ഒരു പ്രത്യേക അറിയിപ്പ് – പോസ്റ്റിന്റെ മുമ്പില്‍ നില്‍ക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, ഞാന്‍ എന്നെ കൊണ്ടു പറ്റുന്ന പോലെ എഡിറ്റിങ്ങും കട്ടിങ്ങും ഷേവിങ്ങും ചെയ്തിട്ടും ഈ പോസ്റ്റ് കുട്ടിക്കും ഹൈറ്റും വെയ്റ്റും കൂടി പോയി, ഇനിയുള്ള കട്ടിങ്ങും ഷേവിങ്ങും നിങ്ങളുടെ ഇഷ്ടത്തിന് വിട്ടുതന്നിരിക്കുന്നു. അപ്പോ നാടകം, അല്ല, പോസ്റ്റ് ആരംഭിക്കാന്‍ പോകുന്നു ‘അല്ഫോന്‍സക്കുട്ടിയുടെ അച്ചായന്‍.’
പണ്ട് പണ്ട്, വളരെ പണ്ട്, ക്രിത്യമായി പറഞ്ഞാല്‍ ഒരു പത്ത് പതിനൊന്ന് വര്‍ഷം മുമ്പ് ഈ അല്ഫോന്‍സക്കുട്ടിയെ ആദ്യമായി ഒരു ചെക്കന്‍ പെണ്ണു കാണാന്‍ വന്നു, ഇപ്പോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനാ ചെക്കനെ ‘ചെക്കന്‍ കാണാന്‍ പോകുന്നു‘, അതും പ്ലെയിന്‍ കേറി ദുബായില്‍ പോയിട്ട്. തെറ്റിദ്ധരിക്കണ്ട, ആ ചെക്കനാണ് എന്നെ പത്തു വര്‍ഷം മുമ്പ് കല്ല്യാണം കഴിച്ച് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗാര്‍ത്ഥം ദുബായില്‍ പോയിട്ട്, എന്നെ ‘ചെക്കന്‍ കാണല്‍ ചടങ്ങിന്‘ ക്ഷണിച്ചിരിക്കുന്നത്. കുറച്ചു മാസത്തെ വിരഹദുഖം അനുഭവിച്ചതിനു ശേഷം വീണ്ടും കാന്തന്റെ അടുത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ എന്റെ ആദ്യത്തെ ആ പെണ്ണുകാണലാണ് ഓര്‍മ്മ വരുന്നത്. സംഭവബഹുലമായ ആ കഥ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു നിങ്ങളുടെ, സോറി, ആ ചെക്കന്റെ സ്വന്തം അല്ഫോന്‍സക്കുട്ടി.
അന്ന് എനിക്ക് പ്രായം രണ്ട് രണ്ട്, മുംബൈയില്‍ ടെല്‍കോ കമ്പനിയില്‍ ജോലി. ആദ്യമായി ജോലി കിട്ടി ശമ്പളം വാങ്ങിച്ച് കൂട്ടുകാരൊടൊത്ത് അടിച്ചുപൊളിച്ചു വടപാവും ബേല്പുരിയും തിന്ന് സന്തോഷമായി നടക്കുന്ന കാലം. അപ്പോഴാണ് കേരളാ ലോട്ടറിയുടെ പരസ്യവാചകം പോലെയുള്ള ‘നാളെയാണ് നാളെയാണ് നാളെയാണ് എന്നെ പെണ്ണു കാണാന്‍ വരുന്നത്‘ എന്നുള്ള ആ അറിയിപ്പ് എനിക്ക് കിട്ടിയത് ‘. ചെറുക്കന്‍ എന്റെ മൂത്ത ചേച്ചിയെ കെട്ടിയ പുണ്യാളന്റെ (വിശുദ്ധന്റെ പേരുള്ള ചേട്ടന്‍ എന്നേ ഉദ്ദേശിച്ചുള്ളൂ) അകന്ന ബന്ധത്തിലുള്ള സുമുഖനും സുന്ദരനും സത്സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്‍.
രാത്രി പന്ത്രണ്ടു മണി. ചുറ്റും കുറ്റാകൂറ്റിരുട്ട്, എങ്ങും തികഞ്ഞ നിശബ്ദ്ധത, ക്ലോക്കിന്റെ ടിക് ടിക് ശബ്ദവും, ചീവിടുകളൂടെ കീ കീ ശബ്ദവും മാത്രം. മണിക്കൂറുകള്‍ ഓരോന്നായി കടന്നു പോയി. അതാ ആരോ വരുന്നു. ആരാണ് ഈ ഇരുട്ടത്ത് ടോര്‍ച്ചും തെളിച്ച് വരുന്നത്. ഞാന്‍ കഷ്ടപ്പെട്ട് കണ്ണ് പൊത്തിപിടിച്ചിരുന്ന് വിരലിന്റെ ഇടയിലുള്ള ഗ്യാപ്പില്‍ കൂടി നോക്കി കണ്ടിട്ടുള്ള ഹൊറര്‍ സിനിമകളിലെ ഡ്രാക്കുളയോ, യക്ഷിയോ, പ്രേതമോ വല്ലതുമാണോ. അല്ലാ, അത് അവനാണ്, നമ്മുടെ സ്വന്തം സൂര്യഭഗവാന്‍. അങ്ങനെ എന്നെ ആദ്യമായി പെണ്ണു കാണാന്‍ വരുന്ന ആ ദിവസം നേരം പുലര്‍ന്നു.
എനിക്ക് ഉണ്ണിക്കുട്ടിയായ എന്നെ ഇത്ര വേഗം കെട്ടിച്ചയക്കാന്‍ ഇഷ്ട്മില്ലാത്തത് കൊണ്ടും, കുറച്ചു കൊല്ലങ്ങള്‍ കൂടി കളിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടും, ഞാന്‍ ചെക്കന് എന്നെ ഇഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടു കൂടി എന്റെ വസ്ത്രങ്ങളുടെ സ്റ്റോക്കില്‍ നിന്ന് (ദൈവം സഹായിച്ച് 3 ചേച്ചിമാരുള്ളതു കൊണ്ട് അവരുടെ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ആയ ഡ്രസ്സുകളാണ് ജനിച്ചപ്പൊ തൊട്ടുള്ള എന്റെ മികച്ച വമ്പിച്ച വസ്ത്രശേഖരം) ഏറ്റവും പഴയ, ചെക്കന് ഡെയ്ഞ്ചര്‍ സിഗ്നല്‍ കൊടുക്കുന്ന, റെഡ് കളറുള്ള ചുരിദാറിട്ട്, പൌഡറിടാതെ, പൊട്ടു തൊടാതെ, മുടി കെട്ടാതെ കന്മദം ഫിലിമിലെ മഞ്ജു വാര്യര്‍ സ്റ്റൈലില്‍ പെണ്ണു കാണല്‍ ചടങ്ങിന് റെഡിയായി നിന്നു. അപ്പോഴതാ കോളിങ്ങ് ബെല്ല് ‘കി കി കി‘ എന്നു ചിലക്കുന്നു. അമ്മച്ചിയും ചേച്ചിയും പോയി വാതില്‍ തുറന്നു. ഞാന്‍ കിച്ചണില്‍ പെണ്ണു കാണാന്‍ വന്നവര്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കി വച്ചിരിക്കുന്ന കിണ്ണത്തപ്പവും കേക്കും കായ വറുത്തതുമൊക്കെ ടേസ്റ്റില്ലേയെന്നൊക്കെ ടെസ്റ്റ് ചെയ്ത് എന്നെ വിളിക്കുന്നതും കാത്ത് വെയ്റ്റ് ചെയ്തു. ഞാന്‍ ചെക്കന്റെ തലയിലെങ്ങാന്‍ ചായയെടുത്ത് ഒഴിച്ചാലോ എന്നു പേടിച്ചിട്ടാവണം അമ്മച്ചിയും ചേച്ചിയും കൂടിയാണ് ചെക്കനും കൂട്ടര്‍ക്കും ചായയും പലഹാരങ്ങളും കൊടുത്തത്. എന്റെ രംഗപ്രവേശത്തിന്റെ ടൈമായപ്പോള്‍ അമ്മച്ചി എന്നെ എന്റെ പേരിന്റെ കൂടെ ഒരു സ്പെഷ്യല്‍ ‘മോളേ’ എന്നു ചേര്‍ത്ത് നീട്ടി വിളിച്ചു. ഞാന് അവിടെ പോയി ചുമരും ചാരി നിന്ന് എല്ലാരെയും വിശദമായി നോക്കി.
ആവശ്യത്തിന് കട്ടി മീശയുള്ള, താമര പൂ പോലെ വിടര്‍ന്ന കണ്ണുകളുള്ള, കോളേജ് കുമാരനെ പോലെ തോന്നുന്ന, ഇരുനിറത്തിലുള്ള (ഗോതമ്പിന്റെ നിറമാന്ന് മൂപ്പരും പാലിന്റെ നിറമാണെന്ന് മൂപ്പരുടെ അമ്മയും പറയണ നിറം, ചിലപ്പോ ഹോര്‍ലിക്സ് കലക്കിയ പാലിന്റെ കാര്യമാവും പറഞ്ഞത്) ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരന്‍. കൂടെ വ്യാകുലമാതാവിന്റെ ഫെയ്സ് കട്ടുള്ള അമ്മയും, എലിപ്പത്തായം സിനിമയിലെ ഹീറോന്റെ പോലത്തെ അപ്പനും, വട്ടമുഖമുള്ള പെങ്ങളും, പെങ്ങളിന്റെ ഉറങ്ങുന്ന കൊച്ചു കുഞ്ഞും. കുഞ്ഞൊഴിച്ച് എല്ലാരുടെയും നോട്ടപുള്ളിയായി ഞാന്‍. അപ്പോ അമ്മയും അപ്പനും കൂടി ചെക്കനെ ഒരു നോട്ടം ‘നിനക്ക് പെണ്ണിനോട് വല്ലതും ചോദിക്കാനുണ്ടെങ്കി ചോദിച്ചോടാ’ എന്ന്. അങ്ങനെ ചോദ്യോത്തര പംക്തി തുടങ്ങി.
എലിവാണം വിട്ട പോലെ ആളുടെ ഫസ്റ്റ് ചോദ്യം ‘ഡിഗ്രിക്ക് ഏതായിരുന്നു മെയിന്‍’. ബെസ്റ്റ് ചോദ്യം, അതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു തരിപ്പണമായി, വേറേ ഏതൊക്കെ നല്ല ചോദ്യങ്ങള്‍ കിടക്കുന്നു ചോദിക്കാന്‍ ‘കുട്ടിക്ക് സിനിമ കാണാന്‍ ഇഷ്ട്മാണോ, ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണോ, കുട്ടീക്ക് എന്നെ ഇഷ്ട്മായോ‘ അങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നിന്ന എന്നോട് ഒരു മാതിരി സ്റ്റാന്‍ഡേര്‍ഡില്ലാത്ത ഈ ചോദ്യം. എന്തായാലും ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്ന് ഉത്തരം പറഞ്ഞു. അപ്പോ ദേ വരണു അടുത്ത റോക്കറ്റ് ‘എത്ര % മാര്‍ക്കുണ്ടായിരുന്നു ഡിഗ്രിക്ക്‘. ഇയാളെന്താ കാമ്പസ് ഇന്റര്‍വ്യൂന് വന്നതാണോന്ന് ചോദിക്കണംന്നൂണ്ടായിരുന്നു, പക്ഷേ അതിനു പറ്റിയ സിറ്റുവേഷന്‍ ഇല്ലാതിരുന്നതു കൊണ്ട് 61% എന്ന് ഉത്തരം പറഞ്ഞു (നാലാള് വായിക്കണതല്ലെ എന്നു കരുതി മാര്‍ക്ക് കൂട്ടി പറഞ്ഞിട്ടൊന്നുമില്ല കേട്ടോ, ശരിക്കും അത്രക്ക് കിട്ടി, അതെങ്ങനെയാണെന്ന് എനിക്കിന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്). മൂപ്പരുടെ മേല്പറഞ്ഞ രണ്ട് ക്ണാപ്പ് ക്വസ്റ്റ്യന്‍സ് കേട്ടതോടെ, ഹ്യൂമര്‍ സെന്‍സും റൊമാന്റിക് സെന്‍സും തൊട്ടു തീണ്ടിയില്ലാത്ത ഒരു ഐറ്റം നമ്പറാണ് കക്ഷിയെന്ന് എനിക്ക് ഒരു ഡൌട്ട് ഫീല്‍ ചെയ്തു. വിദ്യാഭ്യാസത്തെ കുറിച്ച് മാത്രം ചോദിക്കാന്‍ ഇവനാരടെ വിദ്യാഭ്യാസമന്ത്രിയുടെ മോനോ എന്ന് ഞാനാലോചിച്ചു നിക്കുമ്പോ അതാ പുള്ളിക്കാരന്റെ അമ്മയുടെ വക അടുത്ത മിസൈല്‍ ‘മോള്‍ക്ക് കുക്കിങ്ങൊക്കെ അറിയോ‘ എന്ന്. ആദ്യമായി കാണുന്ന അമ്മയോട് ‘എനിക്ക് അത്യാവശ്യം കുക്കിങ്ങൊക്കെ അറിയാം’ എന്ന് നുണ പറയണോന്ന് ആലോചിക്കുമ്പോഴാണ് പെങ്ങളുടെ മോന്‍ കരയാന്‍ തുടങ്ങിയതും, ഞാന്‍ കരയുന്ന കൊച്ചിനെ എടുത്ത് കളിപ്പിക്കണ ആക്ഷനൊക്കെ കാട്ടി ബെഡ്റൂമിലേക്ക് സൂപ്പറായി നുണ പറയാതെ രക്ഷപ്പെട്ടതും. ഏതായാലും ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടാണ് ‘കടല വെള്ളമൊഴിക്കാതെയും വെണ്ടക്ക ഒരു ബക്കറ്റ് വെള്ളമൊഴിച്ചും വേവിക്കുന്ന പാചകറാണിയാണ് തന്റെ മരുമകളെന്ന‘ അമ്മയുടെ ചോദ്യത്തിനുള്ള ഞെട്ടിക്കുന്ന ഉത്തരം അമ്മ ഞാന്‍ പറയാതെ തന്നെ കണ്ടെത്തിയത്. എന്തായാലും അന്നത്തെ ചോദ്യാത്തര പംക്തി കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞിറങ്ങി.
അന്ന് എനിക്കാണെങ്കില്‍ കല്ല്യാണപ്രായമാവാത്ത കാരണം ചെക്കനെ പറ്റി വലിയ സങ്കല്പങ്ങളൊന്നുമില്ലാ, എന്നാലും എന്റെ സങ്കല്പ്ത്തിലെ ചെക്കനു വേണ്ട മാക്സിമം യോഗ്യതകളായ ഇരുനിറം, കട്ടിമീശ, കുടിയും സിഗരറ്റ് വലിയുമില്ലാത്ത സത്സ്വഭാവം, പാകത്തിന് പക്വത ഇതൊക്കെ ഈ ചെക്കനു വേണ്ടുവോളമുണ്ട് (ചേട്ടന്റെ ബന്ധുക്കളെത്തിച്ച ന്യൂസ് പ്രകാരം), ഒരു ഹ്യൂമര്‍ സെന്‍സിന്റെ കുറവൊഴിച്ച്. ഞാനാലോചിച്ചപ്പോ എന്റെ മുന്നൂ ചേച്ചിമാരെയും കെട്ടിയിരിക്കുന്നത് വിശുദ്ധന്മാരുടെ പേരുള്ള പുണ്യാളന്മാരാണ്, അവരൊക്കെ എന്റെ ചേച്ചിമാരുടെക്കാളും വെളുത്തിട്ടാണ്, ഈ ചെക്കനാണെങ്കില്‍ പുണ്യാളന്റെ പേരുമില്ല്യാ എന്നെക്കാളും നിറവുമില്ല്യാ. അതുകൊണ്ട് എന്നെ പുണ്യാളന്‍ കെട്ടണോ റപ്പായേല്‍ മാലാഖ കെട്ടണോന്നൊക്കെ കര്‍ത്താവ് തീരുമാനിച്ചോട്ടേന്ന് വിചാരിച്ച് ഞാന്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ പോയി. (കര്‍ത്താവിനല്ലേ അറിയൂ എന്നെ ആരുടെ വാരിയെല്ല് ഊരിയെടുത്തിട്ടാ ഉണ്ടാക്കിയതെന്ന്)
പിറ്റേ ദിവസം ഉറങ്ങിയെണിറ്റപ്പോ അമ്മച്ചിക്ക് എന്നെ അവര് വന്ന് പെണ്ണു കണ്ടു പോയതിന്റെ ഹാങ്ങോവറ്, എന്നോട് ചപ്പാത്തി പരത്തി പഠിക്കാന്‍, അല്ലെങ്കില്‍ അമ്മായിയമ്മ ശരിയാക്കും പോലും (അമ്മച്ചിക്ക് കരിനാവില്ലെങ്കിലും ആ പ്രവചനം ഫലിച്ചു). എന്തായാലും ഞാന്‍ ഇന്ത്യയുടെ ഷേപ്പിലും, കേരളത്തിന്റെ ഷേപ്പിലും, അതിന്റപ്പുറത്ത് കിടക്കുന്ന തമിഴ് നാട്ടിന്റെ ഷേപ്പിലും കനത്തിലും മൂന്ന് ചപ്പാത്തി പരത്തിയപ്പോഴേക്കും അമ്മച്ചി എന്നോട് ഓഫീസില്‍ക്ക് പോവാന്‍ റെഡിയാവടി എന്നു പറഞ്ഞു. അതു വരെ, വിരുന്നുകാരു വരുമ്പോ കൊടുക്കാന്‍ വാങ്ങി വച്ചിരിക്കുന്ന പലഹാരങ്ങള്‍ കാണാണ്ടാവുന്നൂന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ എനിക്ക് കിച്ചണില്‍ പ്രവേശനം നിഷേധിച്ച അമ്മച്ചി ഒരു സുപ്രഭാതത്തില്‍ എന്നോട് ചപ്പാത്തി പരത്തി കൂട്ടാനുണ്ടാക്കാന്‍ പറഞ്ഞാല്‍ ഞാനെങ്ങനെ ഇതിലും നന്നായി പെര്‍ഫോം ചെയ്യും?!
അന്ന് ഉച്ചക്ക് ഓഫീസില്‍ ഒരു സംഭവമുണ്ടായി, രണ്ടര മണി നേരത്ത് എനിക്ക് ഓഫീസില്‍ ഒരു വിസിറ്റര്‍. ഇതാരാപ്പാ എന്നെ ഓഫീസില്‍ വന്ന് വിസിറ്റ് ചെയ്യാന്‍ എന്ന് വിചാരിച്ച് റിസപ്ഷനില്‍ ചെന്നു നോക്കിയപ്പോ, ദേ ഇന്നലെ പെണ്ണു കാണാന്‍ വന്ന ചെക്കന്‍ ഇന്നു രണ്ടാമതും ഓഫീസില്‍ ഔദ്യോഗികമായി പെണ്ണു കാണാന്‍ വന്നിരിക്കുന്നു. ഞാനാണെങ്കില് അന്ന് ഇത്തിരി സ്റ്റൈലില്‍ ശങ്കരാടി മോഡേണ്‍ വേഷം ചെയ്യുന്ന സിനിമയിലിടണ വള്ളി ട്രൌസറ് പോലത്തെ ഫാഷനിലുള്ള വെള്ളയില്‍ നീല വരകളുള്ള ഒരു ഫ്രോക്ക് ഇട്ടിട്ടാണ് ഓഫീസില്‍ പോയിരുന്നത്. എന്നെ ആ വേഷത്തില്‍ കണ്ടതും പുള്ളിക്കാരന്‍ ഹാപ്പിയായി, ഇതൊരു ടൂ ഇന്‍ വണ്‍ (നാടന്‍ കം മോഡേണ്‍) ഗേളിയാണല്ലോന്നോര്‍ത്ത്. അപ്പോഴേക്കും എന്നെ മോളെ പോലെ കരുതുന്ന എന്റെ ബോസുമാരായ പാട്ടീല്‍ സാറും മൂര്‍ത്തി സാറും മലയാളി സെക്യൂരിറ്റി ചേട്ടനും റിസപ്ഷനില്‍ ഹാജരായി, അതു കണ്ടതോടെ പുള്ളിക്കാരന്‍ ‘എനിക്ക് ഈ ഭാഗത്ത് വരണ്ട ഒരാവശ്യമുണ്ടായിരുന്നു അതുകൊണ്ട് കേറിയതാ‘ എന്നു പറഞ്ഞ് വേഗം സ്ഥലം കാലിയാക്കി. അങ്ങനെ ഞാന്‍ അഞ്ചര മണിക്ക് ഓഫീസ് വിട്ട് കൂട്ടുകാരിയോട് പെണ്ണുക്കാണല്‍ വിശേഷങ്ങളൊക്കെ പറഞ്ഞ് ആര്‍മി നേവി ബില്‍ഡിങ്ങിന്റെ പടികളിറങ്ങി വരുമ്പോള്‍ ദേ നിക്കണു പുള്ളിക്കാരന്‍ മൂന്നാമത് പെണ്ണു കാണാന്‍ റെഡിയായിട്ട്, അപ്പോ എനിക്ക് നേരത്തെ ഡൌട്ട് ഫീല്‍ ചെയ്ത റൊമാന്റിക് സെന്‍സിന്റെ കുറവില്ലെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. വുമണ്‍സ് ഓണ്‍ലി കോളേജുകളില് മാത്രം പഠിച്ച എനിക്കാണെങ്കില്‍ കൂട്ടുകാരികള്‍ കൂടെയുണ്ടെങ്കില്‍ വായിനോക്കികളെ തുറുപ്പിച്ചു നോക്കി പേടിപ്പിക്കാന്‍ ട്രൈ ചെയ്ത് പരിചയമുണ്ടെന്നല്ലാതെ, ഒറ്റക്ക് ഒരാണിന്റെ കൂടെ ഇങ്ങനെ വര്‍ത്താനം പറഞ്ഞ് നടന്ന് പരിചയമില്ലാത്തതു കൊണ്ട്, എന്റെ കയ്യും കാലും വര്‍ത്താനം പറയാന്‍ നോക്കിയപ്പോ നാവും വിറക്കാന്‍ തുടങ്ങി. എന്റെ വിറയല്‍ കണ്ടപ്പോ പുള്ളിക്കും മനസ്സിലായി എനിക്കങ്ങനെ ചെക്കന്മാരോട് വര്‍ത്താനം പറഞ്ഞ് നല്ല പരിചയമില്ലാന്ന്, അപ്പോ പുള്ളിക്കാരന്‍ ഡബിള്‍ ഹാപ്പിയായി.
അന്ന് രാത്രി ചെക്കന്റെ വീട്ടുകാരുടെ ഫോണ്‍ വന്നു നമുക്ക് ഈ ആലോചനയങ്കട് ഉറപ്പിക്കാം സമ്മതം ബോംബെയില്‍ വച്ചും കല്ല്യാണം ആറുമാസം കഴിഞ്ഞ് മെയ് മാസത്തില്‍ നാട്ടില്‍ വച്ചു നടത്താമെന്ന് പറഞ്ഞ്. പിറ്റെ ദിവസം ഞാനോഫീസില്‍ പോയ നേരത്ത് പുള്ളിക്കാരന്‍ വീട്ടില്‍ വന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കാനാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വാങ്ങിച്ചു, അതും നോക്കി റോഡില്‍ കൂടി നടക്കുമ്പോ ഒരു നല്ല കാറ്റ് വീശി, നിറം സിനിമയില്‍ “പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി” എന്നുള്ള പാട്ടുസീനില്‍ പാട്ടെഴുതിയ പേപ്പറ് പറന്നു പോയ പോലെ, പുള്ളിക്കാരന്റെ കയ്യില്‍ നിന്ന് എന്റെ ഫോട്ടോ പറന്നു പോയി ഒരു ഗട്ടറില്‍ ലാന്റായി, ചെളിയില്‍ വിരിഞ്ഞ ചെന്താമര പോലെ ഡ്രൈയായ ഗട്ടറില്‍ കിടക്കുന്ന എന്റെ ഫോട്ടോയെടുത്ത് വേഗം പോക്കറ്റില്‍ തിരുകി ട്രെയിന്‍ പിടിച്ച് ക്രിത്യ സമയത്ത് ആരമി നേവി ബില്‍ഡിങ്ങിന്റെ താഴെ അന്നും എന്നെ പെണ്ണു കാണാന്‍ റെഡിയായി വന്നു നിന്നു.
ചുരുക്കി പറഞ്ഞാല്‍ കല്ല്യാണത്തിന് രണ്ടാഴ്ച മുമ്പ് നാട്ടില്‍ക്ക് പോകുന്ന വരെ ആറു മാസത്തേക്ക് ചുള്ളനെന്നെ സ്ഥിരമായി പെണ്ണു കാണാന്‍ വന്നു. സ്റ്റേഷനിലിറങ്ങി എന്റെ വീടിന്റെ ഭാഗത്തേക്കു പോകുന്ന ബസ്സ് പിടിച്ച് എനിക്കുള്ള ടിക്കറ്റുമെടുത്ത് എന്നോടൊപ്പം ബസ്സിലിരുന്ന് യാത്ര ചെയ്ത് എന്നെ എന്റെ ബില്‍ഡിങ്ങിന്റെ താഴെയുള്ള ബസ് സ്റ്റോപിലിറക്കി വന്ന ബസ്സില്‍ തന്നെ തിരിച്ചു പോകുകയും ചെയ്തു. അന്ന് ബസ്സിലിരിക്കുമ്പോ എന്റെ മനസ്സിലിരുപ്പ് ആറുമാസത്തേക്കുള്ള ബസ്സുക്കൂലി ലാഭമടിച്ചു എന്നും, എന്റെ കെട്ട്യോന്റെ അന്നത്തെ ചിന്താവിഷയം ‘ഈ ബോംബെയിലത്തെ ബസ്സുകളൊക്കെ എന്തു നല്ലതാ ആണിനും പെണ്ണിനും ഒരേ സീറ്റിലിരിക്കാം, പക്ഷേ ഈ റോഡുകളൊക്കെ നാട്ടിലത്തെ പോലെ കുണ്ടും കുഴിയും വളവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്നുമായിരുന്നു. ഈ ആറുമാസക്കാലത്തിനിടക്ക് പുള്ളിക്കാരന്‍ എനിക്കൊരു സമ്മാനവും തന്നു, ഒരു വില കൂടിയ പേന, ഞാനാണെങ്കില് പരീക്ഷ എഴുതാന്‍ മാത്രമല്ലാതെ ഒന്നിനും പേന ഉപയോഗിക്കാറില്ല, ഇക്കാലത്തിനിടക്ക് നോട്ടുബുക്കിന്റെ ഒരു പേജില്‍ പോലും ഒരു കഥയോ കവിതയോ ഒന്നും തന്നെ എഴുതിയിട്ടില്ലാ, ഇനി എന്നെ കൊണ്ട് കല്ല്യാണത്തിന് മുമ്പ് വല്ല പരീക്ഷ എഴുതിക്കാനും പഹയന് പ്ലാനുണ്ടോന്ന് പോലും ഞാന്‍ സംശയിച്ചു പോയി, എന്തായാലും ആ വില കൂടിയ പേന ഞാന്‍ എന്റെ വില കൂടിയ സൈന്‍ (ഒപ്പ്) ഇടാന്‍ മാത്രം ഉപയോഗിച്ചു. എന്നാലും എനിക്കൊരു ചുവന്ന റോസാ പൂവോ, ചെമ്പരത്തി പൂവോ, ചുരിദാറോ സമ്മാനമായി തരുന്നതിന് പകരം ഈ പേന സമ്മാനമായി തന്നതിന് പിന്നിലെ ദുരുഹത കണ്ടുപിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് ഞാനാ ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞത്, ബാലരമയിലും പൂമ്പാറ്റയിലുമൊക്കെ രണ്ടു ചിത്രങ്ങള്‍ കൊടുത്തിട്ട് “പത്തു വ്യത്യാസങ്ങള്‍ കണ്ടു പിടിക്കുക“, എന്നുള്ള കളി പോലെ ഞങ്ങടെ ഫാമിലികള്‍ തമ്മില്‍ അതായത് വളര്‍ന്ന സാഹചര്യങ്ങള്‍ തമ്മില്‍ 10 വ്യത്യാസം. സ്ഥല പരിമിതി മൂലം ഒന്നു രണ്ടു മെയിന്‍ വ്യത്യാസങ്ങള്‍ മാത്രം പറയാം. ഞാന്‍ ജനിച്ചപ്പോ തൊട്ട് ഒരു ഫുള്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ വളര്‍ന്നതാ, അതായത് ചിരിയും കരച്ചിലും ആക്ഷനും കോമഡിയും സെന്റിമെന്റ്സും പാട്ടും ഡാന്‍സും എല്ലാം ചേര്‍ന്ന ഒരു ലൊക്കേഷന്‍. പുള്ളിക്കാരനാകട്ടെ തനി അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ വളര്‍ന്നതും. ഞങ്ങള്‍ അയല്പക്കകാരടക്കം ജോസിലോ രാഗത്തിലോ രാമദാസ് തിയറ്ററിലോ മാസത്തിലൊരിക്കല്‍ നേര്‍ച്ചയിട്ട് സിനിമ കഴിഞ്ഞ് പത്തന്‍സ് ഹോട്ടലില്‍ ഒരു മസാലദോശയും കഴിച്ച് ഫാഷന്‍സോ ചാക്കോളാസ് ഫാബ്രിക്സിലോ കേറി പണിയില്ലാണ്ട് നിക്കണ സെയിത്സ് മാന്‍ ചേട്ടന്മാര്‍ക്ക് പണി കൊടുത്ത് 10-20 ഡ്രസ്സുകളൊക്കെ നോക്കി ഒന്നും വാങ്ങിക്കാണ്ട് വരുന്ന നല്ല കുട്ടികള്. അവരുടെ വീട്ടിലാകട്ടെ കൊല്ലത്തിലൊരിക്കല്‍ അതും ചില കൊല്ലങ്ങളില്‍ മാത്രം അടൂരിന്റെ ഒരു അവാര്‍ഡ് സിനിമ മാത്രം, ഹോട്ടലില്‍ കേറി ഭക്ഷണം കഴിക്കുന്നതൊക്കെ ചീത്ത സ്വഭാവമാണെന്നു കരുതുന്ന വളരെ ബെസ്റ്റ് കുട്ടികള്‍. ഞങ്ങള്‍ കളിയും തീറ്റയും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില് പഠിക്കുമ്പോ, അവര്‍ പഠിപ്പും റിവിഷനും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍. അതായിരുന്നു ആ പേന സമ്മാനിച്ചതിന്റെയും ഹ്യൂമര്‍ സെന്‍സ് കുറഞ്ഞു പോയതിന്റെയും പിന്നിലെ ഗുട്ടന്‍സ്.
എന്തായാലും കല്ല്യാണത്തിനു മുമ്പുള്ള ആ ആറുമാസക്കാലം പുള്ളിക്കാരന്‍ ഇങ്ങോട്ട് തമാശയൊന്നും പറഞ്ഞില്ലെങ്കിലും ഞാനങ്ങോട്ട് പറയുന്ന വളിപ്പ് കേട്ട് ചിരിക്കാനുള്ള ഒരു വലിയ മനസ്സ് കാണിച്ചിരുന്നു. കല്ല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോ പുള്ളിക്കാരന് ഞാനൊരു തമാശ പറഞ്ഞാലും ചിരിക്കാനൊക്കെ ഭയങ്കര ഡിമാന്റ്, ഞാനൊരു തമാശ കാലത്ത് പറഞ്ഞാല്‍ ആശാന്‍ ഡിക്ഷണറിയൊക്കെ എടുത്ത് അതിന്റെ മീനിങ്ങൊക്കെ കണ്ടുപിടിച്ച് ചിരിച്ചു വരുമ്പോഴേക്കും നേരം രാത്രിയാവും. ആ നേരം കൊണ്ട് നമുക്ക് കൂലിക്ക് ആളെ വിളിച്ച് ചിരിപ്പിക്കാം. എന്തിനധികം പറയണു, ഞാനൊന്ന് പാട്ടു പാടിയാല്‍ തലവേദനയെടുക്കണൂന്ന് പറഞ്ഞ് എന്നെ തുറിപ്പിച്ച് നോക്കും (കല്ല്യാണം കഴിയുമ്പോ ചെക്കന്മാര്‍ക്ക് വരണ ഓരോരോ മാറ്റങ്ങളേ!), ഞാനാണെങ്കില് സന്തോയം വന്നാലും സന്താപം വന്നാലും ടെന്‍ഷന്‍ വന്നാലും പരിസരം മറന്ന് എന്റെ ശബ്ദ്മാധുര്യത്തെ പറ്റി ആലോചിക്കാതെ പാടണ ടൈപ്പും. പാവം എന്റെ പ്രിയപ്പെട്ട കെട്ട്യോനെ കുറ്റം പറയാന്‍ പറ്റില്ല, എന്റെ പാട്ട് സഹിക്കുന്നതിനും ക്ഷമിക്കുന്നതിനുമൊക്കെ ഒരു ലിമിറ്റില്ലേ. പണ്ടു തൊട്ടേ എന്റെ സ്ഥിതിയിതാ, ഞാനൊരു പാട്ടു പാടിയാല്‍ രണ്ടു വീടപ്പുറം താമസിക്കുന്ന ചേച്ചി വരെ വിളിച്ചു പറയും അല്ഫോന്‍സക്കുട്ടിയെ പട്ടി കുരക്കാന്‍ തുടങ്ങിയെന്ന്, അതായത് ശബ്ദ്മലിനീകരണം ഉണ്ടാക്കി അവറ്റയെ ദേഷ്യം പിടിപ്പിച്ചാല്‍ ഞാന്‍ 21 ഇഞ്ചക്ഷനെടുക്കണ്ടി വരുമെന്ന്. അങ്ങനെ അവനാന്റെ വീട്ടില്‍ പോലും ഒരു പാട്ടു പാടാന്‍ സ്വതന്ത്യം നിഷേധിക്കപ്പെട്ട ഒരു പാവമാണ് ഞാന്‍. ചുരുക്കത്തില്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ കഴിഞ്ഞിരുന്ന ഞാന്‍ കല്ല്യാണത്തോടെ അവാര്‍ഡ് ഫിലിമിലെ നായികയായി, അവാര്‍ഡുകള്‍ വാരിക്കൂട്ടി.
പത്തുകൊല്ലം കൊണ്ടുണ്ടായ മാറ്റങ്ങള്‍ - എന്റെ ഭര്‍ത്താവ് കമെഴ്സ്യല്‍ ഫിലിം ഹീറോയായി, അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ കഴിഞ്ഞവര് കമേഴ്സ്യല്‍ ഫിലിം ഇഷ്ടപ്പെടാനും റിമി ടോമിയുടെ ആക്ഷന്‍ സോങ്ങ് വരെ ആസ്വദിക്കാനും തുടങ്ങി, പാചകറാണിയായില്ലെങ്കിലും ഞാന്‍ ചപ്പാത്തി വട്ടത്തില്‍ പരത്താനും കൂട്ടാന്‍ വക്കാനും പഠിച്ചു, എന്നെ പാചകറാണിയാക്കാന്‍ എന്റെ കൂടെ 7-8 കൊല്ലം നിന്ന് ട്രെയിനിങ്ങ് തന്ന അമ്മ ഇവളെ ഇതില്‍ കൂടുതല്‍ ശരിയാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി വയസ്സാന്‍ കാലത്തെങ്കിലും ഞാനെന്റെ കയ്യോണ്ട് വായക്കു രുചിയായി എന്തെങ്കിലും വച്ചു കഴിക്കട്ടേന്ന് തീരുമാനിച്ച് നാട്ടിലേക്കു തന്നെ മടങ്ങി പോയി.
ഈ പോസ്റ്റിട്ടു കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം ഇതൊക്കെ എഴുതിയ കമ്പ്യൂട്ടര്‍ പാര്‍ട്ടു പാര്‍ട്ടായി ബന്ധുക്കള്‍ക്ക് ഏല്പിച്ചു കൊടുത്ത് ഞാന്‍ നേത്രാവതിയില്‍ കേറിയിരുന്ന് ത്രിശ്ശുര്‍ പൂരത്തിന് പോവും, പൂരത്തിന് ഒരു ആനയുടെ കുറവുണ്ടത്രെ. പൂരത്തിന്റെ നാട്ടില്‍, കമ്പ്യൂട്ടറില്ലാത്ത, ഒരു ജോഡി ലാപ് ടോപ്പുകള്‍ മാത്രമുള്ള എന്റെ കെട്ട്യോന്റെ വീട്ടില്‍ കുറച്ചു ദിവസം ചിലവഴിച്ച് ഞാന്‍ ദുബായില്‍ക്ക് എന്റെ പ്രിയപ്പെട്ടവന്റെ അടുത്തേക്ക് വണ്ടി കേറും. പൂരത്തിന്റെ ടൈമായതു കൊണ്ട് പൂരം മിസ്സ് ചെയ്യുന്ന ത്രിശ്ശൂര്‍ പ്രവാസികള്‍ക്കും ബാക്കി കേരളീയര്‍ക്കും എന്റെ വക നല്ല വിവരമുള്ളവര്‍ എഴുതിയ ഞാനെടക്കിടക്ക് സംഗതിയില്ലാതെ പാടണ ഒരു പൂര പാട്ടിതാ.
(നീട്ടി പാടിയാലെ ഒരു ഗുമ്മുണ്ടാവള്ളൊ)
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരത്തിനാളെ കാണണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
വെടിക്കെട്ടെനിക്കൊന്നു കാണണം കാന്താ
എനിക്കും ഒരു വെടി വെക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
കൊടിമരം എനിക്കും കാണണം കാന്താ
എനിക്കും ഒരു കൊടി കേറ്റണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
ആനയെ എനിക്കൊന്നു കാണണം കാന്താ
എനിക്കും ആനപുറത്തിരിക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരപറമ്പെനിക്കൊന്നു കാണണം കാന്താ
ആന പിണ്ടത്തിലൊന്നു ചവിട്ടണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
എക്സിബിഷന്‍ സ്റ്റാളില്‍ കേറണം കാന്താ
മാലയും വളയും വാങ്ങണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
ഈ പാട്ടിലെ ചില വരികള് നിങ്ങള്‍ക്കു ബോറായി തോന്നിയേക്കാം, കാരണം എന്റെ ഉള്ളിലുറങ്ങികിടന്നിരുന്ന കവയിത്രി എണീറ്റ് ഈ പാട്ടിനെ ഒന്നു മെയ്ക്കപ്പ് ചെയ്തു നോക്കിയതാ.
മുകളില്‍ കൊടുത്തിരിക്കുന്ന പാട്ടില്‍ കാന്താ എന്നുള്ള വാക്കിന്റെ ‘കാ’ എന്നുള്ള അക്ഷരം ഞാന്‍ വെറുതെ ഒരു തമാശക്ക് ‘കോ’ എന്നു തെറ്റിച്ചു പാടി എന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ കഴിഞ്ഞ കൊല്ലം പൂരത്തിന്റെ ടൈമില്‍ നാട്ടിലുണ്ടായിട്ടും എന്നെ പൂരം കാണിക്കാതെ, എക്സിബിഷന്‍ സ്റ്റാളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിച്ച് ഒരു കരിമ്പിന്‍ ജ്യൂസ് മാത്രം വാങ്ങിച്ചു തന്ന എന്റെ എല്ലാമെല്ലാമായ കാന്തനും, അധികമൊന്നും പുറത്തു കാണിക്കാറില്ലെങ്കിലും ഞാനേറെ സ്നേഹിക്കുന്ന അപ്പനുമമ്മക്കും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു.
ഇതു മിക്കവാറും എന്റെ ലാസ്റ്റ് പോസ്റ്റാവാനുള്ള എല്ലാ ചാന്‍സുമുണ്ട്. വേണ്ടാ, അധികം ആരും സന്തോഷിക്കണ്ടാ, എന്റെ കാന്തന്‍ ഞാന്‍ അങ്ങേരേ ഈ പോസ്റ്റില്‍ ബ്യൂട്ടിഫുള്ളായി അവതരിപ്പിച്ചിരിക്കുന്നതു കണ്ട് എന്റെ ബ്ലോഗെഴുത്തില്‍ ഇമ്പ്രസ്സ്ഡ് ആയി ‘നീ ഇനിയും എഴുതിക്കോടീ ക്ടാവെ‘ എന്നു പറയുകയാണെങ്കില്, കല്ല്യാണം കഴിക്കാന്‍ പോകുന്ന സിനിമാ നടികള്‍ വിവാഹശേഷം ഞാനഭിനയിക്കുകയില്ല എന്ന് പറഞ്ഞിട്ട് ഒരു മാസത്തിനുള്ളില്‍ തിരിച്ചു വരണ പോലെ, ചിലപ്പോ ഞാനും പോയ സ്പീഡില്‍ തന്നെ തിരിച്ചു വരാനുള്ള സാധ്യതയുമുണ്ട്. അപ്പോ ആരും കളിയാക്കരുത്, പ്ലീസ്.
Subscribe to:
Post Comments (Atom)
52 comments:
പിറ്റേ ദിവസം ഉറങ്ങിയെണിറ്റപ്പോ അമ്മച്ചിക്ക് എന്നെ അവര് വന്ന് പെണ്ണു കണ്ടു പോയതിന്റെ ഹാങ്ങോവറ്, എന്നോട് ചപ്പാത്തി പരത്തി പഠിക്കാന്‍, അല്ലെങ്കില്‍ അമ്മായിയമ്മ ശരിയാക്കും പോലും (അമ്മച്ചിക്ക് കരിനാവില്ലെങ്കിലും ആ പ്രവചനം ഫലിച്ചു.
അന്നു തുടങ്ങിയ പാചക പരാക്രമങ്ങള്‍ ഇന്നും തുടരുന്നു.
രാഗം.രാമദാസ്, പത്തന്‍സ്, ആര്‍മി നേവി ബില്‍ഡിങ്, ചര്‍ച്ച് ഗേറ്റ്.... പിന്നെ തൃശൂര്‍ പൂരോം.. ആകെ വെടിക്കെട്ടായിട്ട്ണ്ട്. അപ്പൊ പിന്നെ തേങ്ങേടെ ആവശ്യം ഇല്ല്യ..
കാന്തേ..... നീ വരേണ്ടാ.. തൃശ്ശൂര്‍ പൂരം കാണാന്‍..
പൂരപ്പറമ്പിലെ പൊടിയില്ലേ കാന്തേ
ആനയെ കണ്ടാല്‍ നീ അലറില്ലേ കാന്തേ
കൊടിമരം കണ്ടാല്‍ നീ കുഴറില്ലേ കാന്തേ
വെടിക്കെട്ടു കണ്ടാല്‍ നീ വിരളില്ലേ കാന്തേ
പൂത്തിരി കണ്ടാല്‍ നീ ഞെട്ടില്ലേ കാന്തേ...
കാന്തേ.......... നീയും വായോ......ദുബായ് ഷോപ്പിംഗ് കാണാന്‍
അപ്പോ അടുത്ത പോസ്റ്റ് ദുബായില്‍ ചെന്നിട്ടാവും അല്ലേ.
അഡ്‌വാന്‍സ്ഡ് ആശസകള്‍
അ.കു..
ഇത് പൂരത്തിന്റെ വെടിക്കെട്ടുപോലെ ഒരു ഒന്നന്നര പോസ്റ്റാണല്ലൊ..
ക്ടാവിന് കുട്യോളേം കൂട്ടി എത്രെയും പെട്ടെന്ന് കാന്തന്റടുത്ത് എത്തിച്ചേരാന്‍ പറ്റട്ടെയെന്ന് ആശംസിക്കുന്നു..!
നല്ല പോസ്റ്റ്,രസിച്ചു വായിച്ചു.
:)
അങ്ങേരിതൊക്കെ അനുഭവിക്കണം, പണ്ടാരടങ്ങാനൊരു ഫ്രോക്കിട്ട് കണ്ടപ്പോ മനസ്സിളകിപ്പോയ അങ്ങേര്‍ക്ക് ഇതിനേക്കാള്‍ വല്യ ശിക്ഷയൊന്നും കൊടുക്കാന്‍ ഒടേമ്പുരാന്റെ കയ്യില്‍ ഒന്നൂണ്ടാവൂല്ല, കുറച്ചു ദിവസെങ്കിലും ഉണ്ടായിരുന്ന മനസ്സമാധാനോം ഇതാ നഷ്ടപ്പെടുന്നു......
അനുഭവിക്കട്ടെ...പക്ഷേ ഒന്ന് ചോദിച്ചോട്ടെ ഇതിനു മാത്രം എന്തു കുറ്റാ ആ ചേട്ടന്‍ ചെയ്തത്?
തോന്ന്യാസീ: തോന്ന്യാസം പറയരുത്, എയര്‍പോട്ടിലിറങ്ങുന്നതോടെ തീരും കമേര്‍ഷ്യല്‍ സിനിമ, ചൂടുകാലമാ.. തുടങ്ങുന്നെ...അങ്ങേര്‍ക്കു അല്പം സ്നേഹം ബാക്കിയുണ്ടെങ്കില്‍ വെറുതെ വിട്ടേനെ...അങ്ങേര്‍ക്കു വല്ല പൂര്‍വ്വജന്മവൈരാഗ്യം കാണുമായിരിക്കണം.
അല്ഫോന്‍സകുട്ടി....
കൊള്ളം...കേട്ടോ.... അപ്പോള്‍ ദുബൈക്ക് വരുക അല്ലെ?... ഇവിടെ വന്നു ചെക്കന്‍ കണലിനു വേണ്ടി , കന്തെന്ട ഓഫീസില്‍ ഒന്നും പോകല്ലേ കേട്ടോ..... ഏതായാലും ഒരു മനുഷ്യന്ട കഷ്ട്ടകാലം വീണ്ടും തുടങ്ങുന്നു...... കര്‍ത്താവേ കത്തോളണേ........
കര്‍ത്താവേ.... !!! ഇതിങ്ങാട്ട് വരുന്നോ...!!!!
ദുബായ്ക്കാര്‍ക്ക് സ്വല്പം അഹങ്കാരം കൂടുതലാ എന്ന് പറഞ്ഞ് ആരേലും കൂടോത്രം ചെയ്തതിന്റെ ഫലമാന്നാ തോന്നുന്നേ ... :(
എന്തായാലും രസകരമായ ഈഎഴുത്ത് നിര്‍ത്തണ്ടാ ..
:)
രസിച്ചു വായിച്ചു :)
പെണ്ണുകാണാന്‍ വന്നപ്പോള്‍ ഉമ്മാടെകയ്യില്‍ നിന്നും രണ്ട് കിട്ടിയതിനാല്‍ സ്വല്‍പ്പം മടിച്ചുനില്‍ക്കുകയായിരുന്നു ഇത്ത , പുറത്തേക്ക് പോകുമ്പൊള്‍ ഇത്തയുടെ തലക്കൊന്നു കിഴുക്കിപ്പോയിട്ട് അവരുടെ അടുത്ത് ചെന്ന് നിന്ന് ,' മോളേ ...ങ്ങട്ട് പോരേ..' എന്ന ഓമന വിളിയാണോര്‍മ്മവന്നത് :)
അനുഭവങ്ങള്‍ ഹാസ്യത്തോടെ അധികപ്പറ്റില്ലാതെ അവതരിപ്പിക്കുക അതൊരു കഴിവുതന്നെ , നല്ല പോസ്റ്റ്.
അല്ഫോന്‍സാക്കുട്ടിയേ..പെണ്ണുകാണല്‍ വായിച്ചു ചിരിച്ചു ഒരു വഴിയായി...അപ്പോള്‍ ഇനി ചെറുക്കന്‍ കാണലിനായി പെട്ടെന്നു ദുബായിലെത്തട്ടെ..അവാര്‍ഡ് ഫിലിം ഫാമിലിയും.,കമേര്‍സിയല്‍ ഫാമിലിയും കലക്കി മറിച്ചു ട്ടാ..രണ്ടിന്റേം ഗുണഗുണങ്ങള്‍ ഒത്തുചേര്‍ന്നൊരു വെടിക്കെട്ട് മെഗാ ഹിറ്റ് ഫാമിലി അവിടെ ചെന്നു ആരംഭിക്കൂ ട്ടാ:-)
കൊള്ളാം ...നന്നായി എഴുതിയിരിക്കുന്നു... :)
അല്ഫോന്സ കൊച്ചേ,
അപ്പൊ അങ്ങട്ട് പൂവാനല്ലേ, ദുബായില്‍ക്ക്?
പാവം ചേട്ടന്റെ കാര്യം ഗോപ്യായിന്നര്‍ത്ഥം.
എന്നാലും ഈ എഴുത്ത് നിര്‍ത്തല്ലേട്ടാ
പാവം ആ ചേട്ടന്‍ അത്രേം സമയമെന്കിലും രക്ഷപെടട്ടെ, യേത്?
അല്‍ഫോണ്‍സേ......
കലക്കി കേട്ടോ.... ഇയാള്‍ ശ്രമിച്ചിരുന്നേല്‍ ഒരു കൊച്ച് കല്പ്പനയോ ബിന്ദു പണിക്കരോ ആയി വിലസമായിരുന്നു മലയാള സിനിമയില്‍.
അച്ചായോ....
നിങ്ങടെ കഷ്ടകാലം വീണ്ടും തുടങ്ങാന്‍ പോകുന്നു അല്ലേ.......അനുഭവി.....ച്ചോ...!!!!!
എന്റീശോയേ!!! ക്ടാവിന്റെ കെട്ട്യോനെ സമ്മതിക്കണം... ഇവിടെ ഒരാള്‍ കല്യാണം കഴിക്കുന്നതിനു മുന്‍പു തന്നെ സ്വയം പ്രാകുവാ... ഇങ്ങനെ ഒരബദ്ധം പറ്റിയല്ലോ എന്നു പറഞ്ഞു.... എന്റെ കത്തി കാരണം ഇപ്പോള്‍ ചെവി വേദനയാണു പോലും :-)
അപ്പ.. ക്ടാവേ... കാണാംട്ടോ... എഴുത്തു നിര്‍ത്തിയാല്‍ ഞാനൊരു ഫ്ലൈറ്റ് പിടിച്ചു അവിടെ വന്നു തല്ലും :-) ( ടിക്കറ്റ് നിരക്കിപ്പോളും പഴയ ആ അമ്പതു പൈസ അല്ലേ?... എനിക്ക് എസ്.ടി കാര്‍ഡുള്ളതാ..)...
ഇനി അല്‍പം സീരിയസായി : നല്ല എഴുത്തു... ഈ ശൈലി ഒത്തിരി ഇഷ്ടപ്പെട്ടു... എഴുത്തു നിര്‍ത്തരുതു... പറ്റുമ്പോളൊക്കെ ഒരു പോസ്റ്റിടുക... അപ്‌ഡേറ്റ്സിനായി ഞാന്‍ നോക്കിയിരിക്കും... ഒത്തിരി ഒത്തിരി ആശംസകള്‍ :-)
:-)
ചിരിച്ച് ചിരിച്ച് ഒരു പരുവമായി. :-)
കാന്താ ഞാന്‍ വരും ഫ്ലൈറ്റൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത് നീയിരിക്കൂ...എന്നുടെ വീഥിയില്‍ നിന്മിഴിച്ചിപ്പികള്‍ തൂവല്‍വിരിച്ചു നില്കട്ടേ....................എന്ന് പാട്ട് പാടൂ.................
India :)
Dubai :(
പെണ്ണുകാണലിനു ചോദിച്ച ചോദ്യങ്ങളോടേ അതിയാന്റെ ജീവിതവും കലങ്ങിയല്ലോ..
ഇനി കൂടുതല്‍ കലക്കി മറിക്കാന്‍ യു.എ.ഇ യിലേക്ക് സ്വാഗതം...
പൊറാടത്ത് - എന്നാലും ഒരു തേങ്ങാ ഒടക്കായിരുന്നു. (((( ഠേ )))
ജി. മനു - എന്റെ കാന്തനല്ലേ ദുബായ് ഷോപ്പിങ്ങ് കാണാന്‍ എന്നെ കൊണ്ടു പോണെ. നടക്കണ കാര്യം വല്ലതും പറയൂ മാഷെ.
കുഞ്ഞന്‍ - ആശംസകള്‍ നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു.
വല്യമ്മായി - വല്യ സന്തോഷമായീട്ടോ ഇവിടം വരെ വന്നതിന്. താങ്ക് യൂ
യാരിദ് - എന്തെങ്കിലും പറയൂ (ഐഡിയാ സെല്ഫോണ്‍)
തോന്ന്യാസി - ചേട്ടന്‍ ചെയ്ത കുറ്റമൊക്കെ പിന്നെ പറഞ്ഞു തരാം. തല്‍ക്കാലം ഓട്ടം നിര്‍ത്തണ്ട, പട്ടി കടിക്കാന്‍ വരണ പോലെയല്ലെ ഓടണെ, അതിന്റെ കടി കൊള്ളാന്‍ നിക്കണ്ട.
ബയാന്‍ - എങ്ങനെ മനസ്സിലായി പൂര്‍വ്വജന്മവൈരാഗ്യമാണെന്ന്. അനുഭവം ഗുരു, അല്ലേ.
പ്രവീണ്‍ - ഞാനും പ്രാര്‍ത്ഥിക്കുന്നു, തമ്പാച്ചാ കാത്തു കൊള്ളണേ.
കിടിലന്‍ പോസ്റ്റ്. കമ്പ്ലീറ്റ് അടി പൊളി!!
തമനു - ദുബായില്‍ കുറേ തല തിരിഞ്ഞവന്മാര് ഉണ്ടെന്ന് ഒരു ന്യൂസ് കേട്ടു, അവരെ നേരെയാക്കാനാണ് എന്റെ ദുബായ് ട്രിപ്പ്. എനി വിരോധം?
തറവാടി - ഒത്തിരി നന്ദി നല്ലൊരു തറവാടി കമന്റ് തന്നതിന്. സന്തോഷമായി.
അപൂര്‍വ്വ റോസിന് - ദുബായില്‍ പോയിട്ടു വേണം അടുത്ത വെടിക്കെട്ട് തുടങ്ങാന്‍. താങ്ക് യൂ
കാനനവാസന്‍ - നന്ദി, സന്തോഷം.
വേതാളം - എല്ലാര്‍ക്കും ചേട്ടനോടാ സഹതാപം. പാവം എന്നെ പറ്റി ആര്‍ക്കും ഒരു വിചാരവുമില്ല.
അച്ചൂസ് - സിനിമയിലേക്കു വിളിച്ചതാ, ഞാന്‍ പോവാണ്ടാ. (പുളു, പുളു). അനുഭവിക്കാനും വേണം ഒരു യോഗം.
മഞ്ഞുത്തുള്ളി - പാവം ബോബി, ഇപ്പോഴേ ചെവി വേദന, അപ്പൊ അപ്പോഴോ. ആശംസകള്‍ക്ക് ഒത്തിരി നന്ദി.
അഭിലാഷങ്ങള്‍ - എങ്ങനെ കമന്റടിച്ചു നടന്നിരുന്ന ചെക്കനാ, ദേ ഇപ്പോ വായയും കൂടി തുറക്കണില്ല. മൌനവ്രതമാണോ അതോ ഇങ്ങനേം മനുഷ്യന്മാര്‍ നന്നാവോ?
ശ്രീവല്ലഭന്‍- നിങ്ങളുടെ ചിരിയാണ് എന്റെ സന്തോഷം. താങ്ക് യൂട്ടാ.
കടവന്‍ - പാടാന്‍ പുതിയ പാട്ട് തന്നതിന് നന്ദി.
അന്നാമ്മ - അന്നാമ്മ ചേച്ചിയെ, എന്താ ഇത്. ഒരു മാതിരി അവാര്‍ഡ് സിനിമാക്കാരുടെ പോലെ.
ബഷീര്‍ - യു.എ.ഇ. യിലേക്ക് എന്താ ആരും സ്വാഗതം ചെയ്യാത്തെ എന്നു വിചാരിച്ച് വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പോ ആ വിഷമം മാറി, സ്വാഗതത്തിന് നന്ദി.
സുവി - അടിപൊളി കമന്റ്. താങ്ക് യൂട്ടാ.
അപ്പോള്‍ ഇങ്ങനെയാണല്ലെ ആ ദുരന്തം സംഭവിച്ചത്!!പാവം ജീവനും കൊണ്ട് ദുബായിലേക്ക് രക്ഷപെട്ടപ്പോള്‍ പുറകേ പോവുന്നോ.. അല്‍ഫോന്‍സക്കുട്ടീ.. ഇതൊന്നും നല്ലതിനല്ല കേട്ടോ :-))
പോസ്റ്റ് ഇത്തവണയും നന്നായി.. ഇത്രേം നല്ല പോസ്റ്റ് ഒക്കെയിട്ടിട്ട് ഇപ്പോ ഫുള്‍സ്റ്റോപ്പിടാന്‍ പോവുകയാണെന്നോ. ഒരു ഓട്ടോയും പിടിച്ച് ഞാനങ്ങ് അറബിനാട്ടിലേക്കു വരുമേ..എന്നിട്ട് അറബീല് കണ്ണു പൊട്ടുന്ന ചീത്തയും വിളിക്കും... കേട്ടല്ലോ..
ഹഹഹ.. നല്ല ഗുമ്മൊള്ള പോസ്റ്റ്.
കാന്തന് ഒരു സ്വസ്തതയും കൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണല്ലേ?
കൊള്ളാട്ടോ... :)
കൊള്ളാം കേട്ടൊ. ഇത്രയും സഹിക്കുന്ന അല്ഫൊന്സക്കുട്ടിയുടെ കെട്ട്യൊന്‍ ധീരതയ്ക്കുള്ള എന്തരോ ഒരു അവാര്‍ഡ് കൊടുക്കെണ്ടതല്ലെ..?????????
അല്ഫ്, ആദ്യം വരികയാണ്.നല്ലപാചകക്കാരിയാണ് അല്‍ഫ് എന്ന് കാപ്പിലാന്‍ എഴുതിയിരുന്നതായി ഒരു ഓര്‍മ്മ...
എന്തായാലും പെണ്ണുകാണല്‍ ഉഗ്രന്‍....
ഈ പോസ്റ്റ് ഒന്ന് അച്ചായന് കാണിച്ചുകൊടുക്കണം. ആ മുഖത്തെ ചമ്മല്‍ ആസ്വദിക്കാമല്ലോ....
(എനിക്ക് ഇതു വഴി പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു, അപ്പോളൊന്നു കേറിയതാ....ഈ വാചകം ഞാനും കേട്ടിട്ടുണ്ട് കുറേത്തവണ. ആ ആവശ്യം എന്നെ കാണല്‍ തന്നെയായിരുന്നു എന്ന് കല്യാണത്തിനു ശെഷം സമ്മതിച്ചിട്ടുണ്ട്.)
എഴുത്ത് വളരെ രസകരം അല്ഫ്.
അല്ഫോന്‍സക്കുട്ടി,
“ചുരുക്കത്തില്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ കഴിഞ്ഞിരുന്ന ഞാന്‍ കല്ല്യാണത്തോടെ അവാര്‍ഡ് ഫിലിമിലെ നായികയായി, അവാര്‍ഡുകള്‍ വാരിക്കൂട്ടി.” ഹ...ഹ ..എനിക്കിഷ്ടപ്പെട്ടത് ഈ വരികള്‍.
ചിരിക്കാന്‍ വകയുള്ള പോസ്റ്റ്. ദുബായിലേക്ക് സ്വഗതം. എഴുത്ത് നിര്‍ത്തണമെന്ന് തീരുമാനിച്ചാലും ദുബായ് അതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് അങ്ങിനെയൊരു കാര്യം ആലോചിക്കുകയേ വേണ്ട. ധാരാളം വിഷയങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു.. മടിച്ചുനില്‍ക്കാതെ കടന്നുവരൂ...
കൊച്ചുത്രേസ്യാ - കൊച്ച് ഓട്ടോ പിടിച്ച് ദുബായിലെത്തി അറബി പഠിച്ച് എന്നെ ചീത്ത വിളിക്കാന്‍ വരുമ്പോഴേക്കും, ഞാന്‍ ദുബായീന്ന് അത്യാവശ്യം വേണ്ടത് അടിച്ചു മാറ്റി ത്രിശ്ശൂര് ഗള്‍ഫ് റിട്ടേണായി റിട്ടയേഡ് ലൈഫാവും. വെറുതെ ഓട്ടര്‍ഷാ കാശ് കളയണ്ടാ. ഹി ഹി ഹീ
വാല്‍മീകി - എന്നെ അനുഗ്രഹിക്കൂ, ഒരു നല്ല കാര്യത്തിന് ഇറങ്ങിതിരിച്ചിരിക്കയല്ലേ.
ജിഹേഷ് - താങ്ക് യൂട്ടാ.
ഓര്‍മ്മകള്‍ - സഹനശക്തിക്കൊക്കെ അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയോ, ഞാനറിഞ്ഞില്ലാട്ടാ
ഗീതാഗീതികള്‍ - ഗീത ചേച്ചിക്ക് സ്വാഗതം. പോസ്റ്റ് വായിച്ചിട്ട് ചമ്മലിനു പകരം നവരസങ്ങളിലെ വേറേ വല്ല ഭാവവും വരുമോന്നാണെന്റെ സംശയം. ഐഡിയക്കു താങ്ക് യൂട്ടാ.
ബിന്ദു - ബിന്ദു ചേച്ചി പറഞ്ഞതു കൊണ്ട് ഞാന്‍ മടിച്ചു നില്‍ക്കാതെ ദുബായില്‍ക്ക് വരാന്‍ തന്നെ തീരുമാനിച്ചു. ദുബായും അവിടെ എന്നെ കാത്തിരിക്കുന്ന വിഷയങ്ങളും കണ്ടിട്ടു തന്നെ ബാക്കി കാര്യം.
വാ, ഇനി ഇയാടെ കൊറവ് കൊണ്ട് ദുബായില് ഇക്കൊല്ലം ചൂട് കൊറയണ്ടാ!
ആ ചേട്ടന് എന്റെ സഹതാപം രേഖപ്പെടുത്തുന്നു.
ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരന്‍. കൂടെ വ്യാകുലമാതാവിന്റെ ഫെയ്സ് കട്ടുള്ള അമ്മയും... ആ ഫെയ്സ് കട്ട് എന്നുമെന്നും ഉണ്ടായിരിക്കട്ടെ.. :)
എഴുത്ത് നിര്‍ത്തണ്ട.
(ഓടോ : ദുബായില്‍ തമാശബ്ലോഗ് എഴുത്ത് പ്രൊഫഷണലായി പഠിപ്പിക്കാന്‍ പുതിയ സെന്റര്‍ തുടങ്ങുന്നെന്ന് കേട്ടു. അഡ്മിഷന്‍ ഇപ്പോതന്നെ ഉറപ്പിച്ചോളൂ.. )
"പിറ്റേ ദിവസം ഉറങ്ങിയെണിറ്റപ്പോ അമ്മച്ചിക്ക് എന്നെ അവര് വന്ന് പെണ്ണു കണ്ടു പോയതിന്റെ ഹാങ്ങോവറ്, എന്നോട് ചപ്പാത്തി പരത്തി പഠിക്കാന്‍, അല്ലെങ്കില്‍ അമ്മായിയമ്മ ശരിയാക്കും പോലും (അമ്മച്ചിക്ക് കരിനാവില്ലെങ്കിലും ആ പ്രവചനം ഫലിച്ചു."
നല്ല പോസ്റ്റ്, അല്ഫോന്‍സക്കുട്ടി
ആശംസകള്‍....
എന്റല്‍ഫൂ, നല്ല ഉശിരന്‍ പോസ്റ്റ്.
എന്നാ വേഗം ചെല്ല്, അങ്ങോര്‍ടെ സ്വസ്ഥത കെടുത്തണ്ടെ...
ആശംസകള്‍
കൈതമുള്ള് - ദുബായിലെ ചൂടിനെ പറ്റി പറഞ്ഞ് പേടിപ്പിക്കല്ലേ. ഞാന്‍ തൊപ്പി വച്ച് കുടയും ചൂടി സ്വെറ്ററിട്ടു നടക്കും ദുബായില്!
കനല്‍ - കനലിന്റെ സഹതാപം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ചേട്ടനയച്ചു കൊടുത്തിട്ടുണ്ട് കേട്ടോ, ഡോണ്ട് വറി.
കുട്ടന്‍ മേനോന്‍ - കുട്ടന്‍ സാറേ, അഡ്മിഷന്‍ ഫീ അഡ്വാന്‍സായി തന്നോളൂ, നമുക്ക് ഐശ്വര്യ്മായി തുടങ്ങാം.
അമ്രുതാ - പാചകറാണിയാണല്ലേ. ആശംസകള്‍ക്കു ഒത്തിരി നന്ദി
പ്രിയ ഉണ്ണി - പ്രിയക്കുട്ടീ താങ്ക് യൂട്ടാ, സ്വസ്ഥതയുടെ കാര്യം ഏറ്റൂട്ടാ.
Hey, you can earn money from your Blogs!. Yes, It's
absolutely true, See my blog.
കാന്ത ഒഴുകുന്നു പൂമണം
മുന്‍പിത് പോലുള്ള ഗന്ധം ഗമിച്ചതില്ല
കിം ,കിം,കിം,കിം ,കിം
നല്ല എഴുത്ത് ഹോം മിനിസ്ടര്‍
ചാത്തനേറ്:വരാന്‍ വൈകിപ്പോയേ
“ചിലപ്പോ ഹോര്‍ലിക്സ് കലക്കിയ പാലിന്റെ കാര്യമാവും പറഞ്ഞത്“ ---- തിരിച്ചു വരാന്‍ ചാന്‍സേ ഇല്ല. അല്ലെങ്കില്‍ വേഗം തിരുത്തിക്കോ :)
കൊള്ളാം നന്നായിട്ടുണ്ട്. എഴുത്ത് നിര്‍ത്തല്ലേ....
ബ്ലോഗ് പുലികള്‍ മുഴുവനും മേഞ്ഞു നടക്കുന്നു എന്നു സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുന്ന ഞങ്ങള്‍ യു. എ.ഇ. ബ്ലോഗേര്‍സിന്റെ ഇടയിലേക്കു ഈ പാചക വാചക റാണിക്കു സ്വാഗതം.
എന്നു ലാന്റ് ചെയ്യും ഈ പൊടീപൂരം ??????
ക്യാമ്പസ് ഇന്റെര്‍വ്യൂ വന്നപ്പോള്‍ പിടിച്ചു വച്ചിരുന്ന ചിരി പോട്ടിപ്പോയടാ..ആകാശക്കൊട്ടകള്‍ ഒക്കെ തകര്‍ന്നുപോകുന്ന ഓരോരോ വഴികളേ.
ഇങ്ങനെയാണല്ലെ ആ ദുരന്തം ......... :)
കൊള്ളാം
enikkishtapetta kurachu sentences:
ടേസ്റ്റില്ലേയെന്നൊക്കെ ടെസ്റ്റ് ചെയ്ത് എന്നെ വിളിക്കുന്നതും കാത്ത് വെയ്റ്റ് ചെയ്തു
ചിലപ്പോ ഹോര്‍ലിക്സ് കലക്കിയ പാലിന്റെ കാര്യമാവും പറഞ്ഞത്
എന്നോട് ഒരു മാതിരി സ്റ്റാന്‍ഡേര്‍ഡില്ലാത്ത ഈ ചോദ്യം.
ഇയാളെന്താ കാമ്പസ് ഇന്റര്‍വ്യൂന് വന്നതാണോന്ന് ചോദിക്കണംന്നൂണ്ടായിരുന്നു, പക്ഷേ അതിനു പറ്റിയ സിറ്റുവേഷന്‍ ഇല്ലാതിരുന്നതു കൊണ്ട്
നാലാള് വായിക്കണതല്ലെ എന്നു കരുതി മാര്‍ക്ക് കൂട്ടി പറഞ്ഞിട്ടൊന്നുമില്ല കേട്ടോ
കളിപ്പിക്കണ ആക്ഷനൊക്കെ കാട്ടി ബെഡ്റൂമിലേക്ക് സൂപ്പറായി നുണ പറയാതെ രക്ഷപ്പെട്ടതും
കര്‍ത്താവിനല്ലേ അറിയൂ എന്നെ ആരുടെ വാരിയെല്ല് ഊരിയെടുത്തിട്ടാ ഉണ്ടാക്കിയതെന്ന്
ഇന്ത്യയുടെ ഷേപ്പിലും, കേരളത്തിന്റെ ഷേപ്പിലും, അതിന്റപ്പുറത്ത് കിടക്കുന്ന തമിഴ് നാട്ടിന്റെ ഷേപ്പിലും കനത്തിലും
പലഹാരങ്ങള്‍ കാണാണ്ടാവുന്നൂന്നുള്ള
ഇത്തിരി സ്റ്റൈലില്‍ ശങ്കരാടി മോഡേണ്‍ വേഷം ചെയ്യുന്ന സിനിമയിലിടണ
എന്റെ കയ്യും കാലും വര്‍ത്താനം പറയാന്‍ നോക്കിയപ്പോ നാവും വിറക്കാന്‍ തുടങ്ങി.
എന്റെ മനസ്സിലിരുപ്പ് ആറുമാസത്തേക്കുള്ള ബസ്സുക്കൂലി ലാഭമടിച്ചു എന്നും
ആ നേരം കൊണ്ട് നമുക്ക് കൂലിക്ക് ആളെ വിളിച്ച് ചിരിപ്പിക്കാം
വയസ്സാന്‍ കാലത്തെങ്കിലും ഞാനെന്റെ കയ്യോണ്ട് വായക്കു രുചിയായി
copy paste cheythhu ithiri neetiyille ennoru samshayam.
first time visitor aanenkilum enikku alphonsakuttye nanne bodhichu.
dayavu cheythu ezhuthu nirtharuthu. atho ithidakkide ulla number aano?
"ayyo alphonse , pokalle. ayyo, alphonse pokalle" enu vaayanakkare kondu parayippikkaan?
enthuvaayalum. otta thavana kondu addicted aayo ennoru samshayam.
malayalam njan vayikkarillenkilum, alphonsa ezhuthunna ethu chappum chavarum vayikkan njan thayyar.
irangunno? novelist lokathekku?
I'll be back!!!
നമിച്ചു പ്രഭോ നമിച്ചു .. കിടിലം നമിച്ചു ...:D
എന്നാലും എനിക്കൊരു ചുവന്ന റോസാ പൂവോ, ചെമ്പരത്തി പൂവോ,
ചെമ്പരത്തി ആരുന്നു ശരിക്കും വേണ്ടത് അല്ലേ :D
എത്താന്‍ വൈകി. ആസ്വാദ്യകരം
Adipoli kontha ,but your husband is too romantic,he is worried about the parents who taught him to be the religious , disciplined soldier,he controls and keep it hiding but prestige pressure cooker sometime whistle very heavily ,just like marham pottiya Thrissur pooram elephant
Correction Marham pottiya Thrissur pooram elephants,our malyalies are moral police but they hide and watch,don't have the guts to express in public,in darkness all this disciplined religious one enjoys divine bliss as explained by the bishop,it is allowed as per this strict parents and religious institutions,so you write at least some should get encourage ment for free life
Matham
Post a Comment