ളിലെ കവയിത്രി ഞെട്ടി ഉണര്‍ന്നു, ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്നു പറയണ പോലെ, നാല് ഇരട്ട കവിട്ടകള്‍ക്ക് ജന്മം നല്‍കി (വിതയുമല്ലാ, പാട്ടുമല്ലാ, അതോണ്ടാ കവിട്ട എന്നു പേരിട്ടത്, അപ്പോ പിന്നെ നോ ഇഷ്യൂ), അപ്പോഴെക്കും ഞാന്‍ കവയിത്രിയെ അനസ്തേഷ്യാ കൊടുത്തു മയക്കി ഉറക്കത്തിലേക്ക് തിരിച്ചയച്ചു, ഫലമോ കവിട്ടകള്‍ അനാഥരായി അമ്മതൊട്ടിലില്‍ താഴെ കിടക്കുന്നു. ഇവരെ പോലെയുള്ളവര്‍ പിറന്നാലെ നിങ്ങളുടെ കവിതകള്‍ എത്ര മനോഹരവും കാവ്യഭംഗിയുമുള്ളതാണെന്ന് ജനം അറിയൂ. അതിനു വേണ്ടിയാണ് എന്നെ പോലെയുള്ളവര്‍ കവിട്ട എഴുതുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്കും ഉണ്ടാവില്ലേ കവിത എഴുതാനൊക്കെ ഒരു ആഗ്രഹം, അതുകൊണ്ട് ആരും തല്ലരുത് പ്ലീസ്.

തല്ലുകൊള്ളി

തന്തയും തള്ളയും തല്ലിയില്ലാ
ചേട്ടനും ചേച്ചിയും തല്ലിയില്ലാ
നാട്ടുകാരാരും തല്ലിയില്ലാ
തല്ലു കൊള്ളാത്തൊരു കുട്ടിയാ ഞാന്‍
തല്ലിപൊളിയാമൊരു കുട്ടിയാ ഞാന്‍!

(തെറ്റിന്ധരിക്കരുത്, ഇത് എന്നെ പറ്റിയല്ലാ)

തേങ്ങേടെ മുണ്ട്

ടി.വി. ഓഫാക്കി പോയിരുന്നു പഠിക്കെടാ നാലക്ഷരം
ചൊല്ലി ഞാനെന്റെ നാലു വയസ്സുകാരനാം പുത്രനോട്
ടി.വി. ഓഫാക്കി സത്പുത്രന്‍ എന്നെ നോക്കി റിപ്ലൈ ചെയ്തു
തേങ്ങേടെ മുണ്ട്
അന്തം വിട്ട എന്നെ നോക്കി അവന്‍ വീണ്ടും മൊഴിഞ്ഞു
മമ്മിച്ച് ദേഷ്യം വരുമ്പോ പറയാമെങ്കില്‍ എനിച്ചും പറയാം.
തേങ്ങേടെ മുണ്ട്
ചിരിച്ചു കൊണ്ട് ഞാനവന്റെ തെറ്റു തിരുത്തി കൊടുത്തു
തേങ്ങേടെ മുണ്ട് അല്ലാ മകനെ, തേങ്ങേടെ മൂട്
മലയാളിയാം അവനെ ശുന്ധമലയാളം പഠിപ്പിക്കേണ്ടത്
അവന്റ്മ്മയാം എന്റെ കടമയല്ലേ!


ഫാമിലി

കെട്ട്യോനും ഉണ്ട്
കുട്ട്യോള്‍ക്കും ഉണ്ട്
കെട്ട്യോള്‍ക്ക് മാത്രം ഇല്ലാ
എന്താത്? വിവരം

മുട്ട

കോഴി തന്നില്ലാ എനിക്കൊരു കോഴിമുട്ട
താറാവ് തന്നില്ലാ എനിക്കൊരു താറാമുട്ട
ആന തന്നില്ലാ എനിക്കൊരു ആനമുട്ട
എന്റെ ടീച്ചറ് മാത്രം തന്നു എനിക്ക്
ഓരോ വിഷയത്തിനും ഓരോ മുട്ട


പുതപ്പ്

തണുക്കുന്നു തണുക്കുന്നു,
തണുത്തു ഞാന്‍ വിറക്കുന്നു
പുതപ്പെവിടെ, പുതപ്പെവിടെ
പുതക്കാനായി പുതപ്പെവിടെ
തണുപ്പുമില്ലാ, പുതപ്പുമില്ലാ
എല്ലാം എന്റെ തോന്നല്‍ മാത്രം


ദുബായ്

എല്ലാ നിറത്തിലും, സൈസിലും, ഷെയ്പിലുമുള്ള
ആളുകളും, കാറുകളും, കെട്ടിടങ്ങളും
തിങ്ങി നിറഞ്ഞൊരു മഹാനഗരം
അതാണെനിക്കിന്ന് ദുബായ്
ചുട്ടു പൊള്ളും മനസ്സുമായ് ജീവിക്കും പ്രവാസി തന്‍
ചൂട് നെഞ്ചിലേറ്റു വാങ്ങിയ നഗരമാണെനിക്കിന്ന് ദുബായ്
ഹീറ്ററ് ഓണാക്കാതെ തന്നെ നാലു നേരവുമെനിക്ക്
ചൂടു വെള്ളം തരുന്നൊരു നഗരമാണെനിക്കിന്ന് ദുബായ്


ഐസ് ക്രീം

ക്രീം ക്രീം ഐസ് ക്രീം
വായിലും തേക്കാം
മുഖത്തും തേക്കാം
ക്രീം ക്രീം ഐസ് ക്രീം
വായില്‍ തേച്ചാല്‍ എന്തു രസം
മുഖത്തു തേച്ചാല്‍ എന്തു ഭംഗി
ക്രീം ക്രീം ഐസ് ക്രീം

ഈശ്വരന്‍

ഞാന്‍ അവന്റെ മാത്രമാണ്
അവനോ എല്ലാരുടേതും
ആരാണ് ആ അവന്‍
അവനാണ് ഈശ്വരന്‍.


ഇത് വായിക്കുന്നവര്‍ വല്ലോരും ബോധം കെട്ടു വീഴുമോന്നറിയാന്‍ ഞാന്‍ ഇതെന്റെ പ്രിയതമനെ കൊണ്ടു തന്നെ ആദ്യം വായിപ്പിച്ചു നോക്കി. ഭാഗ്യം! പുള്ളിക്കാരന്‍ ബോധം കെട്ടില്ലാ, ഒന്നും പറഞ്ഞുമില്ലാ, പകരം എന്നെ നോക്കി മനോഹരമായ ഒരു ചിരി ചിരിച്ചു, പക്ഷേ മുഖത്ത് നവരസങ്ങളിലൊന്നും പെടാത്ത ഒരു ഭാവം. എന്തായിരിക്കും ആ ചിരിയുടെ, ആ ദശരസത്തിന്റെ അര്‍ത്ഥം.???????

44 comments:

അല്ഫോന്‍സക്കുട്ടി said...

കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്കും ഉണ്ടാവില്ലേ കവിത എഴുതാനൊക്കെ ഒരു ആഗ്രഹം, അതുകൊണ്ട് ആരും തല്ലരുത് പ്ലീസ്.

സുല്‍ |Sul said...

njettiyeNeettu petathalle kollaam.

"മലയാളിയാം അവനെ ശുന്ധമലയാളം "
'Sundha' malayalam alla
'Suddha malayaaLam' ശുദ്ധ മലയാളം ennezhuthu.

ബൈജു സുല്‍ത്താന്‍ said...

ഇങ്ങിനെയും എഴുതാം കവിത. ഇനി എന്താ അടുത്ത പരിപാടി ? (ചിരി)

നേരുന്നൂ നന്മകള്‍..

വല്യമ്മായി said...

ഇന്നലെ തറവാടിയുടെ പോസ്റ്റിനിട്ട കമന്റ് കണ്ടപ്പൊഴേ പ്രതീക്ഷിച്ചിതാ ഇങ്ങനെയൊരു അത്യാഹിതം :)

എന്തു തോന്നിയാലും എഴുതുക :)

തറവാടി said...

ബൂലോകത്ത് ഇത്ര ഗര്‍ത്തമുള്ള കവിതകളോ!
അദിശയം! അദിശയം!

ആസ്ഥാന കവിയായി അംഗീകരിക്കാന്‍ പറ്റുന്നില്ലല്ലോ അല്‍ഫോണ്‍സ്കുട്ട്യേ,
ഒരു റണ്ണര്‍ അപ്പാക്കാം :)

അവസാനത്തെ കവിതയില്‍ വൃത്തം മാറിയോന്നൊരു സംശയമില്ലാതില്ല.
അടുത്തവയില്‍ ശ്രദ്ധിക്കുമല്ലോ!

അല്ഫോന്‍സക്കുട്ടി said...

ഇതെന്റെ ആദ്യത്തെ കവിതാ സംഹാരമാണ് അല്ല സമാഹാരമാണ്. ക്ഷമിച്ചു സഹകരിക്കൂ. ക്ഷമയല്ലേ മനുഷ്യനു വേണ്ട ഏറ്റവും വലിയ ഗുണം.

തറവാടി said...

കവിതക്ക് ' അത്യാഹിതം' എന്ന വാക്കെന്നുമുതലാണുണ്ടായത്?

Unknown said...

എന്റെ ടീച്ചറ് മാത്രം തന്നു എനിക്ക്
ഓരോ വിഷയത്തിനും ഓരോ മുട്ട


...
വല്യ കുഴപ്പമൊന്നും പറയാനില്ലല്ലോ

കുറ്റ്യാടിക്കാരന്‍|Suhair said...

വൌ... അ ധി മ നോ ഘ രം...


ഇനിയും... ഉണ്ടാവ്വോ? ഇമ്മാതിരി കവിട്ടകള്‍?
:)

ശ്രീ said...

ഞാനും വായിച്ചു.
:)

Rare Rose said...

അല്ഫോണ്‍സാക്കുട്ടിയേ...അമ്മതൊട്ടിലില്‍ കിടക്കുന്ന ഈ കവിതക്കുഞ്ഞന്മാരെ കണ്ട് ഞാനതിശയപ്പെട്ടു ട്ടോ...:)
ഇതിലെനിക്ക് ഏറ്റവും ഇഷ്ടായത് മുട്ട..,ഫാമിലി..,..ഈശ്വരന്‍ ..ആണു.അതിലൊക്കെ ഒരു കുഞ്ഞുണ്ണി ടച്ച് ശരിക്കുമുണ്ട്....:)

Rasheed Chalil said...

കവിട്ടകളൊക്കെ നന്നായിട്ടുണ്ട്‍... എന്നാലും ഈ പേരില്‍ (കവിത + പാട്ട് എന്നതിന് പുറമെ) മുദ്രാവാക്യം കൂടി ഉള്‍കൊള്ളിച്ചാല്‍‍ നന്നായിരിക്കും... :)

ഉദാ:
തണുക്കുന്നു തണുക്കുന്നു,
തണുത്തു ഞാന്‍ വിറക്കുന്നു
പുതപ്പെവിടെ, പുതപ്പെവിടെ
പുതക്കാനായി പുതപ്പെവിടെ
പറയൂ പറയൂ സര്‍ക്കാരെ...
തണുപ്പുമില്ലാ, പുതപ്പുമില്ലാ
പറയൂ പറയൂ സര്‍ക്കാരെ...


ഓടോ :
നന്നായിട്ടൂണ്ട്.. :) :)

കാപ്പിലാന്‍ said...

കുഞ്ഞുണ്ണി മാഷിനു ശേഷം ആര് ?
എന്ന ചോദ്യത്തിന് ഒരുത്തരമായി
" അല്ഫൂണ്ണി".
ശരിക്കും എനിക്ക് ഇഷ്ടപ്പെട്ടൂ ഓരോ കവിട്ടകളും .കവിട്ടക്ക് വേറെ ഒരര്‍ത്ഥം കൂടി ഉണ്ട് :)

saju john said...
This comment has been removed by the author.
saju john said...

ഈ കവിതകള്‍, നതോന്നതയിലോ, അല്ലെങ്കില്‍ കാകളിയിലോ, എന്തിന് മഞ്ജരിയിലോ എഴുതിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.

ഇനി പ്രാസംത്തിന്റെ കാര്യം.

തന്തയും തള്ളയും തല്ലിയില്ലാ
(ഇത് മാറ്റി...“ചട്ടനാം തന്തയും തള്ളയും തല്ലിയില്ലാ“, എന്നാവുകയാണെങ്കില്‍ ദ്വീദിയാക്ഷരപ്രാസത്തില്‍ കാര്യം ഒപ്പിക്കാമായിരുന്നു)
ചേട്ടനും ചേച്ചിയും തല്ലിയില്ലാ
നാട്ടുകാരാരും തല്ലിയില്ലാ
തല്ലു കൊള്ളാത്തൊരു കുട്ടിയാ ഞാന്‍
തല്ലിപൊളിയാമൊരു കുട്ടിയാ ഞാന്‍!

പിന്നെ സമ്പത്തിക തല്പുരുഷന്റെ ഒരു അഭാവം കവിതയില്‍ കാണാനുണ്ട്.

എന്തായാലും ആദ്യത്തെ കവിതാസംഹാരമല്ലേ....ഉദാത്തം, ഉത്കൃഷ്ടം,
(പറഞ്ഞപോലെ കവിതയെ കീറിമുറിച്ച് നിരൂപിച്ചിട്ടുണ്ട്. പറഞ്ഞ തുക വെസ്റ്റണ്‍ യൂണിയന്‍ വഴിയായി അയയ്ക്കുക.)

പണ്ട് നട്ടപിരാന്തനും ഇത് പോലെ “കവിതയെ ഒന്ന് പീഢിപ്പിച്ചിരുന്നു”

അനില്‍@ബ്ലോഗ് // anil said...

“ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്നു പറയണ പോലെ, നാല് ഇരട്ട കവിട്ടകള്‍ക്ക് ജന്മം നല്‍കി “
സര്‍വത്ര കവിത മയം !!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇത്തവണ തല്ലാതെ വിടാം ഇനിയും ആവര്‍തിക്കും എന്നുറപ്പു തന്നാല്‍ :)

രസികന്‍ said...

നന്നായിരുന്നു
ഇനിയും ശ്രമിക്കൂ

പിതാമഹം said...

എന്‍റെ ബ്ലോഗുകള്‍ ഒരു അഗ്രിഗേറ്ററിനും വേണ്ടേ ?

ജീവന്‍ കൊണ്ടെഴുതിയവയണവ...

Kaithamullu said...

അരണാട്ടുകര പുണ്യാളാ,
ലാലൂര് മുത്തപ്പാ,
പടിഞ്ഞാറങ്ങാടി ഭഗവതീ......

Sharu (Ansha Muneer) said...

ദക്ഷിണ വെച്ച് നമസ്കരിക്കാം. എന്നെ ഒരു ശിഷ്യ ആക്കുമോ? :)

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മോ എനിക്കു ചിരിച്ചു മതിയായേ.. അടി പൊളി കെട്ടോ..

അജയ്‌ ശ്രീശാന്ത്‌.. said...

"എനിക്ക്‌ വായിക്കാന്‍
പറ്റണില്ല...അല്‍ഫോന്‍സക്കുട്ടീ...
ബ്ലോഗിന്റെ ടെംപ്ലേറ്റില്‍
ഡോട്ടുകള്‍ മാത്രമേ..
കാണാന്‍ കഴിയുന്നുള്ളൂ..."

OAB/ഒഎബി said...

അഭിപ്പ്രായങ്ങള്‍ കേട്ട് അന്തം വിട്ട് കുത്തിയിരിക്കണ്ട.
വേഗം തുടങ്ങിക്കോളൂ അടുത്ത സ്ര്ഷ്ടിക്കായി.

ഇതു പോലൊരു സാഹസം ചെയ്ത് തളറ്ന്നിരിക്കുന്നവനാം...ഒഎബി.
:)

siva // ശിവ said...

ഈ കുഞ്ഞിക്കവിതകള്‍ ഇഷ്ടമായി...

പിന്നൊരു കാര്യം..ടീച്ചര്‍ തന്ന ആ മുട്ട എന്തു ചെയ്തു...

സസ്നേഹം,

ശിവ.

അല്ഫോന്‍സക്കുട്ടി said...

സുല്‍ - അപ്പോ ‘ശുന്ധ‘ അങ്ങനെയും എഴുതാമല്ലേ. തിരുത്തലിന് ഒരു പാടു നന്ദി.

ബൈജു - അടുത്ത പരിപാടി ‘കഥ, യാത്രാവിവരണം, ലേഖനം’ ഇതിലേത് വേണം എന്ന കണ്‍ഫ്യൂഷനിലാണു ഞാന്‍.

വല്യമ്മായി - വല്യമ്മായിയുടെ പ്രതീക്ഷക്കൊത്ത് ഞാനുണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇപ്പോ മനസ്സിലായില്ലേ. ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതേ.

തറവാടി - റണ്ണറെപ്പ്ങ്കില്‍ അങ്ങനെ, അല്ലെങ്കിലും ഗുരുവിനെക്കാള്‍ വലിയ ശിഷ്യനുണ്ടാവാന്‍ പാടിലല്ലോ.

മെഹബൂബ് - അതന്നെ. ഇതിലിപ്പോ എന്താത്ര കൊഴപ്പം.

കുറ്റ്യാടിക്കാരന്‍ - ഇനിയും കുറെ സ്റ്റോക്കുണ്ട് കവിട്ടകള്‍, പ്രസിന്ധീകരിക്കാനാണോ?, ഞാന്‍ റെഡി.

ശ്രീ - അങ്ങനെ അതും സംഭവിച്ചൂല്ലേ.

പൊറാടത്ത് said...

അല്പൂ.. കൈവിട്ടു പോയോ..!!

ഈ അല്പോന്‍സാമ്മയെ ഇനി ടീവീലു പോലും കാണുമോ എന്റെ ഗുരുവായൂര്‍ കേശവാ..(ന്ന ആനെ)!!

അല്ഫോന്‍സക്കുട്ടി said...

അപൂര്‍വ്വ റോസിന് - ഈശോയെ! ഇത്രക്കും ഞാന്‍ പ്രതീക്ഷിച്ചില്ലാ, ഒരാള്‍ക്കെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിയല്ലോ. താങ്ക് യൂ വെരി മച്ച്.

ഇത്തിരിവെട്ടം - “പറയൂ പറയൂ സര്‍ക്കാരെ...“ അത് കലക്കി ശരിക്കും.

കാപ്പിലാന്‍ - “കുഞ്ഞുണ്ണി മാഷിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഒരുത്തരമായി " അല്ഫൂണ്ണി". ഇതെനിക്ക് പെരുത്തിഷ്ടമായി. കവിട്ടയുടെ മറ്റേ അര്‍ത്ഥം ആര്‍ക്കും പറഞ്ഞു കൊടുക്കല്ലേ.

നട്ടപിരാന്തന്‍ - ഉചിതമായ പേര്.

Sherlock said...

ന്റെ പള്ളീ!!!!

കവിതകള്‍ സംഹാരം ബഹുരസം :)

Unknown said...

ഈശോ മറിയം ഔസേപേ പെട്ടെന്നുള്ള കവിതകളില്‍ നിന്നും ഞങ്ങളെ കാത്തുക്കൊള്ളണേ...
രാവിലെ എണീക്കുമ്പോല്‍ കുരിശു വരക്കണമെന്നു പറയുന്നതു ഇതാ... അല്ലെങ്കില്‍ നാട്ടുക്കര്‍ക്കാ കുരിശു...

ഇനി അല്‍ഫൂനു എന്റെ വക ഒരു ഒരു തവിക..

"വായ തുറക്കല്ലെ.. വായ തുറക്കല്ലെ...
വായ തുറന്നാലോ...
കവിത ചൊല്ലല്ലെ.. കവിത ചൊല്ലല്ലെ...
കവിത ചൊല്ലിയാല്ലൊ...
അപ്പൂന്റെ സ്ലേറ്റിന്റെ പെന്‍സിലൊടിയുമേ
അമ്മൂന്റെ മുട്ടായി തട്ടിപറിക്കുമേ...
മുറ്റത്തു പൂക്കണ മൂവാണ്ടന്‍ മാവിലെ
മാമ്പഴമൊക്കെയും കാക്ക കൊത്തുമേ"
- മഹാകവി 'മഞ്ഞു'ത്തോള്‍
ഏ.ഡി 2008-ഇല്‍ എഴുതിയതു

:)

ഓ.ഡോ: എന്തെങ്കിലും പറയാനല്ലെ പറഞ്ഞതു :)

saju john said...

അൽഫോ....

“പയിനായിരണ”ക്കണക്കിൻ ഉത്താരാധുനിക കവിതകൾ നിരൂപണം ചെയ്യുവാനുള്ളതിനാൽ ഇന്നലെ അൽഫോയുടെ കവിത തെറ്റായി നിരുപണം ചെയ്തതിൽ, മരിച്ചു പോയ എല്ലാ നിരുപകരുടെയും പേരിൽ മാപ്പു ചോദിക്കുന്നു..

മാത്രമല്ല..ഒന്നു കൂടി ഞാൻ കവിതയെ വാഴ്ത്തുന്നു..

അല്ഫോൺസായാൽ ചരിതം കവിത
അല്ഫൊൺസാമാമ്പഴം പോൽ മധുരം
അല്ഫോൺസാമ്മ പോൽ വിശുദ്ധം
അൽഫോൺസ നടിയുടെ നടനം പോൽ ചടുലം.

ആത്മാവിന്റെ അന്തരാളത്തിൽ നിന്നും വന്ന നിരുപണമായതിനാൽ, നമ്മുടെ പകിടി പറഞ്ഞപോലെ വെസ്റ്റൺ യൂണിയൻ വഴി.

എന്തു മറന്നാലും അതു മറക്കരുത്.

വിലാസം.

നട്ടപിരാന്തൻ
പൂങ്കുടി മന
ഇരുട്ടറ നമ്പർ 14

അല്ഫോന്‍സക്കുട്ടി said...

അനില്‍ - സമ്മതിച്ചു തന്നൂല്ലോ ‘സര്‍വ്വത്ര കവിത മയം’ എന്ന്, എനിക്കതു കേട്ടാ മതി.

കിച്ചൂ - ഇനിയും ആവര്‍ത്തിക്കണോ?, എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലേ, പ്രശ്നം ഗുരുതരമാവും.

രസികന്‍ - നന്ദി. ശരിക്കും പറഞ്ഞതാണോ ‘ഇനിയും ശ്രമിക്കാന്‍’?

പിതാമഹം - ഞാന്‍ വായിച്ചിരിക്കും.

കൈതമുള്ള് - അരണാട്ടുകരയെ തൊട്ടു കളിച്ചാല്‍ അക്കളി തീ കളി സൂക്ഷിച്ചോ. പടിഞ്ഞാറേ കോട്ടയിലും പൂത്തോളും വിട്ടു പോയീല്ലോ.

ഷാരു - ഞാന്‍ റെഡി. ദക്ഷിണ കാഷായിട്ടു മതീട്ടോ.

കാന്താരിക്കുട്ടി - ഞാന്‍ സീരിയസായിട്ടു കുറച്ച് കവിത എഴുതിയപ്പോ ‘ചിരിച്ചു മതിയായീന്നോ‘, ഏയ് അതു ശരിയാവില്ല.

അമ്മു - എന്താപ്പോ വായിക്കാന്‍ പറ്റാത്തെ. ഞാനിപ്പോ എന്താ ചെയ്യാ, ഒരു പിടീം കിട്ടണില്ലാ.

ഒഎബി - അടുത്ത സ്ര്യഷ്ടി ദേ തുടങ്ങി കഴിഞ്ഞു. എനിക്കു ഭയങ്കര അനുസരണയാ.

ശിവ - താങ്ക് യൂ. ടീച്ചറ് തന്ന മുട്ട ടീച്ചറുടെ ഓര്‍മ്മക്കായി ചില്ലിട്ട് ഫ്രെയിം ചെയ്തു, അല്ലാ, ചില്ലിയിട്ട് ഫ്രൈ ചെയ്തു.

അല്ഫോന്‍സക്കുട്ടി said...

പൊറാടത്ത് - ‘കൈവിട്ടു പോയോ‘ എനിക്കും ഒരു സംശയം. ഇനിയിപ്പോ എന്താ ചെയ്യാ ഗുരുവായൂര്‍ കേശവാ.

ജിഹേഷ് - താങ്ക് യൂ. താങ്ക് യൂ.

ടെസ്സി - മഹാകവി 'മഞ്ഞു'ത്തോള്‍ക്ക് നല്ല ഭാവിയുണ്ട് കേട്ടോ. ഞാന്‍ ചെവി പൊത്തി, ഇനി എന്തു വേണേലും പറഞ്ഞോളൂ.

നട്ടപിരാന്തന്‍ - അപ്പോ പകിടി പറഞ്ഞപോലെ വെസ്റ്റേണ്‍ യൂണിയന്‍ വഴി.

ശ്രീവല്ലഭന്‍. said...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആരും തല്ലരുത് പ്ലീസ് എന്ന കവിത ആണ്. കവിയുടെ മനസ്സില്‍ നിന്നും വിങ്ങിപ്പൊട്ടലുകള്‍ പേനയിലൂടെ ഒലിച്ചിറങ്ങി. ആ വേദന വായനക്കാര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ തന്‍റെ വാക്ക്ചാതുരിയാല്‍ മയക്കി കളഞ്ഞു.

ഞെട്ടി ഉണര്‍ന്നു, നോ ഇഷ്യൂ, കവിട്ട, എന്നിങ്ങനെ വളരെ വിചിത്രങ്ങള്‍ എന്ന് തോന്നാവുന്ന വാക്കുകള്‍ കവി ആവശ്യമുള്ളിടത്ത് മാത്രം പ്രയോഗിച്ചത് ശ്രദ്ധിക്കൂ......

(ഗദ്ഗദം.......)

Malayali Peringode said...

ആഹ!
ഇതുവരെആരും തല്ലീലെ?
ന്നാ പിടി...
ഠിഷും... ഠിഷൂം...ഠിഷൂം...

നന്നാകും!
:)

annamma said...

ദുബായില്‍ ഇപ്പോല്‍ ചൂടാണെന്നു എല്ലാവരും പറഞ്ഞപ്പോള്‍ ഇത്രക്കു വിചാരിച്ചില്ല. ചൂടു കൂടി തലക്കു സുഖമില്ലാതെ വരുന്ന അവസ്ഥ. എന്റെ ആത്മാര്‍ത്ഥമായ അനുശോചനങ്ങള്‍.
വെറുതെ പറഞ്ഞതാണ്, സൂപ്പറായിട്ടുണ്ട്.

ബഷീർ said...

സാധാരണ റേഷനരി സ്ഥിരമായി കഴിക്കുന്നവര്‍ക്ക്‌ ഒരു മാതിരിയുള്ള പാമ്പൊന്നും കടിച്ചാല്‍ ഒന്നും സംഭവിക്കാറില്ല (പാമ്പ്‌ ചത്തെന്ന് വരാം ) ഇതും അത്‌ പോലെ കൂട്ടിയാല്‍ മതി ( കെട്ട്യോന്‍ ബോധം കെടാത്തതിന്റെ കാര്യം )

ചൂട്‌ ഇനിയും രണ്ട്‌ മൂന്ന് മാസം തുടരുമ്പോള്‍ ഇനിയെന്തൊക്കെ കാണേണ്ടി വരും !

തല്ല് കിട്ടാത്തതിന്റെ എല്ലാ കുഴപ്പവും കാണുന്നുണ്ട്‌.. : )

മാണിക്യം said...

കുഞ്ഞേ അല്പോന്‍‌സകുട്ടി!
ഒരു കാര്യം മനസ്സിലാക്ക്
ഈ അഭിപ്രായിച്ചിരിക്കുന്നവരില്‍
ചിലര്‍‌ കുഞ്ഞിന്റെ ശത്രുക്കളാ,സത്യം!!

'കൊള്ളാം''ഇഷ്ടായി'
'സൂപ്പര്‍' 'കലക്കന്‍'
എന്നൊക്കെ പറഞ്ഞു
തല്‍ക്കാലം ഞാന്‍ പോണു.

പുള്ളിക്കാരന്‍ ബോധം കെട്ടില്ലാ,
ഒന്നും പറഞ്ഞുമില്ലാ,

ദുഫായിലെ വീട്ടില്‍ സ്ഥിരമായി
“റൈഡ് ” ഉപയോഗിക്കാറുണ്ടല്ലെ?

അല്ഫോന്‍സക്കുട്ടി said...

ശ്രീവല്ലഭന്‍ - ശ്രീവല്ലഭന്റെ കമന്റ് കണ്ടപ്പോഴാണ് അതും ഒരു കവിതയാണെന്ന് എനിക്കു പോലും മനസ്സിലായത്. ബുദ്ധിമാന്‍ തന്നെ. താങ്ക് യൂ.

മലയാളി - അയ്യോ അച്ചാ തല്ലല്ലേ, അയ്യോ അച്ചാ തല്ലല്ലേ.

അന്നാമ്മ - ഇതാണ് മലയാളികളുടെ കൊഴപ്പം. മര്യാദക്ക് ഇവടെ ചൂടാണെന്നു പറഞ്ഞപ്പോ വിശ്വസിച്ചില്ല, ചൂട് കവിതയുടെ രൂപത്തില്‍ പുറത്തു വന്നപ്പോ കാര്യം പിടി കിട്ടി.

ബഷീര്‍ - കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ?

മാണിക്യം - സത്യമായിട്ടും ഞാന്‍ ആ പറഞ്ഞത് വിശ്വസിച്ചു. ഒരാള്‍ കുറച്ച് നല്ല കവിത എഴുതിയാല്‍ മതി എല്ലാരും അയാളുടെ ശത്രുക്കളാവും.

smitha adharsh said...

ഇതു രണ്ടു ദിവസം മുന്നേ വായിച്ചതായിരുന്നു.എന്‍റെ മോള് മടിയില്‍ കയറിയിരുന്നു ഇതു വായിപ്പിച്ചു. എനിക്ക് ശരിക്കും അല്ഫോന്സിനെ തല്ലാന്‍ തോന്നി...വേറൊന്നുമല്ല.ഇങ്ങനെ എന്‍റെ മനസ്സു കോപിയടിക്കണ്ടായിരുന്നു......
ഒത്തിരി,ഒത്തിരി ഇഷ്ടപ്പെട്ടു

നിരക്ഷരൻ said...

മുട്ടക്കവിത ക്ഷ പിടിച്ചു.
ബാക്കിയെല്ലാം ഹൃ, ക്ല, സ്ര....പിടിച്ചു. :)

ഗീത said...

അല്‍ഫ്, എന്തായാലും മനോഹരമായ ഒരു ചിരിയാണല്ലോ കെട്ട്യോന്‍ സമ്മാനിച്ചത് . അല്ലാതെ ആ പ്രൊഫൈല്‍ ഫോട്ടോയില്‍ കാണും പോലുള്ള ഒരു നോട്ടമല്ലല്ലോ. അതുകൊണ്ട് ഈ കവിട്ടകള്‍ മനോഹരം തന്നെയായിരിക്കണം.

കെട്ട്യോള്‍ക്കു മാത്രം ഇല്ലാത്ത ആ സാധനമുണ്ടല്ലോ അതിനെക്കുറിച്ചുള്ള കവിട്ടയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.

Lajeev said...

ചിരിപ്പിച്ചു... :)

puTTuNNi said...

തല്ലീട്ട് വല്ല കാര്യവും ഉണ്ടോ..
കവിതാ സംഹാരം നന്നായിട്ടുണ്ട്.. രസിച്ചു..

മുട്ടക്കവിത ഇഷ്ടപ്പുട്ടു...
തേങ്ങേടെ മുണ്ടൂര് കൊള്ളാം.
ഫാമിലിക്കവിത പ്രപഞ്ചസത്യം
തല്ലുകൊള്ളിക്കവിത വിരോധാഭാസം.. ആരുടെ കയ്യീന്നും തല്ലു കിട്ടിയിട്ടില്ലല്ലോ..
ഈശ്വരക്കവിത വായിച്ചോണ്ടാകും പ്രിയതമന്‍ മിണ്ടാതെ പോയത്..!