Tuesday, April 1, 2008

എന്റെ ലാസ്റ്റ് പോസ്റ്റ്

ഇത് എന്റെ ലാസ്റ്റ് പോസ്റ്റാണ്.

ഭര്‍ത്താവ് ദുബായില്‍ പോയതിന്റെ വിഷമവും, പോലീസുകാര് എന്റെ പാസ്പോര്‍ട്ട് വൈകിച്ചതിന്റെ പേരിലുണ്ടായ ടെന്‍ഷനും മാറ്റുവാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ് റീഡിങ്ങിലേക്കു തിരിഞ്ഞതും, പിന്നീട് ബ്ലോഗ് റൈറ്റിങ്ങില്‍ കൈ വക്കാന്‍ തീരുമാനിച്ചതും. ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തീരുമാനിച്ച വിവരം എന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോ ‘ഞാന്‍ ദുബായില്‍ക്ക് പോന്നപ്പോ നിനക്കെന്താ തലക്കു വട്ടായോ ക്ടാവേ’ എന്നു ചോദിക്കുകയും ‘ഇപ്പോ ഇത്തിരി വട്ടേ ഉള്ളൂ (ഒരു സ്ക്രൂ കാണാണ്ടായി) അത് മുഴുവട്ടാവാതിരിക്കാനാണ്‘ എന്നുള്ള എന്റെ മറുപടി കേട്ടിട്ട് ‘എന്നാ എന്തൂട്ടേങ്കിലുമൊക്കെ ചെയ്യ്‘ എന്നു പറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും, വല്ലോരെയും പറ്റി എഴുതി അടി വാങ്ങിക്കാന്‍ നിക്കാണ്ട് നമ്മുടെ കാര്യം മാത്രം എഴുതിയാല്‍ മതിയെന്ന് ഫ്രീയായിട്ട് ഒരു ഉപദേശവും തന്ന ധൈര്യത്തിന്റെ പേരിലാണ് ഞാനും സ്വന്തമായി ഒരു ബ്ലോഗ്ഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോ എനിക്കു പാസ്പോര്‍ട്ടും കിട്ടി, വിസയും കിട്ടി, ടെന്‍ഷന്‍ ലീവിലും പോയി.

ലാസ്റ്റ് പോസ്റ്റിട്ടു തിരിച്ചു പോകുന്ന ഈ അവസരത്തില്‍ എന്റെ ബ്ലോഗ്ഗ് ഗുരുവിന്റെ പേര് അനൌണ്‍സ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും, എന്റെയീ ബ്ലോഗ് വാര്‍ഷികമെത്താത്തതു കൊണ്ടും, അധികമൊന്നും പച്ച പിടിക്കാ‍ത്തതുകൊണ്ടും, രണ്ടുമാസം ബ്ലോഗിലെഴുതിയതിന്റെ പേരില്‍ എന്റെ എല്ലാ വിരലുകളും മുറിച്ച് ഫിങ്കര്‍ ചിപ്സുണ്ടാക്കാന്‍ വേണ്ടി ഗുരുദക്ഷിണ കൊടുക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടും, മാത്രമല്ലാ ഗുരുവിന്റെ പേര് പറഞ്ഞാല്‍ ഗുരു തന്നെ നേരിട്ട് വന്ന് ‘എനിക്ക് കൂടുതല്‍ ചീത്തപേരുണ്ടാക്കാണ്ട് ബ്ലോഗെഴുത്ത് നിര്‍ത്തി വീട്ടി പോടീ‘ എന്നു ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ടും ഞാന്‍ ഗുരുവിന്റെ പേര് ഒരു കാലത്തും പറയുന്നതല്ലാ.

ഒരു പാടു സന്തോഷിച്ചല്ലേ, എന്റെ ലാസ്റ്റ് പോസ്റ്റാകുമെന്നു കരുതീട്ട്. ഒരു പാടു മോഹിച്ചല്ലേ, ഇതെന്റെ ലാസ്റ്റ് പോസ്റ്റായിരുന്നെങ്കിലെന്ന്. ഏപ്രില്‍ ഫൂളാക്കീതാ കേട്ടോ.

ഞാനെങ്ങും പോണില്ലാ, ഞാനിവിടെയൊക്കെ തന്നെ കാണും, നിങ്ങളുടെയൊക്കെ സഹനശക്തിയും ക്ഷമയും പരീക്ഷിക്കാനായിട്ട്. അപ്പോ ഹാപ്പി ഏപ്രില്‍ ഫൂള്‍സ് ഡേ.

27 comments:

അല്ഫോന്‍സക്കുട്ടി said...

ഫൂളാക്കാന്‍ ആരെയും കിട്ടാതെ വിഷമിക്കുന്ന ഒരു കുട്ടി ഫൂള്‍

Anonymous said...

That's Cool...

Anonymous said...

Ingeneyum undo APRIL FOOL?!??!?!

വേതാളം.. said...

വന്ച്ചകീ ഇനിം ഞങ്ങള്‍ സഹിക്കനംല്ലേ??

Sherlock said...

ഇതു ക്രൂരമായി പോയി....പൈശാചികം....മൃഗീയം :)

annamma said...

ഏപ്രില്‍ ഫൂള്‍ അവാര്‍ഡ്‌ അല്ഫുക്കുട്ടിക്ക്‌ തന്നെയിരിക്കട്ടേ

G.MANU said...

ഉള്ളതു പറയാമല്ലോ.. ബൂലോകത്തെ സൂപ്പര്‍ ഏപ്രില്‍ ഫൂളായി ഇതു.
കൊടു കൈസ്

ശ്രീവല്ലഭന്‍. said...

ശ്ശോ, ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു :-)

rathisukam said...

ഇത് എന്റെ ലാസ്റ്റ് പോസ്റ്റാണ്.

ഭര്‍ത്താവ് ദുബായില്‍ പോയതിന്റെ വിഷമവും, പോലീസുകാര് എന്റെ പാസ്പോര്‍ട്ട് വൈകിച്ചതിന്റെ പേരിലുണ്ടായ ടെന്‍ഷനും മാറ്റുവാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ് റീഡിങ്ങിലേക്കു തിരിഞ്ഞതും, പിന്നീട് ബ്ലോഗ് റൈറ്റിങ്ങില്‍ കൈ വക്കാന്‍ തീരുമാനിച്ചതും. ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തീരുമാനിച്ച വിവരം എന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോ ‘ഞാന്‍ ദുബായില്‍ക്ക് പോന്നപ്പോ നിനക്കെന്താ തലക്കു വട്ടായോ ക്ടാവേ’ എന്നു ചോദിക്കുകയും ‘ഇപ്പോ ഇത്തിരി വട്ടേ ഉള്ളൂ (ഒരു സ്ക്രൂ കാണാണ്ടായി) അത് മുഴുവട്ടാവാതിരിക്കാനാണ്‘ എന്നുള്ള എന്റെ മറുപടി കേട്ടിട്ട് ‘എന്നാ എന്തൂട്ടേങ്കിലുമൊക്കെ ചെയ്യ്‘ എന്നു പറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും, വല്ലോരെയും പറ്റി എഴുതി അടി വാങ്ങിക്കാന്‍ നിക്കാണ്ട് നമ്മുടെ കാര്യം മാത്രം എഴുതിയാല്‍ മതിയെന്ന് ഫ്രീയായിട്ട് ഒരു ഉപദേശവും തന്ന ധൈര്യത്തിന്റെ പേരിലാണ് ഞാനും സ്വന്തമായി ഒരു ബ്ലോഗ്ഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോ എനിക്കു പാസ്പോര്‍ട്ടും കിട്ടി, വിസയും കിട്ടി, ടെന്‍ഷന്‍ ലീവിലും പോയി.

ലാസ്റ്റ് പോസ്റ്റിട്ടു തിരിച്ചു പോകുന്ന ഈ അവസരത്തില്‍ എന്റെ ബ്ലോഗ്ഗ് ഗുരുവിന്റെ പേര് അനൌണ്‍സ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും, എന്റെയീ ബ്ലോഗ് വാര്‍ഷികമെത്താത്തതു കൊണ്ടും, അധികമൊന്നും പച്ച പിടിക്കാ‍ത്തതുകൊണ്ടും, രണ്ടുമാസം ബ്ലോഗിലെഴുതിയതിന്റെ പേരില്‍ എന്റെ എല്ലാ വിരലുകളും മുറിച്ച് ഫിങ്കര്‍ ചിപ്സുണ്ടാക്കാന്‍ വേണ്ടി ഗുരുദക്ഷിണ കൊടുക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടും, മാത്രമല്ലാ ഗുരുവിന്റെ പേര് പറഞ്ഞാല്‍ ഗുരു തന്നെ നേരിട്ട് വന്ന് ‘എനിക്ക് കൂടുതല്‍ ചീത്തപേരുണ്ടാക്കാണ്ട് ബ്ലോഗെഴുത്ത് നിര്‍ത്തി വീട്ടി പോടീ‘ എന്നു ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ടും ഞാന്‍ ഗുരുവിന്റെ പേര് ഒരു കാലത്തും പറയുന്നതല്ലാ.

ഒരു പാടു സന്തോഷിച്ചല്ലേ, എന്റെ ലാസ്റ്റ് പോസ്റ്റാകുമെന്നു കരുതീട്ട്. ഒരു പാടു മോഹിച്ചല്ലേ, ഇതെന്റെ ലാസ്റ്റ് പോസ്റ്റായിരുന്നെങ്കിലെന്ന്. ഏപ്രില്‍ ഫൂളാക്കീതാ കേട്ടോ.

ഞാനെങ്ങും പോണില്ലാ, ഞാനിവിടെയൊക്കെ തന്നെ കാണും, നിങ്ങളുടെയൊക്കെ സഹനശക്തിയും ക്ഷമയും പരീക്ഷിക്കാനായിട്ട്. അപ്പോ ഹാപ്പി ഏപ്രില്‍ ഫൂള്‍സ് ഡേ

പൊറാടത്ത് said...

വെറുതെ കൊതിപ്പിച്ചു.. ഇതീ വിളിച്ചൊണര്‍ത്തി അത്താഴം ഇല്ല്യാന്ന് പറഞ്ഞ പോല്യായി...ച്ഛേ..

Anonymous said...

ആന കൊടുത്താലും ആശ കൊടുക്കരുത് അല്‍പ്പോന്‍സേ
-കുട്ടിച്ചാത്തന്‍,കാനാടി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
പറ്റിക്കെല്ലേ..

ഹേമാംബിക | Hemambika said...

ഹൊ വെറുതെ ഒരു ആനേനെ കിട്ടി.സോറി ആശ കിട്ടി..അതു ആന അടിചോണ്ടും പോയ്..

മായാവി.. said...

happy alfonsakkutti day....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അപ്പോ ഹാപ്പി ഏപ്രില്‍ ഫൂള്‍സ് ഡേ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

“ആപ്‌ കിടര്‍ ജാതേ ഹായ്‌? ആപ്‌ കാ ബസ്തീ കിടര്‍ ഹെ?”

അല്ഫോന്‍സക്കുട്ടി said...

pritto - thats really cool, na. thank u.

anthony - inganeyum aakam April Fool, Try next year.

വേതാളം - പ്ലീസ്, എനിക്കു സഹികില്ല, വഞ്ചകി എന്നു മാത്രം വിളിക്കരുത്.

ജിഹേഷ് - ഭയാനകം, ബീഭത്സം.

അന്നാമ്മ - അങ്ങനെ ഒരു അവാര്‍ഡും കിട്ടി.

ജി. മനു - കയ്യൊന്നും തരാന്‍ പറ്റില്ല.

ശ്രീവല്ലഭന്‍ - അങ്ങനെയിപ്പോ സന്തോഷിക്കണ്ട.

ര്‍ദിസുകം - വല്ലോരും ഇമ്പോസിഷന്‍ എഴുതാന്‍ തന്നോ.

പൊറാടത്ത് - കൊതിയാ,

കുട്ടിച്ചാത്തന്‍ - ആശ കൊടുത്താലും ആന കൊടുക്കരുത്, പോട്ടെ ചാത്താ, ക്ഷമി.

വഴിപോക്കന്‍ - അയ്യേ പറ്റിച്ചേ

ഹേമാംബിക - ആനയും പോയി, ആശയും പോയി, അംബിക മാത്രം ബാക്കി

മായാവി - മായാവിക്കെന്താ ഇവിടെ പണി, പോയി ആ ലുട്ടാപ്പിയെ ശരിയാക്കീട്ടു വാ.

മുഹമ്മദ് - മുജേ ഹിന്ദി തോടാ തോടാ മാലൂം.

ശ്രീ said...

ബെര്‍‌ദേ ആശിപ്പിച്ചൂ... (ചുമ്മാ) ;)
ന്തായാലും ഏപ്രില്‍ ഫൂളാശംസകള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഏതായാലും ഒരു ദിവസം വൈകിയതോണ്ട് ഫൂളായില്ലാ.

ഓടോ:അല്പൂ ഇതേതാ ആ കാനാടി അനോണി കുട്ടിച്ചാത്തന്‍!!! ഇപ്പോ മൊത്തം ഡ്യൂപ്പാ.. ഇപ്പോത്തന്നെ ഒന്ന് സൂര്യാ ടീവീലും ഒന്ന് ഏഷ്യാനെറ്റിലുമുണ്ട്..!!!!

Rare Rose said...

ങ്ഹും..ഏപ്രില്‍ ഫൂള്‍ ആയില്ല എന്ന സന്തോഷത്തില്‍ ഇരിക്കുവാരുന്നു..അപ്പോഴാണു
അല്ഫോണ്‍സാമ്മടെ വക ഈ പരിപാടി..എന്നാലും ഏപ്രില്‍ 1 കഴിഞ്ഞുപോയതുകൊണ്ടു എനിക്കീ പറ്റിക്കല്‍ ബാധകമല്ലാ..ചുമ്മാ സമാധാനിച്ചതാ ട്ടാ..ബ്ലോഗ് വഴി ഇത്ര ഭീകരമായി പറ്റിക്കാന്നു മനസ്സിലായി..ഇനിയും പോരട്ടെ ഉഗ്രന്‍ പോസ്റ്റ്...:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറ്റിച്ചേ, ഞാന്‍ ഫൂളായില്ല്യാ

അല്ഫോന്‍സക്കുട്ടി said...

ശ്രീ - ഒന്നും ആശിക്കരുത് ശ്രീ, ആശയാണു പ്രശ്നം.

കുട്ടിച്ചാത്തന്‍ - ഫൂളായ ചാത്തനല്ലേ ഒറിജിനല്‍ ചാത്തന്‍, ഇതല്ലേ ഡ്യൂപ്പ്.

റോസ് - ഏപ്രില്‍ ഫൂള്‍ ഏപ്രില്‍ 1 തൊട്ട് 5ത് വരെ ആക്കിയ കാര്യം അറിഞ്ഞില്ലേ. ഞാനാണാ പരിപാടിയുടെ സ്പോണ്‍സര്‍.

പ്രിയ - പ്രിയക്കുട്ടി ആളൊരു മിടുക്കിയല്ലേ, പ്രത്യേകിച്ച് ഫൂളാക്കണ്ട ആവശ്യമില്ലല്ലോ.

Unknown said...

അല്‍‌ഫോന്‍സകൊച്ചേ: ഞാനിതല്ല ഇതിനപ്പുറം പ്രതീക്ഷിച്ചു... ഏതായാലും കൊള്ളാം... നല്ല എഴുത്തു... എല്ലാം കുത്തിയിരുന്നു വായിച്ചാല്‍ കാശു തരാമോ? ഉവ്വെങ്കില്‍ ഞാന്‍ ധന്യയായി...
ഈ ബ്ലോഗ് വായന കാരണം പണി എപ്പോ തെറിച്ചു എന്നു ചോദിചാല്‍ മതി :-)

അല്ഫോന്‍സക്കുട്ടി said...

മഞ്ഞുത്തുള്ളി ആളു മോശമില്ലല്ലോ, മനുഷ്യനിവിടെ ബ്ലോഗിലെഴുതണേന് വല്ല കാശും കിട്ടാന്‍ വഴിയുണ്ടോന്ന് ആലോചിക്കുമ്പോഴാണ്, ഇത് വായിക്കണേന് കാശും ചോദിച്ചു വരുന്നത്. ഇപ്പോ കിട്ടുട്ടാ, നോക്കിയിരുന്നോ

അഭിലാഷങ്ങള്‍ said...

:-)

മൊല്ലാക്ക said...

എന്തിത്ത് പൂളാ ബ്ലേ............ത്,
ആയ കാലത്ത് ഞമ്മള്‍ കൊറേ. പൂള്‍ കേട്ടക്കണ്‍....
തേങ്ങാപ്പൂള്‍...,മാങ്ങാപ്പൂള്‍...,
ഇതേതാ ബീരാനേ.......... ഏഫ്രില്‍ പൂള്‍....
ബൈ: മൊല്ലാക്ക..

Unknown said...

april fool good story....